Followers

Showing posts with label 20. Show all posts
Showing posts with label 20. Show all posts

Tuesday, March 4, 2014

മിസ്‌ കോൾ




 
മണർകാട്‌ ശശികുമാർ


അച്ഛനുമമ്മയും പിണങ്ങിപ്പിരിഞ്ഞു
ഞങ്ങൾ മക്കൾ
ഇണങ്ങിക്കഴിയുന്നു
അമ്മയ്ക്ക്‌ സൗന്ദര്യ ഭ്രമം
അച്ഛന്‌ ജീവിത വിഭ്രാന്തി
ഒരിക്കൽ
ഒരു കൊച്ചു വള്ളത്തിൽ പടിഞ്ഞാറോട്ടു
തുഴഞ്ഞു പോയ അച്ഛനെ
പിന്നീടാരും കണ്ടിട്ടില്ല
സന്ധ്യാസൂര്യനൊപ്പം മുങ്ങിത്താഴ്‌ന്നെന്നു കൂട്ടുകാർ
പവിഴപ്പുറ്റുകൾക്കിടയിലൂടെ
മത്സ്യകന്യകയെ
പ്രണയിച്ചു നടക്കുന്നതു കണ്ടെന്ന്‌
നീലത്തിമിംഗലം
ശരിയെന്നു കിനാവള്ളിയുടെ
മൊബെയിൽ ഫോൺ
വാർത്ത വാനോളം
പിണങ്ങിപ്പോയ അമ്മ
ഓടിയെത്തി
തീരത്തണയുന്ന വഞ്ചികളിലെ
മത്സ്യക്കൂമ്പാരങ്ങളിൽ
അമ്മയുടെ വെപ്രാളത്തിന്റെ
വിരലടയാളങ്ങൾ
അച്ഛന്റെ മുഖമുള്ള കുഞ്ഞുങ്ങൾ
ഇല്ലെന്നുറപ്പു വരാതെ
ചിതറി വീണ തിരമാലകളിൽ
അമ്മയുടെ അന്വേഷണക്കിതപ്പുകൾ
ഒടുക്കം
പുറങ്കടലിലെ ശീതക്കാറ്റിനൊപ്പം
ജന്മത്തിന്റെ ലാന്റ്‌ ഫോണിലേയ്ക്ക്‌
ഒരു മിസ്കോൾ
അച്ഛന്റെ.

Monday, February 3, 2014

ഇനിയും കെടാത്ത വെളിച്ചം





എം.തോമസ്‌ മാത്യു
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അഭിവാഞ്ഛ ഒരഭിനിവേശം പോലെ തന്നെ
ആവേശിച്ചിരുന്നെന്നും തന്റെ ജീവിതഗതിയെ നിർണ്ണയിച്ച ഘടകങ്ങളിൽ ഈ
വികാരത്തിന്‌ ഗണനീയമായ സ്ഥാനമുണ്ടായിരുന്നെന്നും ബർട്രന്റ്‌ റസ്സൽ തന്റെ
ആത്മകഥയുടെ ആരംഭത്തിൽത്തന്നെ പ്രസ്താവിക്കുന്നുണ്ട്‌.മനുഷ്
യന്റെ മൗലിക
ചോദനകളിൽ ഒന്നാണ്‌ ഇതെന്നു പറയാം. ജന്തുലോകം പൊതുവേ ജൈവികവാസനയുടെ
തലത്തിൽ നിന്ന്‌ അതിനെ ഉയർത്തി ഉദാത്തീകരിക്കുകയില്ല. ഏതു ജൈവവാസനയെയും
ആ നിഴലിൽ നിർത്താതെ ഉയർന്ന വിതാനത്തിലേക്ക്‌ ഉയർത്തി ഉദാത്തീകരിക്കാൻ
കഴിയുമെന്നത്‌ മനുഷ്യന്റെ വ്യാവർത്തക ധർമ്മമാണ്‌.

പ്രജനന വാസനയെ
ഉദാത്തീകരിച്ച്‌ പ്രേമത്തിന്റെ പാരിജാതപദവിയിൽ എത്തിച്ച്‌ അതിന്റെ
സങ്കീർത്തനം കൊണ്ട്‌ ലോകസാഹിത്യത്തെ രോമാഞ്ചമണിയിച്ചതു മനുഷ്യന്റെ മാത്രം
സിദ്ധിയാണ്‌. സ്നേഹത്തിന്റെ പ്രകാരഭേദങ്ങൾ വിവരിക്കുന്ന ഒരു ഗ്രന്ഥം
തന്നെ എറിക്‌ ഫ്രോം രചിച്ചിട്ടുണ്ട്‌. ദി ആർട്ട്‌ ഓഫ്‌ ലിവിംഗ്‌.
 
       എവിടെ നിന്നാണ്‌ മനുഷ്യന്‌ ഈ വരം ലഭിച്ചതു എന്ന ചോദ്യത്തിന്‌ നേരെ
ഉത്തരം പറയാൻ മതത്തിനു മാത്രമേ കഴിയുകയുള്ളു. ദൈവം തന്റെ സ്നേഹത്തിന്‌
ആവിഷ്കാരം നൽകിയത്‌ സൃഷ്ടിയിലൂടെയാണെന്നും എല്ലാ സൃഷ്ടികളുടെയും മകുടമായി
മനുഷ്യനെ തന്റെ സാദൃശ്യത്തിലും സാരൂപ്യത്തിലും സൃഷ്ടിച്ചു എന്നും
കൂട്ടിവായിക്കാവുന്ന വിധമാണ്‌ ബൈബിളിലെ വിവരണം. ഒരുപടികൂടി കടന്ന്‌
മനുഷ്യനെ ദൈവം കുടുംബമായി സൃഷ്ടിച്ചു എന്ന്‌ വ്യാഖ്യാനിക്കാവുന്ന വിധം
ഉപപന്നമാണ്‌ ആ വിവരണം. അങ്ങനെയാണെങ്കിൽ ദൈവിക സ്നേഹത്തിന്റെ പ്രകാശനം
നിർവ്വഹിക്കുമ്പോഴാണ്‌ മനുഷ്യൻ തന്റെ ഉണ്മയുടെ നിറവ്‌
ആവിഷ്കരിക്കുന്നതെന്ന്‌ പറഞ്ഞുകൂടെ? പങ്കിടലിന്റെയും ആത്മദാനത്തോളം
ചെയ്യുന്ന പരസ്പരസമർപ്പണത്തിന്റെയും പാഠങ്ങൾ ആദ്യംതൊട്ടെ പഠിക്കട്ടെ
എന്നു കരുതിയാവണം, മനുഷ്യനെ കുടുംബമായി സൃഷ്ടിച്ചതു. പക്ഷേ, ഇപ്പോൾ
കുടുംബത്തിൽ നിന്നും അതുപഠിക്കുന്നുണ്ടോ എന്ന്‌ ആർക്കറിയാം.
കുടുംബക്കോടതി സ്ഥാപിക്കേണ്ടത്‌ വിദ്യാലയത്തിന്റെ ഓരത്ത്‌ ആയിരിക്കണം
എന്ന്‌ ചിന്തിക്കാവുന്ന വിധം നമ്മൾ പുരോഗമിച്ചു കഴിഞ്ഞില്ലേ!!
 
