Followers

Saturday, October 31, 2009


kalavoor ravi


ezhuth/dec.2009


അനാഘ്രാത പുഷ്പം പോലെ വേദങ്ങൾ

വേദങ്ങളെ നാലായ്‌ തരം തിരിക്കുന്നു. വേദങ്ങളുടെ ഉള്ളടക്കങ്ങളെ വിശദീകരിക്കുന്ന വേദങ്ങൾ, ബ്രഹ്മാവിന്റെ, പ്രകൃത്യാതീതമായ പ്രതിഭാസമാണ്‌.
രാജകുമാരൻ, "ദാരാഷിക്കോവ്‌" ഷാജഹാൻ ചക്രവർത്തിയുടെ മൂത്തപുത്രനാണ്‌. വേദരഹസ്യങ്ങൾ അറിയുന്നതിലും മറ്റുള്ളവരെ പഠിപ്പിക്കുന്നതിലും, ജാതിമതഭേദമില്ലായിരുന്നു. അറിവുകൾ മനസ്സിനെ വെളിച്ചമേകുന്ന വിളക്കുകളാണെന്ന്‌ എല്ലാ തത്ത്വജ്ഞാനികളും എത്തിച്ചേരുന്നത്‌, വിസ്മയാവഹമാണ്‌.
അലക്സാണ്ടർ ചക്രവർത്തി യുദ്ധത്തിൽ വിജയശ്രീലാളിതനായി, കുതിരപ്പുറത്ത്‌ പരിവാര സമേതം സഞ്ചരിച്ചു വരുമ്പോൾ, വഴിയിൽ മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്ന ഒരു വയോവൃദ്ധനെ കാണുകയുണ്ടായി. അർദ്ധ നഗ്നനും, കാഴ്ചയിൽ മാനസ്സിക നിലതെറ്റിയ ഏതോ വഴിപോക്കനായിരിക്കുമെന്ന്‌ അലക്സാണ്ടർ ചക്രവർത്തിയുടെ കൂടെ എത്തിയിരുന്ന കുതിരപ്പടയിലെ പട്ടാളക്കാർ കരുതുകയുണ്ടായി. ഇളംവെയിൽ കാഞ്ഞുകൊണ്ടിരുന്ന വൃദ്ധനോട്‌ പടയാളികൾ ക്ഷോഭിക്കുകയുണ്ടായി.
പുഛരസത്തിലെ തീഷ്ണമായ കണ്ണുകൾ അസ്ത്രങ്ങൾ കണക്കെ, വെയില്‌ മറച്ചവരെ ആ വൃദ്ധൻ നോക്കിയപ്പോൾ അലക്സാണ്ടർ ചക്രവർത്തിക്ക്‌ സംഗതി മനസ്സിലായി. ലോകം മുഴുവൻ പുകൾപെറ്റ ഡയോജിനസ്സ്‌, എന്ന തത്ത്വജ്ഞാനിയാണ്‌, താൻ അഭിമുഖീകരിക്കുന്നതെന്ന്‌ മനസ്സിലാക്കിയ അലക്സാണ്ടർ ചക്രവർത്തി കുതിരപ്പുറത്തു നിന്നും ചാടിയിറങ്ങി, ഡയോജിനസ്സിന്റെ കാൽക്കൽ നമസ്ക്കരിക്കുകയുണ്ടായി.
ഡയോജിനസ്സിനെക്കുറിച്ചുള്ള മറ്റൊരു വസ്തുത, മലമുകളിൽ നിന്നും ഒഴുകിയെത്തുന്ന കുളിരിളക്കുന്ന അരുവിയിൽ നിന്നും, ഒരു പാവപ്പെട്ട മലവാസിയായ ബാലൻ, ദാഹജലം കൈകൊണ്ട്‌ കോരിക്കുടിക്കുന്നതായി കണ്ടപ്പോൾ, ഡയോജിനസ്സ്‌, എന്ന ലോകം കണ്ട അത്ഭുത മനുഷ്യൻ, കയ്യിൽ, വെള്ളം കുടിക്കാൻ കരുതിയിരുന്ന ചെറുചട്ടി തല്ലി ഉടയ്ക്കുകയുണ്ടായി. ആ ബാലന്റെ മാതൃക പിൻതുടർന്നു. അരുവിയിലെ ശുദ്ധജലം, കയ്യിലേന്തി കുടിച്ചു ആത്മസംതൃപ്തി നേടുകയുണ്ടായി.
