r manu
പൂക്കൾ വിടർന്നു പരന്ന സൗരഭ്യമായ്
സ്വപ്നം തെളിഞ്ഞു പറന്ന പ്രാവായ്
സ്നേഹം നിറഞ്ഞു പെയ്ത മഴയായ്
ഈ ഭൂമിതൻ ശോഭ പകർന്നവൾ
കൈ പിടിച്ചു കുട്ടി നടത്തിയ കൈതവം
മാറണച്ചു ചേർത്തു തഴുകിയമ്മയായ്
വിരൽ തൊട്ടു തീണ്ടി മാറ്റിയ വേദനാനാഢീ
വായ് നിറച്ചുരുളയൂട്ടിയ വാത്സല്യ സാന്ത്വനം
ആയിരം തിരി തെളിച്ച കൈവിളക്കുകൾ
ആരീരം പാടിയന്നം പകരും മടിത്തട്ടുകൾ
താരകം കൺകളിൽ തെളിർ കോരിയിട്ട മധുചുംബനം
മണ്ണിലെ മനുഷ്യന്റെ കരുണയായ് നിറയും മനസ്സ്.