       മനുഷ്യന്‌ ഈ ഉയരം അപ്രാപ്യമല്ലെന്ന്‌ ചരിത്രം ആവർത്തിച്ചു
കൊണ്ടിരിക്കുന്നു. മൊളൊക്കോയ്‌ ദ്വീപിലെ കുഷ്ഠരോഗികളെ ശുശ്രൂഷിച്ച്‌
അവരിൽ ഒരാളായിത്തീരുന്നതാണ്‌ ജീവിതത്തിന്റെ ധന്യത എന്നു ചിന്തിച്ച
ഫാ.ഡാമിയൻ പഴംകഥയാണോ? കൽക്കത്തയിലെ ഓടകളിൽ വീണു കിടക്കുന്ന
അർദ്ധപ്രാണങ്ങളെ വാരിയെടുത്തു ശുശ്രൂഷിക്കുമ്പോഴാണ്‌ തന്റെ പ്രേഷിതവൃത്തി
സ്വാർത്ഥകമാകുന്നതെന്നു കരുത്തിയ മദർതെരേസാ നമുക്ക്‌ വിദൂരസ്ഥയല്ലല്ലോ.
ഇതാ ഝാർഘണ്ഡിൽ കൽഖരി ഖാനി തൊഴിലാളികൾക്ക്‌ മനുഷ്യോചിതമായ ജീവിതം ലഭിക്കാൻ
പോരാടിക്കൊണ്ടിരുന്ന വത്സാജോണിന്റെ രക്തസാക്ഷിത്വത്തിന്റെ കഥകൾ
പത്രത്താളുകളിൽ നിറഞ്ഞുകൊണ്ടിരിക്കുന്നു. ഇവരൊക്കെ തങ്ങളുടെ ജീവിതത്തിലെ
സുഖങ്ങളെക്കുറിച്ചു വേവലാതിപ്പെട്ടു നടന്നവരല്ല. 

അഥവാ  സുഖത്തെക്കുറിച്ചുള്ള അവരുടെ സങ്കൽപം നമ്മുടേതിൽ നിന്ന്‌ എല്ലാം
വ്യത്യസ്തമാണ്‌. നമ്മൾ ബഹുഭൂരിപക്ഷം പേർ, ശരാശരിക്കുമേൽ ഉയരുന്നതെന്ന്‌
ശാഠ്യമുള്ളവർ, നരകേറിയ മുടിയിൽ ചായം പിടിപ്പിച്ച്‌ കറുപ്പിച്ച്‌, യൗവ്വനം
നടിച്ച്‌, ഉടലാകെ പരിമളം പൂശി, തിളങ്ങും ഉടയാടകൾ ചാർത്തി പൊങ്ങച്ചം വിതറി
പൊതുജീവിതം നയിക്കുന്ന അൽപന്മാർ! നാം സുഖമെന്നു കരുതുന്നതെന്ത്‌? മുന്തിയ
ഹോട്ടലിലെ പഴകിയ ഭക്ഷണത്തിനു മുമ്പിൽ വീരസ്യം വിളമ്പുന്നത്‌,
വാറ്റുചാരായത്തിന്‌ ചൂരും നിറവും പകർന്നത്‌,കാൽ കുപ്പി വെള്ളം ചേർക്കാതെ
വിഴുങ്ങി വേച്ചു നടക്കുന്നത്‌, ഏത്‌ അഴുക്കു കണ്ടാലും
കയറിപ്പിടിക്കുന്നതും പൗരുഷത്തിന്റെ അടയാളമെന്നു ഭ്രമിക്കുന്നത്‌,
വളർത്തു നായയുടെ കുലമഹിമയിലും വംശശുദ്ധിയിലുമാണ്‌, അന്തസ്സും
തറവാടിത്തവും  എന്നു തെറ്റദ്ധരിക്കുന്നത്‌... അങ്ങനെ എന്തെല്ലാം... ഈ
നമ്മൾ ഭോഷത്തം എന്നു പരിഹസിക്കുന്നത്‌ ജീവിതത്തിന്റെ ധന്യതയാണെന്നു
കരുത്തിയവരാണ്‌ അവർ!

 
       ഭോഷത്തം മനുഷ്യനിലെ ദൈവികസത്തയോടുള്ള വിശ്വസ്തത്തയാണ്‌. തങ്ങൾ
തങ്ങളോടുതന്നെ സത്യസന്ധരാവുകയാണ്‌ ചെയ്യുന്നതെന്ന്‌ അവർ അറിയുന്നുണ്ടോ
എന്തോ? അഥവാ, ഇതൊക്കെ നമ്മളെമാത്രം അലട്ടുന്ന പ്രശ്നങ്ങളായിരിക്കാം. അവർ
തങ്ങൾ പദം വെയ്ക്കാനായുന്നിടത്തു വീഴുന്ന ഇത്തിരി വെട്ടത്തിൽ മാത്രം
ദൃഷ്ടിയർപ്പിക്കുന്നവരായിരിക്കാ
ം. തങ്ങളുടെ ഉള്ളിൽ ഉണർന്നിരിക്കുന്ന
ശക്തി വഴിതെറ്റാതെ അവരെ നയിച്ചുകൊണ്ടിരിക്കുന്നു. വഴിയോരത്തു നിന്ന്‌
പരിഹാസം ഉതിർക്കുന്നവർ കാലംപോകെ അവരെ വിശുദ്ധപദവിയിലേയ്ക്ക്‌
ഉയർത്തണമെന്ന്‌ ആരവം ഉതിർക്കുകയും ചെയ്യും! വൈകിയാണെങ്കിലും നാം
മഹത്വത്തെ തിരിച്ചറിയുന്നുണ്ടല്ലോ. നമ്മുടെ ഉള്ളിലെ വെളിച്ചം തീരെ
കെട്ടുപോയിട്ടില്ലെന്നതിന്റെ ഉറപ്പാണല്ലോ ഈ ആരവം!
 
       മതിവരാത്ത ആസക്തിയിലും ഊനം തട്ടാത്ത സ്വാർത്ഥതയിലും ആണു കിടക്കുന്നവരെ ഈ
വരാഹജീവിതമല്ല തങ്ങളെക്കൊണ്ട്‌ ഉദ്ദേശിച്ചിരിക്കുന്നതെന്ന്‌ അറിയിച്ച്‌
മനുഷ്യത്വത്തിന്റെ വഴിയിൽ നടക്കാൻ വേണ്ടി അവരെ വീണ്ടെടുക്കാനാണ്‌
ദൈവപുത്രൻ മനുഷ്യാവതാരം കൊള്ളാൻ തീരുമാനിച്ചതു. അവൻ ഒരു പുതിയ മൂല്യക്രമം
അവതരിപ്പിക്കുകയായിരുന്നു.യഥാർ
ത്ഥത്തിൽ അത്‌ അത്ര പുതിയതൊന്നും
ആയിരുന്നില്ല. മനുഷ്യൻ സത്തചോർത്തിക്കളഞ്ഞ്‌ തൊണ്ടുമാത്രം അവശേഷിപ്പിച്ച
ദൈവിക നീതിശാസ്ത്രത്തിൽ ഇതൊക്കെ ഉണ്ടായിരുന്നു. കാരംപോയ ഉപ്പ്‌
എറിഞ്ഞുകളയാനേ കൊള്ളൂ. എണ്ണ വറ്റിയ വിളക്ക്‌ പുകപരത്തുകയേയുള്ളൂ.
സ്നേഹശൂന്യമായ മനസ്സ്‌ രാക്ഷസശൗര്യം പൂണ്ട്‌ അന്യർക്ക്‌ നരകം
സൃഷ്ടിക്കുന്നു. അതുനേടാൻ മാത്രം ശീലിക്കുന്നു. ഒന്നും കൊടുക്കാൻ
സന്നദ്ധമാകുന്നില്ല. അവിടെയാണ്‌ നൽകുന്നതിലാണ്‌ ആനന്ദം, നേടുന്നതിലല്ല,
ദ്വേഷിക്കുന്നവരെപ്പോലും സ്നേഹിക്കുന്നതിലാണ്‌ സ്വർഗ്ഗീയമായ സുഖം
കുടികൊള്ളുന്നത്‌ എന്ന സന്ദേശവുമായി ദൈവപുത്രൻ കടന്നുവരുന്നത്‌. ജീവൻ വരെ
കൊടുക്കുന്ന സ്നേഹത്തിന്റെ പരമാവധിയാണ്‌ അവിടുന്ന്‌ ഉദാഹരിച്ചതു.