വിചാരങ്ങൾക്കു കടിഞ്ഞാണിടാൻ കഴിഞ്ഞാൽ, അനവസരങ്ങളിലെ അബദ്ധ ജഡിലമായ വിഡ്ഢിത്തങ്ങൾ, ഒഴിവാക്കാൻ ആവുന്നതാണ്‌.
ശരീരബലം മാനസികബലത്തിന്റെ ഉൽപന്നമാണെന്നും, മനസ്സ്‌ പതറിയാൽ എല്ലാം തകരുമെന്നും യോഗീശ്വരന്മാർ ഉൾബോധത്തോടെ ശിഷ്യഗണങ്ങൾക്ക്‌ വഴികാണിക്കുന്നില്ലേ?
വേദങ്ങൾ ശ്രുതിയെന്ന്‌ അറിയപ്പെടുന്നു. കാണപ്പെടുന്നതും കേൾക്കപ്പെടുന്നതും മനസ്സിനെ ആവാഹിച്ചെടുക്കാൻ ശക്തിലഭിക്കുന്നത്‌ ജഗദീശ്വരന്റെ അനുഗ്രഹമാണ്‌.
പുരോഹിതനെ ചൂഷക വിഭാഗത്തിന്റെ ഭാഗമാണെന്ന്‌ നീഷേ, വിലയിരുത്തിയിട്ടുണ്ട്‌.
മറവി അനുഗ്രഹമാകുന്നില്ലെങ്കിൽ, ജീവിതതോണി കരകാണാക്കടലിൽ, കരയെപ്രാപിക്കാനാവാതെ അലഞ്ഞുതിരിയേണ്ടി വരുന്ന എത്ര ദൗർഭാഗ്യവാന്മാരെ, നിത്യവും ജീവിതയാത്രയിൽ കാണുന്നില്ലേ? മാനസ്സികനില തെറ്റാതെ, നേർവഴിക്ക്‌ നയിക്കാൻ, സൂര്യവെളിച്ചം സുസാദ്ധ്യമാക്കുന്നത്‌, അനുഗ്രഹാശ്ശിസ്സുകൾ സ്വായത്തമാക്കാൻ കഴിഞ്ഞവർക്കുമാത്രമാണ്‌.
അറിയുക, ദുഃഖത്തിൽ മടിയത്രേ സുഖം! ജീവിതം കൊഴിഞ്ഞു വീഴുന്ന ഒരു ഉണക്കില പോലെയാണ്‌! ഒരു സന്ധ്യാ പ്രണാമത്തിൽ സ്തനജനഘന കബരീഭാരങ്ങളുടെ വിളയാട്ടമാണെന്ന്‌ ആക്ഷേപിക്കുന്നവർ ഉണ്ടാകാം!!
വിചാരങ്ങൾക്കു കടിഞ്ഞാണിടാൻ കഴിഞ്ഞാൽ അബദ്ധജഡിലമായ വാക്കുകൾ സ്വയം നിയന്ത്രിക്കാനാവുമെന്നും, ശരീരബലം മറ്റൊരുവന്റെ മേൽശക്തി പ്രയോഗിക്കാൻ മടിക്കുമെന്നും, അങ്ങനെ അദൃശ്യമായ ശക്തിയിലൂടെ മോക്ഷം നേടാനാവുമെന്നും ബുദ്ധഭഗവാൻ ലോകത്തോട്‌ അരുളി ചെയ്തിട്ടുണ്ട്‌.
