Followers

Saturday, October 31, 2009

ഹാസ്യം



mathew nellickunnu
ezhuth/dec. 2009









ഉദ്ഘാടന മഹാമഹം

സ്ഥലത്തെ പ്രമുഖവ്യവസായിയും സാമൂഹ്യനേതാവുമായ വാറുണ്ണി പുതിയ വ്യവസായസംരഭത്തിന്‌ തുടക്കംകുറിക്കുകയാണ്‌. മലയാളികൾക്ക്‌ കൺകുളിർക്കെ സിനിമകൾ കാണാൻ ഒരു തീയേറ്റർ പടുത്തുയർത്തുകയാണ്‌. എത്രകാലമാണ്‌ തെളിയാത്ത വീഡിയോ കാസറ്റുകൾകണ്ട്‌ വിദേശമലയാളികൾ കാലം കഴിക്കുക. അതിനുള്ള മറുപടിയാണ്‌ വാറുണ്ണിയുടെ 'ബൾക്കീസ്‌' തീയേറ്റർ.
ഏതായാലും അവധി തരപ്പെടുത്തിയാണെങ്കിലും ഉദ്ഘാടനത്തിൽ പങ്കുചേരാൻ സാംസൺ തീരുമാനിച്ചു.
വാറുണ്ണി വെളുക്കെച്ചിരിച്ചും കൈകൂപ്പിവണങ്ങിയും വാതുക്കൽ ആഗതരെ സ്വാഗതംചെയ്യുന്നു. പ്രധാനപരിപാടി ഒരു മലയാളം സിനിമയുടെ പ്രദർശനം തന്നെ. സിനിമയ്ക്കുമുമ്പ്‌ മുഖ്യാതിഥി ഉദ്ഘാടനം ചെയ്തു. വാറുണ്ണിയുടെ നേട്ടങ്ങളെക്കുറിച്ച്‌ രണ്ടുവാക്ക്‌ പറയാനും മറന്നില്ല. പ്രധാന വാതായനത്തിൽ ആഗതരെ കാത്തുനിൽക്കുന്നു.
"അഭിനന്ദനങ്ങൾ! മലയാളിസമൂഹം താങ്കളോട്‌ കടപ്പെട്ടിരിക്കുന്നു".
സാംസൺ വാറുണ്ണിയോടായി ഇത്രയുംപറഞ്ഞു. ധാരാളം ആളുകൾ ചക്കാത്തിൽ സിനിമകാണാൻ വന്നിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരഭിനന്ദനം സാംസണല്ലാതെ ആരും പറയാൻ മിനക്കെട്ടില്ല. അതുകൊണ്ടു തന്നെ വാറുണ്ണി അടുത്തേക്കുവിളിച്ച്‌ സാംസണ്‌ നന്ദിപറഞ്ഞു.
"മിസ്റ്റർ വാറുണ്ണീ, ഈ തീയേറ്ററിന്‌ 'ബൾക്കീസ്‌' എന്ന്‌ പേരിടാൻ പ്രത്യേക കാരണങ്ങൾ വല്ലതുമുണ്ടോ. എന്താണ്‌ അതിനുപിന്നിലെ പ്രചോദനം?" സാംസൺ ചോദിച്ചു.
"അതിനുപിന്നിലെ പ്രചോദനം, ബൾക്കീസ്‌ എന്റെ അയൽക്കാരിയായിരുന്നു. അവൾ അകാലത്തിൽ മരിച്ചുപോയി. അവളുടെ ഓർമ്മ നിലനിർത്താനാണ്‌ എന്റെ ഉദ്ദേശം".
"ബൾക്കീസിന്റെ മരണം താങ്കളുടെയുള്ളിൽത്തട്ടാൻ പ്രത്യേക കാരണം വല്ലതുമുണ്ടോ?"
"ഞങ്ങൾ കളിക്കൂട്ടുകാരായിരുന്നു. അതാണ്‌ കാരണം".
"അവൾ അവിഹിതഗർഭം പേറിയാണ്‌ കിണറിനെ അഭയംപ്രാപിച്ചതെന്നുള്ളത്‌ ശരിയാണോ?" സാംസൺ ചോദിച്ചു.
"അവൾ മരിക്കുമ്പോൾ ഗർഭിണിയായിരുന്നെന്ന്‌ കേട്ടിട്ടുണ്ട്‌".
