Followers

Saturday, March 2, 2013

എവിടേക്ക്‌?



 ഗീതാനന്ദന്‍ നാരായണരു 

വെയിലഗ്നിയായൊഴുകുന്നു
അസ്തികളുരുകാൻ പാകത്തിൽ

വേദനകളനവരതം ഹൃദയധമനികളിൽ
വന്നു ശക്തമായ് തള്ളി ഞെരുക്കുന്നു
പച്ചമനുഷ്യരിവിടെ ഭിക്ഷാപാത്രം
തേടിയലയുന്നു
ഉൾക്കാമ്പു കാർന്നെടുത്ത
ചിരട്ടകൾ ആശ്വാസത്തിനായ്
വഴിയോരത്തു നിന്നൊരെണ്ണം കിട്ടി

അങ്ങിങ്ങെവിടെയെങ്കിലും
ഇത്തിരി നേരു നുണയുവാൻ
കൊതിച്ചു ഹൃദയ പാനപാത്രം
വെറുതേ തുറന്നു വയ്ച്ചു കാത്തിരുന്നു.

ദാർഢ്യം വളർത്തിയ നോട്ടുകൾ
എളിമത്തം പാടെ കവർന്നെടുത്തും
സ്നേഹം ...സ്വാർത്ഥത നിറഞ്ഞ
കണിവെറ്റിലയിൽ ഒരു നൂറായ്
തേയ്ച്ചു കളിവാക്കും ചേർത്തു
രസിപ്പിച്ചു തന്നിടും
ചവച്ചു തുപ്പാൻ മറന്നുള്ളി-
ലേക്കൊന്നിറങ്ങിയെന്നാൽ‌
കൈവിഷം തോൽക്കും കണക്കെ
ആഭിചാര വശ്യതയുണ്ടതിന്

അറിയണം നമ്മളോരോ ചുവടും
ഭ്രമിച്ചറിയാതാവേശം കൊണ്ട്
കെണികളിൽപ്പെട്ടുഴറാതിരിക്കണം