അന്നൊരു ഇരുണ്ട രാത്രിയായിരുന്നു. മഴമേഘങ്ങൾ, ജലഘനാബ്ധിയാൽ, കനംവച്ച്‌, മഴയുടെ ആരവം മുഴക്കി. ഗ്രാമം മുഴുവൻ സുഖനിദ്രയിലാണ്‌. ഉണർന്ന്‌ ധ്യാനനിരതനായി ശ്രീ ഗുരുനാനാക്ക്‌ മനസ്സിലെ മൂടലുകൾ നീക്കി തോരാത്ത മഴപോലെ കണ്ണീർ ജലം ചിറപൊട്ടി ഒഴുകി. ദിവ്യമനോഹര സുന്ദരമായ ഗുരു നാനാക്കിന്റെ, കണ്ണീർ പ്രവാഹം അയത്ന ലളിതമായിരുന്നു. ദിവ്യതേജസ്സാർന്ന ഋഷികൾ, ഭൂമിയെ ശുദ്ധീകരിക്കുന്ന പ്രക്രിയയയായി അതിനെക്കാണാം.
ഗുരുനാനാക്ക്‌ ഉജ്ജ്വലശോഭയോടെ, അദൃശ്യതയിലേക്ക്‌ കണ്ണുകൾ പായിച്ച്‌ ധ്യാന നിരതനായി, സത്യത്തെ അനാവരണം ചെയ്യണമെങ്കിൽ, കോടാനുകോടി മന്ത്രങ്ങൾ ഉരുവിട്ടാലും, അവ സ്വായത്തമാവില്ലാ. ഗുരുനാനാക്കിന്റെ മന്ത്രഗീതങ്ങൾ, ആകാശപ്പരപ്പിൽ അലയടിച്ചുകൊണ്ട്‌ മഴക്കൊപ്പം നൃത്തം ചവിട്ടുകയുണ്ടായി.
ഗുരു നാനാക്കിന്റെ അമ്മ വ്യാകുലചിത്തയായി. പുത്രന്റെ മുറിയിലെ കൈത്തിരിവെട്ടം അഗ്നിശോഭയാൽ ജ്വലിച്ചുനിന്നിരുന്നു. ആ മാതാവ്‌ അക്ഷമയായി മകന്റെ മുറിയിൽ, ആ അർദ്ധരാത്രിയിൽ പതുക്കെ ശബ്ദം തട്ടിഉണർത്തി നോക്കി. മോനെ, ഇനിയും ഉറങ്ങിയില്ലേ? ഗുരു നാനാക്ക്‌ നിശബ്ദനായി. വെളുപ്പാൻ കാലത്തുള്ള മഞ്ഞിൽക്കുളിച്ച്‌ ചിറകടിക്കുന്ന കുരുവികൾ ഇളകിത്തുള്ളി. ഗുരുനാനാക്ക്‌ അമ്മയോട്‌ പ്രതിവചിച്ചു. കുരുവികളുടെ ശബ്ദം എത്ര മനോഹരമായിരിക്കുന്നു. അങ്ങ്‌ അകലെയുള്ള കുഞ്ഞുകുരുവികളെ, പ്രഭാതഗീതം ചൊരിഞ്ഞ്‌ അവ നൃത്തം വയ്ക്കുകയുണ്ടായി.
ഈ നൂറ്റാണ്ടിന്റെ, ചരിത്രസംഭവമാണ്‌, ഓഷോ എന്ന നവചിന്തകന്റെ പിറവി എന്നു പറയുന്നതിൽ തെറ്റില്ലാ. അതിശ്രേഷ്ഠമായ, ആ ചിന്താസരണികൾ എല്ലാ മുൻവിധികളേയും തെറ്റിച്ചുകൊണ്ടുള്ളതായിരുന്നു. എല്ലാ മുൻധാരണകളേയും നിർദ്ദാക്ഷ്യണ്യം തള്ളിക്കളയുന്ന നിഷേധാത്മകമായ ബുദ്ധിജീവിയായിരുന്ന ഓഷോ!