"അവളുടെ അകാലനിര്യാണത്തിന്‌ കാരണം താങ്കളുടെ പാപഭാരമാണെന്ന്‌ നാട്ടുകാർ പറഞ്ഞാൽ നിഷേധിക്കുമോ?"
"ഇപ്പോൾ ഇത്തരം കാര്യങ്ങൾ നിഷേധിക്കാനോ, സമ്മതിക്കാനോ ഉള്ള സമയമല്ലല്ലോ."
ഇതുപറഞ്ഞ്‌ വാറുണ്ണി വെളുക്കെച്ചിരിച്ചു. പല്ലിനിടയിൽ രോമങ്ങൾ.
"എന്താണ്‌ നിങ്ങളുടെ പല്ലിനിടയിൽ രോമങ്ങൾ വളരുന്നുവോ? സാധാരണ മുഖത്തല്ലേ രോമങ്ങൾ വളരുന്നത്‌. ഈ ഒറ്റക്കാരണത്താൽ നിങ്ങൾക്ക്‌ ഗിന്നസ്ബുക്കിലേക്ക്‌ പ്രവേശനാനുമതി കിട്ടുവാൻ സാധ്യതകാണുന്നു". സാംസൺ.
വാറുണ്ണി ചോദ്യത്തിന്‌ മറുപടി നൽകിയില്ല.
ഏതായാലും പിന്നീട്‌ സംഭാഷണമദ്ധ്യേ ചിരിക്കാനും ശ്രമിച്ചില്ല.
വാറുണ്ണി തീയേറ്ററിന്റെ ലോബിയിലൂടെ ഉലാത്തുകയാണ്‌. സാംസന്റെ ചോദ്യങ്ങൾ അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരിക്കണം. പട്ടുമുണ്ടും ജുബ്ബായുമാണ്‌ വേഷം. വിശേഷദിവസങ്ങളിൽ മലയാളികൾ കേരളീയവസ്ത്രങ്ങൾ ക്ലോസെറ്റിൽ നിന്നും പുറത്തെടുക്കുന്ന പതിവുണ്ട്‌.
സൂക്ഷിച്ചുനോക്കിയപ്പോൾ വാറുണ്ണിയുടെ വലത്തേമുട്ടിനുതാഴെ ഒരു കെട്ടുകണ്ടു. നടത്തത്തിനും അൽപം പരുങ്ങലുണ്ട്‌.
"എന്തുപറ്റി താങ്കളുടെ നടത്തയ്ക്ക്‌ ഒരു പരുവക്കേടും, കാലിൽ ഒരു തുണിക്കെട്ടും? ഈയിടെയെങ്ങാനും മാരത്തോൺമത്സരമുണ്ടായിരുന്നോ?" സാംസൺ.
"എന്റെ കുടവയറും തടിയുമൊക്കെക്കൂടി ജനാലയിൽക്കൂടി നൂഴ്‌ന്നു കയറിയപ്പോൾ കാല്‌ മെറ്റൽഫ്രെയിമിൽ ഇടിച്ചതാണ്‌".
"എന്താണ്‌ മുൻവാതിലിലൂടെ താങ്കൾ ഗൃഹപ്രവേശിതനാകാത്തത്‌?"
"ലിവിങ്ങ്‌ർറൂമിൽ അവളുടെ അപ്പനും അമ്മയും ദിവസംമുഴുവൻ കുത്തിയിരുന്ന്‌ ടെലിവിഷൻ കാണുകയല്ലേ. പിന്നെ മുൻവാതിലിലൂടെ എങ്ങനെ ഗൃഹപ്രവേശം സാധിക്കും?"
"എന്നാൽ പിന്നെ രാത്രീഞ്ചരനായിക്കൂടെ?" സാംസൺ ചോദിച്ചു.
"അതെങ്ങനെ സാധിക്കാനാണ്‌. ഭാര്യയും മക്കളും വീട്ടിൽ കാത്തിരിക്കുകയല്ലേ. രാത്രിയിൽ വല്ലപ്പോഴുമെങ്കിലും ചെന്നില്ലെങ്കിൽ അവർ വഴക്കുകൂടും. പുലർകാലത്തിനുമുമ്പ്‌ മൂന്നുമണിക്കാണ്‌ അവളുടെ പ്രധാനപ്പെട്ട സർഗ്ഗവാസനകൾ ഉണരുന്നത്‌."
"എന്നാൽപിന്നെ കെട്ടിയോൻചത്ത ലൂസിയാനയെ കല്യാണംകഴിച്ചുകൂടെ?" സാംസൺ ചോദിച്ചു.
