sindhu s
വർത്തമാനികർ
ഇവർ മതഭ്രാന്തർ
അന്നൊരു നാളിൽ
ഇവരുടെ ഭ്രാന്ത്
വെടിയുണ്ടകളായ്
ഗാന്ധിതൻ നെഞ്ചം തകർത്തു
മതഭ്രാന്തിൽ ഉന്മത്ത
നൃത്തം ചവിട്ടിയ
കാലുകളിന്നിതാ
ഗുരുത്വം വെട്ടിനുറുക്കി
ക്രൂരമായി ചിരിപ്പൂ
മതവും രാഷ്ട്രീയവും
ചേർന്നൊരുക്കിയ
ചതുരംഗക്കളത്തിലറ്റു-
വീണ കരങ്ങൾ തിരയുന്നു
ഒരിറ്റുദയയ്ക്കായ്
പൊടിയും നിണവും
കൂടിക്കുഴഞ്ഞൊരാ
ചേറുവാരിയെറിഞ്ഞവർ
സ്വന്തം മുഖങ്ങളെ
വികൃതമാക്കുന്നു
ഇവിടെ നിശ്ചലം
നിൽക്കുന്നുവേന്നും
നിയമവും നീതിപീഠങ്ങളും
അപ്പോഴും മുഴങ്ങികേൾപ്പതാം
മതഭ്രാന്തിന്റെ കൊലച്ചിരി