Followers

Saturday, March 2, 2013

നിശ്ശബ്ദത


ശ്രീജാ വേണുഗോപാല്‍ 



ആരവങ്ങളൊഴിഞ്ഞ ഉത്സവ പറമ്പിലെ
വര്‍ണകടലാസുകളുംവളപ്പൊട്ടുകളും
നിറം മങ്ങികിടക്കുന്ന,, ആനച്ചൂരു
മണക്കുന്ന നിശബ്ദത നിങ്ങള്‍
എന്നെങ്കിലും അറിഞ്ഞിട്ടുണ്ടോ ?

കൊയ്ത്തുകഴിഞ്ഞ പാടത്തിലെ
വിണ്ടുകീറിയ കണ്ടങ്ങളില്‍
ഉണങ്ങിപോയ കാലകളില്‍
ഉതിര്‍മണികള്‍കൊത്തുന്ന
കുരുവികളുടെ നിശബ്ദ
ചിറകടി ശബ്ദം എന്നെങ്കിലും
നിങ്ങള്‍ കേട്ടിട്ടുണ്ടോ ?

അദ്ധ്യയനം കഴിഞ്ഞ വിദ്യാലയത്തിലെ
കഥ കേട്ട് ഉറങ്ങിയ ക്ലാസ്സ്‌ മുറികളിലും
കലപില മറന്ന ഇടനാഴിയിലും
നിങ്ങള്‍ ഒറ്റയ്ക്ക് നടന്നിട്ടുണ്ടോ ?

എങ്കില്‍ മരവിച്ച മുറികളിലെ
പച്ചവിരിപ്പിട്ടു മൂടിയ
മരുന്നിന്‍ഗന്ധമുള്ള നിശബ്ദതയില്‍
നിങ്ങള്ക്ക് ഭയക്കാതെ കുളിരാതെ ഉറങ്ങാം