 
സ്നേഹമാണ്‌ ജീവനിലേക്കുള്ള, നിത്യജീവനിലേക്കുള്ള, വഴി എന്ന്‌ അവിടുന്ന്‌
ഉപദേശിച്ചു. സ്നേഹമുള്ളിടത്താണ്‌ സ്വർഗ്ഗം, അവിടെ തൃഷ്ണകൾ ഒടുങ്ങുന്നു;
സ്വാർത്ഥം അസ്തമിക്കുന്നു. അശാന്തി വിട പറയുന്നു. സ്നേഹിച്ചു
തുടങ്ങുമ്പോൾ സ്നേഹം കിട്ടുന്നില്ലല്ലോ എന്ന പരാതിയും അവസാനിക്കുന്നു.
സ്നേഹത്താൽ സൃഷ്ടിക്കപ്പെട്ട ലോകത്തെ നിസ്നേഹതയുടെ നരകത്തിൽ നിന്ന്‌
സ്നേഹത്താൽ വീണ്ടെടുക്കാനുള്ള ദൈവീക പദ്ധതിയുടെ ഉദ്ഘാടനമാണ്‌
ബേത്ലെഹേമിലെ പുൽത്തൊട്ടിയിൽ കിശോര നിഷ്കളങ്കതയായി അവതരിച്ചതു.

Thursday, January 2, 2014

ഈയാണ്ടിലെ അവസാന പുറം

ഇഖ്ബാൽ വി സി


കഴിഞ്ഞതിന്റെ
കണക്കു കൂട്ടലുകൾ ;
വരുന്നതിന്റെ
വരവ് വെക്കാനും,
വരുന്നതാണ്
നാളത്തെ പുലരി.

ആകാശത്തെ നക്ഷത്രങ്ങൾ
ഭൂമിയിലെ നക്ഷത്രങ്ങളെയാണ്‌
നോക്കി കൊണ്ടിരിക്കുന്നത്.

വെളിച്ചം എരിഞ്ഞടങ്ങിയ
നക്ഷത്രങ്ങൾ
ഒന്നിന് പിറകെ ഒന്നായി ......
-----------------------------------------

Monday, December 2, 2013

നിർവാണം


രാംമോഹൻ പാലിയത്ത്



ഈ ജന്മത്തിൽ പ്രണയനിർവൃതി അനുഭവിക്കുന്നവരാണ് അടുത്ത ജന്മത്തിൽ ചക്കക്കുരുവും ചെമ്മീനുമായി ജനിക്കുന്നത്. എന്നിട്ട് ഒരു ദിവസം തേങ്ങയോടും മാങ്ങയോടും ഒപ്പം വെന്ത് രണ്ടു ജന്മത്തിലും പ്രണയനിർവൃതി അനുഭവിച്ചിട്ടില്ലാത്ത ഒരു മഹാപാപിയുടെ നാവിൽ ചെന്നു മുട്ടി അഞ്ചു പേരും കൂടി ഒരുമിച്ച് നിർവാണം പ്രാപിക്കും. പിന്നെ പുനർജന്മമില്ല.

Thursday, October 31, 2013

വലക്കണ്ണികളിൽ കാണാത്തത്‌


എസ്.സരോജം


"ഇൻജക്ഷൻ കൊടുത്തുറക്കാം."
മരുന്നിന്റെ മണമുള്ള നിഴലുകൾ തീരുമാനിച്ചു.
സൂചിപ്രയോഗം കൊണ്ട്‌ മനസ്സിനെ പിടിച്ചുനിറുത്താനാവുമോ?
മാറോടണയ്ക്കാൻ കൊതിക്കുമ്പോൾ കുതറിയോടുന്ന ഒരു നിഴലിന്റെ പുറകെ നിയന്ത്രണം വിട്ടുള്ള ഓട്ടമല്ലേ എങ്ങോട്ടെന്നറിയാതെ.
ബോധാബോധങ്ങളുടെ അതിർത്തിരേഖയിലൂടെയുള്ള യാത്രക്കിടയിൽ സ്പിരിറ്റിന്റെ മണമുള്ള കണ്ണാടിമാളികയിലേക്കൊന്നെത്തിനോ

