ശ്രീകൃഷ്ണദാസ് മാത്തൂർ
ചെംകാന്തി, ചുവട്ടിലും,ശിഖരങ്ങൾ തുടങ്ങുന്നിടത്തും
ചെന്നധ:പതിച്ചിരിക്കുന്നു.
ഗ്ലാസ്നോസ്തും
പേരെസ്ത്രോയിക്കയും കഴിഞ്ഞ
റഷ്യക്കാരനെപ്പോലെ
ഇലയിടുക്കിൽ ചുവപ്പൊളിപ്പിച്ച്
പച്ചക്കൊടികൾ പാറിച്ചു
നിൽക്കുന്നു..
എങ്കിലും, വീർത്തുനിൽക്കും
വീർപ്പുമുട്ടലിൽ ചെ-
ന്നാരാനുമൊന്നു തൊട്ടാൽ...
മുഷ്ടിചുരുട്ടിപ്പൊട്ടി-
ച്ചിങ്ക്വിലാബു വിളിക്കുന്നു
മുറ്റത്തെ ബോൾസുകൾ*..!