മാധവ് കെ വാസുദേവ്
ഒരു തുടം സ്നേഹം നീയെനിക്കു തന്നു
ഒരു കടലായി ഞാന്‍ തിരിച്ചു നല്‍കി
ഒരു തുള്ളി തേന്‍മഴയായി നീ വന്നു
ഒരു മഴക്കാലമായി ഞാന്‍ പെയ്തു നിന്നു.
ഒരു പൂവെനിയ്ക്കായിയിറുത്തു തന്നു
ഒരു പൂക്കാലം ഞാൻ പകരം തന്നു
ഒരു മഞ്ഞു തുള്ളിയായി നീ ഉണർന്നു
ഒരു പുലരോളിയായി ഞാൻ കാത്തു നിന്നു
ഒരു പൂവിതളായി നീ വിടർന്നു നിന്നു
ഒരുപൂമ്പാറ്റയായി പാറി വന്നു
ഒരു മുളം കാടായി നീ പൂത്തു നിന്നു
ഒരു കുഞ്ഞു തെന്നലായി പാറി വന്നു
ഒരു താരകമായി നീ കണ്‍ചിമ്മി നിന്നു
വാനത്തിൻ പന്താലായി തിരിച്ചു തന്നു
ഒരു കാട്ടരുവിയായി നീ ഒഴുകി വന്നു
ഒരു കടലായി ഞാൻ നിന്നെ മാറിലേറ്റി
ഒരു വല്ലം സൗഭാഗ്യം നിനക്കു നല്കി
ഒരു കനൽ ഭാരം നീ യെനിക്കു തന്നു
ഒരു സ്നേഹ പൂമേട നിനക്ക് നല്കി
ഒരു നോവിണ്‍ കൂടാരം പണിതു തന്നു
ഒരു തുടം സ്നേഹം നീയെനിക്കു തന്നു
ഒരു കടലായി ഞാന്‍ തിരിച്ചു നല്‍കി
ഒരു തുടം സ്നേഹം നീയെനിക്കു തന്നു
ഒരു കടലായി ഞാന്‍ തിരിച്ചു നല്‍കി
ഒരു തുള്ളി തേന്‍മഴയായി നീ വന്നു
ഒരു മഴക്കാലമായി ഞാന്‍ പെയ്തു നിന്നു.
ഒരു പൂവെനിയ്ക്കായിയിറുത്തു തന്നു
ഒരു പൂക്കാലം ഞാൻ പകരം തന്നു
ഒരു മഞ്ഞു തുള്ളിയായി നീ ഉണർന്നു
ഒരു പുലരോളിയായി ഞാൻ കാത്തു നിന്നു
ഒരു പൂവിതളായി നീ വിടർന്നു നിന്നു
ഒരുപൂമ്പാറ്റയായി പാറി വന്നു
ഒരു മുളം കാടായി നീ പൂത്തു നിന്നു
ഒരു കുഞ്ഞു തെന്നലായി പാറി വന്നു
ഒരു താരകമായി നീ കണ്‍ചിമ്മി നിന്നു
വാനത്തിൻ പന്താലായി തിരിച്ചു തന്നു
ഒരു കാട്ടരുവിയായി നീ ഒഴുകി വന്നു
ഒരു കടലായി ഞാൻ നിന്നെ മാറിലേറ്റി
ഒരു വല്ലം സൗഭാഗ്യം നിനക്കു നല്കി
ഒരു കനൽ ഭാരം നീ യെനിക്കു തന്നു
ഒരു സ്നേഹ പൂമേട നിനക്ക് നല്കി
ഒരു നോവിണ്‍ കൂടാരം പണിതു തന്നു
ഒരു തുടം സ്നേഹം നീയെനിക്കു തന്നു
ഒരു കടലായി ഞാന്‍ തിരിച്ചു നല്‍കി