Followers

Saturday, October 31, 2009


jayan edakkatt
ezhuth/dec.2009


നക്ഷത്രമായി മാറിയ പെണ്‍കുട്ടി

ഫാഷന്‍ റാമ്പില്‍
ക്ലിപ്തപ്പെടുത്തിയ പ്രകാശചത്വരത്തില്‍
ഒരു പരല്‍ മീന്‍ മിന്നായം.
ഓരോ നടതാളത്തിലും
ജാഗരൂകയാകേണ്‍ടതില്ല ജാഗരൂകയാകേണ്ടതില്ല
എന്നു മാറിടങ്ങള്‍.
നിടിലവിശാലങ്ങള്‍ക്ക്
നിരതദ്രവ്യങ്ങളും നിധികളും രൂപംകൊള്ളുന്നു.ഫാഷന്‍ റാമ്പില്‍
ക്ലിപ്തപ്പെടുത്തിയ പ്രകാശചത്വരത്തില്‍
ഒരു പരല്‍ മീന്‍ മിന്നായം.
ഓരോ നടതാളത്തിലും
ജാഗരൂകയാകേണ്‍ടതില്ല ജാഗരൂകയാകേണ്ടതില്ല
എന്നു മാറിടങ്ങള്‍.
നിടിലവിശാലങ്ങള്‍ക്ക്
നിരതദ്രവ്യങ്ങളും നിധികളും

ഭൂമിയുടെ ആഴങ്ങളില്‍നിന്നും നീ പറിച്ചെടുത്ത നിന്‍റെ നാരായവേരിന്‍റെ അറ്റംനിന്‍റെ
പൊക്കിള്‍കൊടിയില്‍ കാണുന്നുണ്‍ട്.
ഒരുക്കി ഒരുക്കി ഒതുങ്ങിയ ഉടലില്‍
ക്ലേദം തീണ്‍ടിയ മറ്റേ അറ്റം ആദിമതയോടെ ഭൂമിയിലൊളിഞ്ഞിരിപ്പുണ്‍ടു
ഓരോ അണുവിലും അണിഞ്ഞിട്ടുണ്‍ടു നീ.
ക്ലാവുപച്ച ഘ്ടികാരം
സമയത്തെ കുറേശ്ശെ കുറേശ്ശെ
മെല്ലെ മെല്ലെ നിമിഷങ്ങളാപുറത്തുവിടുന്നപോലെ
ഒരു നാളമായി
തപം ചെതിരുന്ന
യാഗാഗ്നിപോലെ റാമ്പില്‍
പ്രകാശവേഗത്തില്‍ ക്യാമറാഫ്ളാഷുകള്.
ചിലനേരങ്ങളില്‍ പ്രകാശിക്കുവാന്‍ അനുവധിച്ചുകൊണ്‍ടു
നിന്നിലും വിളക്കുകളിലും സൂര്യചന്ദ്രന്മാരിലും പ്രകാശത്തെ ആരോ തടഞ്ഞിട്ടിട്ടുണ്‍ട്.
നടുവരമ്പെന്ന റാമ്പില്‍
വിളഞ്ഞ പാടമല്ല ചുറ്റുമെങ്കിലും
അക്കരെയുള്ള വിദ്യാലയത്തിലേക്കല്ല യാത്രയെങ്കിലും
തോളില്‍
പുസ്തകസഞ്ചിയല്ല
പട്ടു പാവാടയുടെ പരസ്സ്യമല്ല
പഞചവാദ്യങ്ങള്‍ പശ്ചാത്തലവുമല്ല.
'നാടകം തുടങ്ങാന്‍ നേരമായി ഒരുങ്ങിക്കഴിഞ്ഞില്ലേ നീ ?'
എന്ന് ആദിയില്‍ വചനമുണ്‍ടായി
അല്ല
ആദിയില്‍ നീ ഉണ്‍ടായി.
ബ്യൂട്ടീഷ്യന്‍മാര്‍ ഋതുക്കളെപ്പോലെ നിന്നില്‍ വിതാനിക്കുന്നു.
ഒരുക്കി മതിയായില്ല ആര്‍ക്കും
ഒരുങ്ങി മതിയായില്ല നിനക്കും
ഒരുങ്ങിയില്ലിനിയും നിന്‍റെ വസ്ത്രങ്ങള്‍
പച്ചപ്പായലും പടവുകളുമുള്ള പാവാടകള്‍.
നൃത്തമായി മാറിയ ജഘനതാളം
ജാഗരൂകമാകുന്നു പാടം
ജഘനത്തെ ചൂണ്ടുവിരലാക്കി കുസൃതി കാട്ടി
കാന്തത്തിനും കാന്തപ്പൊടിക്കുമിടയില്‍ കടലാസ്സിട്ട് കുറ്റിമീശ കാന്തപ്പൊടികളെ ഓടിക്കളിക്കടാ കുഞ്ചി രാമാ.
ക്യാമറകളിലും നക്ഷത്രങ്ങളിലും പ്രകാശത്തെ കയറിക്കൂടാന്‍ അനുവധിച്ചത് നിനക്കു തുണയായിട്ടുണ്‍ട്.
ക്ലേശമൊട്ടുമില്ലാതെ അവ പിന്നെയും നിന്നെ പ്രകശിപ്പിക്കുന്നു
തൂവാന്‍ വെമ്പി തുമ്പുകളിലെല്ലാം വെള്ളം പോലെ.
അവസാനമില്ലാത്ത റാമ്പില്‍
നടന്നു നടന്നു തളര്‍ന്നിട്ടോ?
പറിഞ്ഞുയര്‍ന്നുപോയി നീ
നാരായവേരു നീരു തേടുന്നതറിയാതെ
പിറയായും താരകമായും.