ക്കി. അവിടെ നിഴലുകളില്ല. തണുത്തു വിറങ്ങലിച്ചു കിടക്കുന്ന ശരീരങ്ങൾ മാത്രം.
ചുവന്ന പട്ടിൽ പൊതിഞ്ഞ ശരീരം കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല. ഇത്‌ എന്റെ ശരീരത്തിൽ നിന്നുണ്ടായ ശരീരമാകുന്നു. ഈ ചേതോഹരരൂപം ഉപേക്ഷിച്ചുപോയ ജീവനെത്തേടിയാണ്‌ മനസ്സിന്റെ പ്രയാണം.
ആ ജീവനെ കണ്ടെത്തണം, ഈ ശരീരത്തിൽ തന്നെ കുടിയിരുത്തണം. മാതൃസഹജമായ സ്നേഹത്തോടെ ശാസിക്കണം. നല്ല കൂട്ടുകാരായി തോളത്തു കൈയിട്ടു നടക്കണം. ഒത്തിരിയൊത്തിരി കാര്യങ്ങൾ പറയണം. യൂറോപ്പിലും അമേരിക്കയിലും ആസ്ട്രേലിയയിലും ചുറ്റിക്കറങ്ങണം.
'എന്റെ നീലക്കമ്പിളിയെവിടെ? തണുത്തു മരവിക്കുന്നു.'
'നിന്റെ തണുപ്പുമാറ്റാൻ ഈ നെഞ്ചിലെ ചൂടു പോരേ?'
കരൾചെപ്പിലടച്ചുവച്ചതു കടലോളം സ്നേഹം. ആർക്കുവേണ്ടി? തിരിഞ്ഞുനടക്കുമ്പോൾ സ്വയം ചോദിച്ചു.
തേങ്ങുന്ന നിഴലുകൾക്കിടയിലൂടെ ഓടുമ്പോൾ അവന്റെ ഹൈടെക്‌ർറൂം മാത്ര മായിരുന്നു ലക്ഷ്യം. ആ മുറിക്കുള്ളിൽ വി.ഐ.പി സൂട്ട്കേസിൽ അലക്കിത്തേച്ച നീലക്കമ്പിളിയുണ്ട്‌. എങ്ങനെയെടുക്കും? മുറിപൂട്ടി മുദ്രവച്ചിരിക്കുന്നു. താക്കോൽ നിയമപാലകരുടെ സേഫ്കസ്റ്റഡിയിലാണെന്ന കാര്യമേ മറന്നു. താക്കോൽ മാത്രമല്ല, സിഡിയിലെഴുതിയ കത്തും വേസ്റ്റ്ബാസ്കറ്റിൽ കിടന്ന സിറിഞ്ചും സൂചിയും ബാർബിറ്റുറേറ്റ്സിന്റെ റാപ്പറും എല്ലാം കൊണ്ടുപോയി.
നാലുചുവരിലും ട്യൂബ്ലൈറ്റുകൾ പ്രകാശിച്ചിരുന്ന മുറി ഇരുട്ടിലാണ്ടു കിടക്കുന്നു. ഇത്രനാളും തങ്ങളെ പരിലാളിച്ച വിരലുകൾ നിശ്ചലമാവുന്നതു കണ്ടിരിക്കാൻ വിധിക്കപ്പെട്ട അപൂർവ്വഗ്രന്ഥങ്ങളും ചിത്രങ്ങളും മ്യൂസിക്സിസ്റ്റവും ടെലിവിഷനും വീഡിയോഫോണും എല്ലാം അനാഥദുഃഖം ഉള്ളിലൊതുക്കി തേങ്ങുകയാവും.
ഷുമാക്കറും മൈക്കിൾ ജാക്സനും കരീനാകപൂറും ആരാധകന്റെ വേർപാടിൽ ദുഃഖിക്കുന്നുണ്ടാവാം.
അന്ത്യചലനങ്ങൾക്ക്‌ താളംപിടിച്ച *1പിങ്ക്‌ നിഴലും വെളിച്ചവും കടക്കാത്ത മുറിക്കുള്ളിൽ സ്വയം തീർത്ത *2ചുവരുകൾക്കുള്ളിൽ ചലനമറ്റുകിടക്കുകയാവും. *3മെറിലിൻ മൺറോയും ദൗത്യം പൂർത്തിയാക്കി, ഡെസ്ക്ടോപ്പിൽ നിന്നിറങ്ങി ഹോളിവുഡിലേക്ക്‌ തിരിച്ചുപോയിട്ടുണ്ടാവും.
അടച്ചിട്ട വാതിൽപാളിയിൽ ലക്കിസ്ട്രൈക്കിനൊരുങ്ങുന്ന സൂപ്പർ സ്പോർട്ട്‌ ബൈക്കുകളുടെ ചിത്രങ്ങൾ - യമഹയുടെ ഡെൽറ്റാബോക്സ്‌, സുസുക്കിയുടെ മോട്ടുൽ....
പുറകിൽ മറഞ്ഞുനിന്നുകൊണ്ട്‌ അവൻ വിളിക്കുന്നു - ക്രൂരീ.... എനിക്ക്‌ യമഹയുടെ നാഷണൽ ടീമിൽ സെലക്ഷൻ കിട്ടിയതറിഞ്ഞില്ലേ? ട്രാക്കിലിറക്കുന്നതേതാ വണ്ടിയെന്നറിയാമോ - ടീം ക്യാപ്റ്റന്റെ സ്വന്തം ആർ ഡി. ഇതാദ്യത്തെ ചവിട്ടുപടി. അവാസനത്തേത്‌ ഫോർമുല 1- ഷുമാക്കറിനൊപ്പം. കാർത്തികേയൻ കഴിഞ്ഞാൽ പിന്നിവിടെ ആരാ ഉള്ളത്‌ - ദി ഒള്ളി ഇന്ത്യൻ യൂത്ത്‌ - ആഷിഷ്‌ ദി ഗ്രേറ്റ്‌.
നിന്റെ സാഹസം ഇത്തിരി കൂടുന്നുണ്ട്‌. കയ്യും കാലുമൊടിഞ്ഞു കിടന്നാലേ നോക്കാൻ ഞാനല്ലേയുള്ളൂ. റാലീം റേസും ഒന്നും വേണ്ട. അടങ്ങിയിരുന്ന്‌ വല്ലതും പഠിക്ക്‌.
താൽപ്പര്യമുള്ളതൊന്നും ചെയ്യാൻ പറ്റില്ലെങ്കിൽ ഭൂമിക്കു ഭാരമായി ജീവിച്ചിട്ടെന്തുകാര്യം?
പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കിയപ്പൊഴേക്കും ഒരിക്കലും മടങ്ങിവരാൻ പറ്റാത്തവിധം അവൻ ലക്ഷ്യത്തോടടുത്തിരുന്നു.
*
ജീവിതം നിരർത്ഥകം... അങ്ങകലെ വശ്യതയാർന്ന അഭൗമസംഗീതത്തിന്റെ അലയൊലി.
ഉഷ്ണക്കാറ്റിന്‌ ബ്രൂട്ടിന്റെ മാസ്മരഗന്ധം.
ഓടിയോടി ഞാനെത്തിയതെവിടെയാണ്‌?
കയ്യിൽ കാലപാശവുമായി നിൽക്കുന്ന കിങ്കരന്മാർക്കു മുന്നിൽ.
ഒരു ചെറുപ്പക്കാരനെ പോത്തിന്റെ പുറത്തെഴുന്നള്ളിച്ചുകൊണ്ട്‌ യമദൂതൻ വരവായി. ആ യുവകോമളൻ *4വാട്ടേഴ്സിന്റെ വരികൾ ഉരുവിട്ടുകൊണ്ടേയിരിക്കുന്നു. 'ജീവിതം ഒരു പേടി സ്വപ്നം...'
അതെ, അതവൻ തന്നെ.
നീണ്ടുവിടർന്ന കണ്ണുകളിൽ വലക്കണ്ണികളിൽ നിന്നാർജ്ജിച്ച ആവേശമോ, സാഹസികതയുടെ ലഹരിയോ?
ഇവനെ യമപുരിയിൽ പ്രവേശിപ്പിക്കാനുള്ള സമയമായിട്ടില്ല. ഭൂമിയിലെ ജീവിതചക്രം പൂർത്തിയാക്കാൻ അനുവദിക്കണം - ഞാൻ യമദൂതനോടഭ്യർത്ഥിച്ചു.
ഇവൻ ഐ.ടി വിപ്ലവത്തിന്റെ രക്തസാക്ഷി. നിങ്ങൾക്ക്‌ ഇവന്റെ പേരിൽ സ്മാരകം പണിയാം. ആണ്ടുതോറും അനുസ്മരണം നടത്താം - യമദൂതൻ പരിഹസിച്ചു.
എന്ത്‌? വസുന്ധരയിൽ ഐ.ടി വിപ്ലവമോ? നാമിതു പണ്ടേ പരീക്ഷിച്ചറിഞ്ഞതല്ലേ! യമദേവൻ ആശ്ചര്യപ്പെട്ടു.
ഭൂമിയിലിപ്പോൾ യാന്ത്രികയുഗമാണു പ്രഭോ. ബിസിനസ്സും പ്രണയവും എല്ലാം കമ്പ്യൂട്ടർ ശൃംഖലയിലൂടെ. എന്തിനും ഏതിനും കമ്പ്യൂട്ടർ. ഊട്ടാനും ഉറക്കാനും യന്ത്രങ്ങൾ. ഐ.ടി ജ്വരത്തിന്റെ വൈറസുകൾ യുവമസ്തിഷകങ്ങളിൽ പടർന്നു കയറുകയാണ്‌. സൈബർ കുറ്റകൃത്യങ്ങൾ സർവ്വത്ര. വിഷാദരോഗികളുടെ സ്വന്തം നാട്ടിൽ സ്വയംഹത്യകൾ നിരവധി.
പ്രിയവസുന്ധരയിലെ മാറ്റങ്ങൾക്കനുസരിച്ച്‌ യമപുരിയും മാറേണ്ടിയിരിക്കുന്നു പ്രഭോ.
ഇവനാരാ? കണ്ടിട്ടൊരു ഹൈടെക്‌ ലുക്ക്‌?
സാഹസപ്രിയനും അഭൗമസംഗീതത്തിന്റെ ആരാധകനുമായ ഇവൻ അറിവിലും ബുദ്ധിശക്തിയിലും അഗ്രഗണ്യനാണു പ്രഭോ. ഇവന്റെ കമ്പ്യൂട്ടർബ്രയിൻ ഡേറ്റാ പ്രോസസിംഗിനുപകരിക്കുമെന്നു കണ്ടതുകൊണ്ട്‌ പ്രലോഭിപ്പിച്ച്‌ ഇവിടെയെത്തിച്ച താണ്‌ - യമദൂതൻ അറിയിച്ചു.
ആ സ്ത്രീയെന്തിനാ നമ്മുടെ പടിവാതിൽക്കൽ നിൽക്കുന്നത്‌?
ഇവനെ തിരികെ കൊണ്ടുപോകാൻ വന്നതാണു പ്രഭോ.
അതുകേട്ട്‌ യമദേവൻ ഉറക്കെയുറക്കെ ചിരിച്ചു. പരിഹാസത്തിന്റെ പൊട്ടിച്ചിരി.
ഈ നിമിഷം മുതൽ ഇവൻ നമ്മുടെ നിയന്ത്രണത്തിലാണ്‌. ഡേറ്റാർറൂമിൽ കെട്ടിയിട്ടേക്കുക.
യമദേവന്റെ കൽപനകേട്ട്‌ യുവജീവൻ ഞെട്ടിവിറച്ചു. അവൻ നിസ്സഹായനായി എന്നെ നോക്കി.
എന്റെ മകനെ വിട്ടുതരൂ. അവനെ കെട്ടിയിടരുതേ. ഞാൻ യമദേവന്റെ കാൽക്കൽ വീണപേക്ഷിച്ചു.
ഈ ഭ്രാന്തിയെ കൈകാലുകൾ ബന്ധിച്ച്‌ കത്തുന്ന അഗ്നിയിലെറിയൂ. യമദേവൻ കൽപിച്ചു.
ഞാൻ ഭ്രാന്തിയല്ലാ... ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. അതുകേട്ട്‌ യമലോകം മുഴുവനും പൊട്ടിച്ചിരിച്ചു.
ആയിരം കരങ്ങൾ എനിക്കുനേരെ നീണ്ടു.
അലറിക്കരഞ്ഞുകൊണ്ട്‌ ഞാൻ തിരിഞ്ഞോടി - ഓടിയോടിത്തളർന്ന്‌, വീണ്ടും ഇവിടെ - മരുന്നിന്റെ മണമുള്ള നിഴലുകൾക്കുനടുവിൽ.