"അതെന്തു വർത്തമാനം. എന്റെ പകൽസമയം മുഴുവൻ നീണ്ടുനിവർന്നു കിടപ്പല്ലേ. കെട്ടിച്ചുവിട്ടാൽ അവളുടെ പണംമുഴുവനും എനിക്കു കിട്ടുമോ?"
"മിടുക്കനാണേ. കൊച്ചുകള്ളൻ. ഈ തീയേറ്ററിലെന്താണ്‌ ഒരു ശവത്തിന്റെ ഗന്ധം. എന്താ ഇവിടെ പണ്ട്‌ ശവക്കോട്ട വല്ലതുമായിരുന്നോ?" സാംസൺ.
"ഛേ, ഛേ. മണ്ടത്തരം പറയാതെ, ഈ തീയേറ്റർ പടച്ചുവെച്ചതു ആരുടെകാശാ? അവളുടെ കെട്ടിയോൻ ചത്തപ്പം കിട്ടിയ കാശല്ലേ ഇതെല്ലാം. ഒരുനാൾ, ചത്തുപോയ കെട്ടിയോൻ ഭാര്യയെത്തേടി അലഞ്ഞുനടക്കുമ്പോൾ ഞാനും അവളും തീയേറ്റർപണിയുടെ രംഗനിരീക്ഷണം നടത്തുകയായിരുന്നു. ദൂരെവച്ചുതന്നെ അവളുടെ കാർ കെട്ടിയോൻ തിരിച്ചറിഞ്ഞു. അതിൽപിന്നെ ആ കാറിനും ഒരു മണമുണ്ട്‌. ഈയിടെ മോട്ടൽ ആറിൽ ഞങ്ങളിരുന്ന്‌ ദോശചുടുന്നു. അപ്പോഴും മുറിയിൽ മണം. ഇപ്പോൾ ചന്ദനത്തിരി ഞാനുപയോഗിക്കുന്നുണ്ട്‌. കണ്ടില്ലേ എന്റെ ജുബ്ബായുടെ പോക്കറ്റിൽ ഒരുകൂട്‌ ചന്ദനത്തിരി".
"താങ്കൾക്ക്‌ പണ്ടത്തെപ്പോലെ വില്ലുകുലയ്ക്കാൻ മെയ്യ്‌ വഴങ്ങുമോ? ഒരു പുതിയാപ്ലയുടെ സ്റ്റൈലിലാണല്ലോ രാത്രിയും പകളും താങ്കളുടെ സഞ്ചാരവിഹാരങ്ങൾ? സാംസൺ ചോദിച്ചു.
"ഇതെല്ലാമൊരു ജാഡയല്ലേ. അവളെ ചുമന്ന്‌ ശരിക്കും സുഖിപ്പിച്ചെങ്കിലേ അവളുടെ കീശതുറക്കു."
"വിധവകൾ ശേഖരിച്ച ഇൻഷ്വറൻസ്‌ പണമാണ്‌ താങ്കളുടെ സമ്പത്തിന്റെ അടിത്തറയെന്ന്‌ കേൾക്കുന്നു."
"താങ്കൾ എനിക്കിട്ട്‌ പാരപണിയരുത്‌. എന്റെ ട്രെയിഡ്സീക്രട്ട്സ്‌ മനസ്സിലാക്കിയവൻ നിങ്ങൾമാത്രമാണ്‌."
"ഈയിടെയെങ്ങാനും ലോട്ടറിയടിക്കുമോ? താങ്കൾക്ക്‌ അഞ്ചുനമ്പറുകൾവരെ ഈയിടെ അടിച്ചതായി കേട്ടു." സാംസൺ.
അതുശരിയാണ്‌. അഞ്ചുനമ്പർവരെ ഈയിടെ അടിച്ചു. പക്ഷെ കുലുക്കുപിഴിഞ്ഞപ്പോൾ ചീറ്റിപ്പോയി. ഇപ്പോൾത്തന്നെ നാലെണ്ണമില്ലേ. ഇനിയും ലോട്ടറിയടിച്ചാൽ ബേബിസിറ്റിംഗ്‌ ഈ വയസ്സുകാലത്ത്‌ എന്നെക്കൊണ്ട്‌ പറ്റത്തില്ല.
"അങ്ങനെയല്ലല്ലോ താങ്കളുടെ ഭാര്യ പറയുന്നത്‌." സാംസൺ.
"അവളുടെ ഭാഷ്യം എന്താണ്‌ സഖാവെ?"
"ഭാര്യയോടു കോപിക്കുകയില്ലെങ്കിൽ തുറന്നുപറയാം. 'വണ്ടി എത്ര ചവിട്ടിയിട്ടും ഗിയറിൽ വീഴുന്നില്ല. അവിടെക്കിട. കേട്ടിട്ടില്ലേ, വള്ളം തിരുനക്കരത്തന്നെ' എന്ന്‌."