പല സന്യാസി ശ്രേഷ്ഠന്മാരുടേയും, പാപ്പരത്ത്വം ഓഷോ ധീരമായി തുറന്നു കാണിക്കുകയുണ്ടായി. ഭക്തജനങ്ങളെ അന്ധവിശ്വാസത്തിലും, അനാചാരങ്ങളിലും കുടുക്കി, അതിന്‌ ആത്മീയ പരിവേഷം നൽകുന്ന പുരി ശങ്കരാചാര്യന്മാരെ ഓഷോ എന്ന തന്റേടി നഖശിഖാന്തം എതിർക്കുകയുണ്ടായി.
അമ്മയും അച്ഛനും കാണപ്പെട്ട ദൈവങ്ങളായാലും, അച്ഛന്റെ മുന്നിൽ ഓഛാനിച്ചു നിൽക്കുന്ന മകനെ ഓഷോ തുറന്നു എതിർക്കുകയുണ്ടായി. "' അച്ഛന്റെ മുമ്പിൽ കാലിടറി നിൽക്കുന്ന എത്രയോ കുട്ടികളെ വേണമെങ്കിലും ഓഷോ ധീരമായി അവരവരുടെ അച്ഛന്റെ മുമ്പിൽ അവതരിപ്പിക്കുകയുണ്ടായി.
അടിമത്ത്വം അടിച്ചേൽപ്പിക്കുകയാണ്‌ ഭാരതത്തിന്റെ ഏറ്റവും വലിയ ദുരന്തമെന്ന്‌ ഓഷോ ചൂണ്ടിക്കാണിക്കുകയുണ്ടായി. അഹിംസ ഭീരുക്കളുടെ ആയുധമാണ്‌. ധീരന്റേതല്ലെന്ന തിരിച്ചറിവ്‌ നേടുന്നതു വരെ ഒരു സ്വതന്ത്ര ജനതയെ വാർത്തെടുക്കാനാവില്ലെന്ന്‌ ഓഷോ എന്ന സ്വതന്ത്ര ചിന്തകൻ ഉദാഹരണങ്ങൾ സഹിതം ലോകത്തെ ബോധ്യപ്പെടുത്തുകയുണ്ടായി.
പ്രപഞ്ച ശക്തി, ആത്യന്തികമായ, അനുഭൂതികളെ അനുഭവിക്കാനല്ലാതെ, ആ ശക്തിയെ കാണാനോ, കീഴടക്കാനോ ആവില്ലാ. പ്രപഞ്ചനാഥൻ സർവ്വജ്ഞനാകുന്നത്‌, ആകാശത്ത്‌ നിൽക്കുന്ന നക്ഷത്ര കൂട്ടങ്ങളെ എണ്ണിത്തീർക്കാൻ ശ്രമിക്കുന്നതുപോലുള്ള വൃഥാശ്രമങ്ങളായിട്ടാണ്‌, ഓഷോ എന്ന ചിന്തകൻ പ്രഖ്യാപിച്ചതു. ഒരുനാളും ജനിക്കാത്തവനും ഒരുനാളും അതുകൊണ്ടു തന്നെ മരിക്കാത്തവനാണ്‌ താനെന്നാണ്‌, ഓഷോ സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്‌.
ഖുഷ്‌വന്ത്‌ സിംങ്ങ്‌ (Khushwant Singh) ഓഷോയെക്കുറിച്ച്‌ പറയുന്നത്‌ വളരെ ശ്രദ്ധേയമാണ്‌. അന്താരാഷ്ട്രീയമായ പ്രഗത്ഭന്മാരെ അഭിസംബോധന ചെയ്യുമ്പോൾ, ഓഷോയെക്കുറിച്ച്‌ പത്രപ്രവർത്തകർ പറഞ്ഞിട്ടുള്ളത്‌ 21-​‍ാം നൂറ്റാണ്ടിലെ അതിനൂതനമായ പ്രവാചകനാണ്‌ ഓഷോ എന്നാണ്‌.
"He is one, He is omkar, the supreme truth
He is the creator, beyond fear, beyond rancor,
He is the Timeless form
Never born, self creating
He is attained the guru's grace."