Sunday, September 29, 2013

‘കളിമണ്ണ്’ മലയാള സിനിമയോട് ചെയ്തത്.



സനൽ ശശിധരൻ


ഇന്ത്യൻ സിനിമ അതിന്റെ 100 വയസ് ആഘോഷിക്കുകയാണ്. രേഖപ്പെടുത്തപ്പെട്ട മനുഷ്യചരിത്രത്തിൽ ഒട്ടും ചെറുതല്ലാത്ത ഒരു കാലയളവാണ് ഈ ഒരു നൂറ്റാണ്ട് എന്നത്. മറ്റൊരു കലാരൂപവും സിനിമയുടെ അത്ര അഴത്തിൽ മനുഷ്യജീവിതത്തെ സ്വാധീനിച്ചിട്ടില്ല. ട്രെൻഡുകൾ സൃഷ്ടിക്കുകയും പൊളിക്കുകയും ചെയ്യാനുള്ള അതിന്റെ കഴിവ് എടുത്തുപറയേണ്ടതാണ്. കവിതയിലും കഥയിലും നൃത്തത്തിലും നാടകത്തിലും എന്നുവേണ്ട പ്രണയത്തിലും കുറ്റകൃത്യങ്ങളിലും പോലും പ്രകടമായ ഒരു ‘സിനിമാറ്റിക് എഫക്ട്’ അത് സൃഷ്ടിച്ചു. ഇത് സിനിമ എന്ന കലാരൂപം നമ്മുടെ ഭാഷായോടോ ജീവിതത്തോടോ മാത്രം ചെയ്ത ചെയ്ത്തല്ല. ലോകമെമ്പാടും അത് അങ്ങനെ തന്നെയാണ്. ഒരു ആസ്വാദകനെ സംബന്ധിച്ച് സിനിമയുടെ പൂർവികൻ ഫോട്ടോഗ്രാഫിയോ ബയോസ്കോപ്പോ അല്ല, അത് എല്ലാ ചുവരുകളിലും അവൻ തേടുന്ന ഒരു ചെറിയ ചതുരമാണ്, ഒരു ജാലകം അല്ലെങ്കിൽ ഒരു മുഖക്കണ്ണാടി.  വളരെ എളുപ്പത്തിൽ സിനിമ മനുഷ്യനെ കീഴടക്കുന്നതിനു കാരണം ഒരു കണ്ണാടിയോടും ജാലകത്തോടുമുള്ള അവന്റെ സ്വാഭാവികമായ അടുപ്പമാണ്.
സമൂഹത്തെ ആഴത്തിൽ സ്വാധീനിക്കാനുള്ള ഈ കഴിവു പക്ഷേ സിനിമ ഉപയോഗപ്പെടുത്തിയത് സ്വന്തമായി ഒരു നിലപാടോ അഭിരുചിയോ സൃഷ്ടിച്ചുകൊണ്ടല്ല കാലാകാലമുള്ള സമൂഹത്തിന്റെ മൂല്യബോധങ്ങളോട് കണ്ണടച്ച് ചേർന്നു നിന്നുകൊണ്ടാണ്. ഒരുതരത്തിൽ പറഞ്ഞാൽ പരമ്പരാഗതമായതും പുരുഷ-പുരോഹിത നിർമിതമായതും വരേണ്യശാസനങ്ങൾക്ക് അനുസൃതമായതുമായ ഒരു മൂല്യബോധനത്തിന്റെ പ്രചരണോപാധിയായി പ്രവർത്തിക്കുകയായിരുന്നു സിനിമ ചെയ്തു പോന്നത്. ഒരു ജയിലിൽ ഏതൊക്കെ ചുവരുകളിൽ ജനാലകൾ ആവാമെന്നും അവ എങ്ങോട്ടൊക്കെ തുറക്കാമെന്നും ജയിലധികാരികൾ തീരുമാനിക്കുന്ന പോലെയാണ് ഏതൊക്കെ തരത്തിലുള്ള സിനിമകൾ ആവാമെന്നും എത്രമാത്രം കാഴ്ചകൾ കാണിക്കാൻ അവയെ അനുവദിക്കാമെന്നും സമൂഹത്തിലെ നിയന്ത്രണ കേന്ദ്രങ്ങൾ തീരുമാനിക്കുന്നത്. ഇതിനനുസൃതമായിത്തന്നെയാണ് ഭരണകൂടങ്ങളും പ്രവർത്തിക്കുന്നത്. അതിനു തെളിവാണ് സിനിമയ്ക്ക് മാത്രമുള്ള സെൻസർ ബോർഡുകൾ. നാടകത്തിനോ, സംഗീതത്തിനോ, ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾക്കോ ഒന്നും സെൻസർ ബോർഡ് ഇല്ലാതിരിക്കുമ്പോൾ എന്തുകൊണ്ട് സിനിമയ്ക്ക് സെൻസർ ബോർഡ് എന്ന ചോദ്യത്തിനും ഒരൊറ്റ ഉത്തരമേയുള്ളു. സിനിമയും നിലനിൽക്കുന്ന സമൂഹവും തമ്മിൽ മറ്റൊരു കലാരൂപവും സമൂഹവും തമ്മിലില്ലാത്ത ഒരുടമ്പടിയുണ്ട്. ആ ഉടമ്പടി ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തലാണ് സെൻസർ ബോർഡ് ചെയ്യുന്നത്. ഈ അലിഖിത ധാരണകൾ എപ്പോഴൊക്കെ, ഏതൊക്കെ സിനിമകൾ ഭഞ്ജിക്കാൻ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അത്തരം സിനിമകൾക്കെതിരെ ശക്തമായ എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്.
കളിമണ്ണ് എന്ന സിനിമയെക്കുറിച്ചുള്ള പ്രാരംഭവാർത്തകൾ പുറത്തു വന്നപ്പോൾ തന്നെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന എതിർപ്പുകൾക്ക് കാരണവും അതുതന്നെയാണ്. പ്രസവം യഥാർത്ഥത്തിൽ കാണിക്കുന്നത് കലയല്ല എന്നും കച്ചവടമാണെന്നുമായിരുന്നു ഒരു പ്രധാന വിമർശനം. അത് ധ്വന്യാത്മകമായി കാണിക്കാമായിരുന്നു എന്നതാണ് മറ്റൊരു വാദം. ശരിക്കു പറഞ്ഞാൽ കഥകളിപോലെയോ നാടകം പോലെയോ സിനിമ സിമ്പോളിസത്തിന്റെ കലയല്ല. യാഥാർത്ഥ്യത്തെ അതിന്റെ സ്ഥലത്തും സമയത്തും ചെന്ന് പകർത്താനുള്ള സ്വാതന്ത്ര്യമാണ് സിനിമയുടെ ഏറ്റവും വലിയ ശക്തിയും സാധ്യതയും. ഒരു കാലത്ത് സ്റ്റുഡിയോ സെറ്റുകളിൽ അരങ്ങേറുന്ന നാടകങ്ങളുടെ വീഡീയോഗ്രാഫി എന്ന നിലയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സിനിമ അവിടെ നിന്നും പുറം വെളിച്ചത്തിലേക്ക് രക്ഷപെട്ടിട്ട് അരനൂറ്റാണ്ടോളമായെങ്കിലും ഇന്നും നാടകത്തിന്റെ സ്വഭാവമായ സിമ്പോളിസത്തിൽ നിന്നും അത് രക്ഷപെട്ടിട്ടില്ല. ഇപ്പോഴും സിനിമകൾ നാടകത്തിന്റെ വീഡിയോഗ്രാഫിയായി തന്നെ തുടരുന്നു. നാടകം അരങ്ങേറുന്നത് സെറ്റിലല്ല നിരത്തിലാണെന്ന് മാത്രം. ശാരീരിക ബന്ധം കാണിക്കേണ്ടിവരുമ്പോൾ വിളക്കണയ്ക്കുന്നതും, പ്രസവം കാണിക്കേണ്ടിവരുമ്പോൾ കുട്ടിയുടെ കരച്ചിൽ ശബ്ദം കേൾപ്പിക്കുന്നതും ഒക്കെ നാടകത്തിന്റെ പരിമിതികൾ അതേപടി സിനിമയിൽ ഉപയോഗിക്കുന്നതാണ്. പ്രേക്ഷകന് മനസിലാകാൻ അത് മതി എന്നാണ് നിരൂപകർ പറയുന്നത്. പ്രേക്ഷകനെ മനസിലാക്കിക്കുക അല്ല സിനിമയുടെ ലക്ഷ്യം, പ്രേക്ഷകനെ അനുഭവിപ്പിക്കുകയാണ്. പ്രസവമുറിക്ക് പുറത്ത് ഉലാത്തുന്ന പുരുഷന്റെ സിഗരറ്റ് വലിയാണ് മലയാള സിനിമാ പ്രേക്ഷകൻ അറിയുന്ന പ്രസവ സംബന്ധിയായ ഏറ്റവും വലിയ ടെൻഷൻ. ഉള്ളിൽ ഒരു സ്ത്രീ പ്രസവിക്കുന്നു എന്നു മനസിലാകാൻ അതുമതി പക്ഷേ പുറത്തുലാത്തുന്ന പുരുഷൻ ഉള്ളിലെ സ്ത്രീയെക്കാൾ എത്ര നിസാരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസിലാക്കണമെങ്കിൽ ക്യാമറ ഉള്ളിലേക്ക് പോകണം. പ്രസവം എന്നാൽ വേദന കടിച്ചുപിടിച്ച് ഒരു സ്ത്രീ തലയിട്ടുരുട്ടുമ്പോൾ കുഞ്ഞുവാവ കരഞ്ഞുകൊണ്ട് പ്രത്യക്ഷപ്പെടുന്ന മഹാത്ഭുതമല്ലെന്ന് അനുഭവിക്കണമെങ്കിൽ ക്യാമറ കുറേക്കൂടി സാഹസത്തിനു മുതിരേണ്ടിവരും. പക്ഷേ അത്രത്തോളം പോകാൻ ക്യാമറയെ നമ്മുടെ സമൂഹം അനുവദിച്ചിട്ടില്ല. ഏറിയാൽ നിറവയർ വരെ. അതുകഴിഞ്ഞാൽ ഒരു ബ്ലാക്ക് ഔട്ടും കുട്ടിക്കരച്ചിലും കൊണ്ട് കാര്യം നടത്തിക്കോണം എന്നാണ് ശാസന.
ഈ പരിധികൾ ലംഘിച്ച് ക്യാമറ സാഹസത്തിനു മുതിർന്നു എന്നതിലാണ് കളിമണ്ണ് വിമർശകരുടെ രോഷത്തിന് പാത്രീഭൂതമായത്.  സിമ്പോളിസങ്ങളിലൂടെ കടുപ്പമുള്ള യാഥാർത്ഥ്യങ്ങളെ പൈങ്കിളീകരിച്ച് തൂവൽസ്പർശങ്ങളായി അവതരിപ്പിക്കുന്നതുകൊണ്ട്  സിനിമകൾ സമൂഹത്തിനോടു ചെയ്യുന്നത് കൊടും പാതകമാണ്. ഒരു കണ്ണാടി നമ്മളോട് കള്ളം പറയാൻ തുടങ്ങിയാൽ എന്താണോ അവസ്ഥ അതായിരിക്കും അപ്പോഴുണ്ടാകുന്ന സ്ഥിതി വിശേഷം. മുഖത്തെ കരി കണ്ടില്ലെങ്കിൽ നാം അതും കൊണ്ട് നിരത്തിലേക്കിറങ്ങി നടക്കും. അതേക്കുറിച്ച് ചിന്തിക്കാൻ സമയം പാഴാക്കുന്നതെന്തിന്?

കളിമണ്ണ് എന്ന സിനിമ ഏതു തരത്തിൽ നോക്കിയാലും ഒരു മഹത്തായ സിനിമയല്ല. കച്ചവടസിനിമയുടെ എല്ലാ സ്വഭാവ വിശേഷങ്ങളോടും കൂടിയ ഒരു സിനിമയാണത്. പക്ഷേ അത് മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരിക്കും. സമൂഹത്തിന്റെ സാംസ്കാരിക ബോധത്തിനനുസരിച്ചായിരിക്കണം സിനിമാക്കാരന്റെ ക്യാമറ ചലിക്കേണ്ടത് എന്ന അലിഖിത നിയമത്തെ അത് സധൈര്യം ലംഘിച്ചിരിക്കുന്നു.  പഴമയുടെ മൂല്യബോധങ്ങൾ പുതിയ കാലത്തേക്കും അടിച്ചേൽപ്പിക്കാനുള്ള ഉപാധിയല്ല സിനിമ എന്നും പുതിയ അവബോധങ്ങളും വീക്ഷണകോണുകളും അവതരിപ്പിക്കാനും ചർച്ചയ്ക്കുവെയ്ക്കാനുമുള്ള കലാമാധ്യമമാണ് സിനിമ എന്നും അത് ഓർമിപ്പിക്കുന്നു. ആ നിലയ്ക്ക് കളിമണ്ണും, സംവിധായകൻ ബ്ലെസിയും നായിക ശ്വേത മേനോനും അഭിനന്ദനമർഹിക്കുന്നു.

Sunday, September 1, 2013

പെറ്റിക്കോട്ട്‌



ലതാലക്ഷ്മി

പലവുരുചിന്തിച്ചു, ക്ഷമപൊട്ടി
ഒടുവിൽ അയാൾ ചോദിച്ചു.
"അയ്യോ, പെറ്റിക്കോട്ട്‌ ഇടില്ലേ?
കണ്ണാടിപ്പാട്ടയിലെ പപ്പടം പോലെ "!
അവളുടെ മറുചോദ്യം
"അയ്യയ്യോ! കല്യാണം കഴിഞ്ഞാൽ
ആരെങ്കിലുമിടുമോ പെറ്റിക്കോട്ട്‌?"
അയാളുടെ കണ്ണുതള്ളി
"ഓ. അവിവാഹിതകളുടേതോ അടിയുടുപ്പ്‌.
വസ്ത്രബന്ധ മോചനം!
പിന്നെയും പിന്നോട്ട്‌ പോയി
മല്ലിന്റെ മണം
പെറ്റിക്കോട്ടിന്റെ
വെളുത്ത അടിവര
പച്ച അരപ്പാവാടയ്ക്ക്‌
താഴെയും
നീലയൂണിഫോമോടു ചേർന്നും
പാദസരംപോലെ
പെറ്റിക്കോട്ട്‌
ഇപ്പോൾ
സിലബസിലില്ലേ
തയ്യൽ ക്ലാസിലെ ടീച്ചറേ,
രമണി ടീച്ചർ
തുന്നിയാൽ പമ്പരവിഡ്ഢി,
ഇട്ടാൽ പരമ കോമാളി"
നിഴലടിക്കുന്ന
പുതുകാലമേ,
ഞൊറിയിട്ട തുന്നിയ
അടിപ്പാവാടയോടൊപ്പം,
പാതിദഹിച്ച
ആ പഴന്തുണിക്കെട്ടെവിടെ?
പൊയ്മുഖകെട്ടിനു
കീഴെയോ
ഒരു കാലത്ത്‌ പെണ്ണുങ്ങൾ
ധരിച്ചിരുന്ന ഉടുവസ്ത്രം
എപ്പോഴോ പെറ്റിക്കോട്ട്‌
ബോയ്ക്കോട്ട്‌ ചെയ്യപ്പെട്ടു.

Friday, August 2, 2013

The Piano Room


 winnie panicker


It lead me into a room that was dark
And eerie
And looked like havens arena
Notes of music, salsa-ing and balae dancing
In the ball room of my mind
The plaintive tunes went high and low
And moved to and fro
Glimmers of light lit up and blinked
And it let the music flow still
Into the glassy ocean of innocence

The keys black and white when
I played it sensuously
It led me into a room of
Fantasizing dreams and colorful
Thoughts...

Like the dead ends when a music note
Finishes playing … it echoed with all mite
In the ears that longed for thirsty drops
In a quenching heart.

Thursday, July 4, 2013

മാപ്പപേക്ഷ

 അരുണിമ ഓമനക്കുട്ടൻ

കൈക്കുമ്പിളിൽ കുന്നിമണികൾ
കണ്ണിലോ നക്ഷത്ര തിളക്കം!
വേനലിന്റെ അപൂർവ്വ സന്ദർശക
ആ ബാല്യത്തെ മാടിവിളിച്ചു
വെള്ളി മണികൾ തുള്ളിയാടുന്ന-
തുടുത്ത കുഞ്ഞുപാദങ്ങൾ
നീരുറവകളിൽ നൃത്തമാടി
പൂക്കൾ തലയാട്ടി രസിച്ചു,
നനഞ്ഞ ചിറകുമായി ചില്ലയിലിരുന്നു
വാനമ്പാടി കൗതുകം പൂണ്ടു
സന്ദർശകയുടെ കുസൃതി അവളറിഞ്ഞില്ല,
ഇടിനാദം അവൾക്കു പൊട്ടിച്ചിരി
മിന്നലിൽ അവളൊരു കുഞ്ഞു മയിൽപ്പേട!
ബലിഷ്ഠമായ കരങ്ങൾ അവളെ
ആകാശത്തേക്കുയർത്തി...
പരിചിതമുഖം,പുഞ്ചിരിതൂകി
'മഴ നനയേണ്ട വരൂ'...
കാട്ടുപൊന്തയിൽ നിന്നുണർന്നപ്പോൾ
കുഞ്ഞുടുപ്പിൽ കുന്നിമണികൾ
അവൾ ചിരിച്ചു അർത്ഥമറിയാതെ
കാലം അവളെ അമ്മയാക്കി
കുന്നിമണികൾക്കും കുപ്പിവളകൾക്കും
വിടപറഞ്ഞ്. കൂർത്ത ആയുധങ്ങൾ തിരുകി
നൃത്തമാടേണ്ട പാദങ്ങൾക്കു
കായികാഭ്യാസവും!
കുഞ്ഞുടുപ്പും ദാവണിയും ചേലയും അജ്ഞാതമാക്കി
ജീൻസും നബെൽറ്റും പകരം കൊടുത്തു
യോനിക്കു ഇരുമ്പുകവചവും!
തനിക്കു നേറെ പാഞ്ഞടുക്കുന്ന പുരുഷത്വത്തെ
അരിഞ്ഞിടാൻ ചങ്കൂറ്റം നൽകി
അപ്പോഴൊക്കെയും മനസ്സ് തേങ്ങി...
മകളേ... പൊറുക്കുക,
നീ മാത്രമല്ല, നിന്റെ മുത്തച്ഛനും
ഇടസ്സേരിയും ചങ്ങമ്പുഴയും
ആശനും വൈലോപ്പിള്ളിയും
പണിക്കരും, സുഗതയും....
അങ്ങനെ എല്ലാവരും!
നിനക്കു നഷ്ഠമായത്
പ്രകൃതിയുടെ ബാലപഠങ്ങൾ

Sunday, June 2, 2013

ഗൗളിപുരാണം



സണ്ണി തായങ്കരി

   വർഷം ഇരുപത്തിയഞ്ച്‌ തികഞ്ഞു ഭാര്യയായി അവൾ എന്റെ കൂടെകൂടിയിട്ട്‌.
തെറ്റിദ്ധരിക്കണ്ടാ, അവൾ ചാടിപ്പോന്നതൊന്നുമല്ല. വീട്ടുകാർ
പരമ്പരാഗതരീതിയിൽ വിവാഹം നടത്തി തന്നതാണ്‌.
   സാധാരണ സ്ത്രീകളിൽനിന്ന്‌ തികച്ചും വ്യത്യസ്തയാണവൾ. കാലത്തിനൊത്ത്‌
കോലം കെട്ടാനറിയില്ല. അതിരുകടന്ന ആഗ്രഹങ്ങളോ ആർഭാടമോ ഇല്ല. ഭാര്യയാണെന്നു
കരുതി എന്തെങ്കിലും അവകാശപ്രഖ്യാപനമോ അധികാരം സ്ഥാപിക്കലോ ഇതുവരെ
അവളിൽനിന്ന്‌ ഉണ്ടായിട്ടില്ല.
   ആഴ്ചയിലൊരിക്കലെങ്കിലും ബ്യൂട്ടിപാർലർ സന്ദർശനം നടത്താത്ത മഹതികളെ
ഇക്കാലത്ത്‌ മഷിയിട്ടാൽ കാണുമോ? തൊണ്ണൂറ്‌ കഴിഞ്ഞവർക്കുപോലും അതൊരു
തീർഥയാത്രയാണ്‌. പ്രായമേറിയാലും സൗന്ദര്യത്തിന്‌ ഉടച്ചിൽ
തട്ടിയിട്ടില്ലെന്ന്‌ സ്വയം ബോധ്യപ്പെടുത്തി ആത്മവിശ്വാസം
വീണ്ടെടുക്കാനുതകുന്ന ഉത്തേജക മരുന്നാണത്‌! എന്നാൽ ഇപ്പറഞ്ഞതിലൊന്നും
യാതൊരു താത്പര്യവും കാണിക്കാത്ത ഒരു പാവം നാട്ടിൻപുറത്തുകാരിയാണ്‌ എന്റെ
ഭാര്യയെന്ന്‌ പറയുമ്പോൾ പുത്തൻ സാമ്പത്തിക ശാസ്ത്രത്തിന്റെ ഇരകളായ
നിങ്ങളിൽ പലരും അസൂയപ്പെട്ടുപോകുമെന്നത്‌ നിശ്ചയം. ഫേഷ്യൽ ചെയ്യാതെ,
പ്ലക്ക്‌ ചെയ്യാതെ, മുടിമുറിക്കാതെ, ഡൈ ചെയ്യാതെ പ്രായത്തെ
തോൽപ്പിക്കുന്ന സൗന്ദര്യം അവൾക്കുണ്ട്‌ എന്നതാണ്‌ വസ്തുത.നേരെ
മറിച്ചായിരുന്നെങ്കിൽപ്പോലും അവൾ അതിനൊന്നും മുതിരുമായിരുന്നില്ല എന്നും
എനിക്ക്‌ ഉറപ്പുണ്ട്‌. എന്റെ ഭാര്യയായതുകൊണ്ട്‌ പറയുകയല്ല, നേരിൽ കണ്ടാൽ
യുവത്വത്തിലേക്ക്‌ കടന്ന രണ്ട്‌ യുവാക്കളുടെ അമ്മയാണ്‌ അവളെന്ന്‌
വിശ്വസിക്കാൻ കഴിയില്ല.
   ഭർത്താവിനെയും മക്കളെയും സേവിക്കുക എന്നതുമാത്രമാണ്‌ അവളുടെ
ജീവിതലക്ഷ്യം. തന്റെ  ജന്മംഅതിനുവേണ്ടി മാത്രമാണെന്ന്‌ പ്രവർത്തികളിലൂടെ
അവൾ ബോധ്യപ്പെടുത്തും. ഒരിക്കലും കർമത്തിൽ നിന്ന്‌ വിമുക്തയായി അവളെ
കണ്ടിട്ടില്ല. ശുചിത്വത്തിന്റെ കാര്യത്തിലോ, അവൾക്ക്‌ സമാനതകളില്ല.
ഭവനവും പരിസരവും എത്ര പരിപാലിച്ചാലും തൃപ്തി വരില്ല. ഭർത്താവും മക്കളും
ഒരു ദിവസം ധരിക്കുന്ന വസ്ത്രം സ്വന്തം കൈകൾകൊണ്ട്‌ കഴുകി ഇസ്തിരിയിടാതെ
പിന്നൊരുനാൾ ധരിക്കാൻ അവൾ അനുവദിക്കില്ല. ഇങ്ങനെ ഒരു ഭാര്യയെക്കിട്ടാൻ
ജന്മാന്തരങ്ങൾ തപസ്സിരിക്കണമെന്നാണ്‌ ഏറ്റവും അടുത്ത സുഹൃത്തുക്കൾ
പറയാറ്‌.
  ഇക്കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ വിവാഹജീവിതത്തിനിടയിൽ വളരെ വിരളമായിട്ടേ
ഞങ്ങൾ ഒരുമിച്ച്‌ പുറത്തേക്ക്‌ സഞ്ചരിച്ചുട്ടുള്ളുവേന്നു പറഞ്ഞാൽ അതിൽ
അൽപം അതിശയോക്തിയില്ലേയെന്ന്‌ ചിലരെങ്കിലും ചിന്തിക്കും. മധുവിധുപോലും
സ്വഭവനത്തിലെ കുടുസ്സുമുറിയിലായിരുന്നുവേന്ന്
‌ കേൾക്കുമ്പോൾ
അവൾക്കുമാത്രമല്ല, എനിക്കും കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന്‌ നിങ്ങൾ
ചിന്തിച്ചേക്കാം. ഭാര്യയ്ക്ക്‌ ആഗ്രഹമില്ലെങ്കിൽ ഭർത്താവിന്‌ അത്‌
ആയിക്കൂടെയെന്നും സംശയിക്കാം. മുമ്പ്‌ പറഞ്ഞ സാമ്പത്തിക
ശാസ്ത്രനിർമിതിക്ക്‌ ബീജാവാപം ചെയ്യപ്പെടാത്ത കാലഘട്ടമായിരുന്നെങ്കിലും
ഭാര്യയുടെ ഇംഗിതത്തോട്‌ ചേർന്ന്‌ പോകാനാണ്‌ ലേശം പിശുക്ക്‌ സ്വഭാവമുള്ള
എനിക്ക്‌ സ്വാഭാവികമായും തോന്നിയത്‌.
   ഏത്‌ കൊടിയ വേദനയും പരാതിയില്ലാതെ എല്ലാം ഒരു നിയോഗംപോലെ നിറഞ്ഞ
മനസ്സോടെയും പുഞ്ചിരിക്കുന്ന മുഖത്തോടെയും സഹിക്കുന്ന ഒരപൂർവ ജാനസ്സിന്‌
ഉടമയാണ്‌ എന്റെ ഭാര്യ!
   എന്തിനാണ്‌ സ്വന്തം ഭാര്യയുടെ ഗുണഗണങ്ങൾ ഇങ്ങനെ ഓരോന്നായി
വലിച്ചുനീട്ടി പറയുന്നതെ ന്നാവും നിങ്ങൾ ഇപ്പോൾ വിചാരിക്കുക.
കാരണമുണ്ട്‌. കാൽ നൂറ്റാണ്ട്‌ കാലം എന്റെ കാഴ്ചകളിൽ നിറച്ച ഭാര്യയുടെ
മിഴുവുറ്റ ചിത്രത്തിന്‌ ഈയിടെയായി ലേശം മങ്ങലേറ്റിരിക്കുന്നു! അതായത്‌
കഴിഞ്ഞ കുറെ ദിവസങ്ങളായി എന്റെ ഭാര്യയിൽ അത്ഭുതാവഹമായ മാറ്റങ്ങൾ
പ്രകടമായിരിക്കുന്നുവേന്ന്‌!!
   എന്താണ്‌ സംഭവിച്ചതെന്നറിയില്ല. സാധാരണ മിക്ക ഭർത്താക്കന്മാർക്കും
ഭാര്യമാരിൽനിന്ന്‌ നേരിടേണ്ടിവരുന്ന പരാതികളൊന്നും മുമ്പ്‌ അവളിൽനിന്ന്‌
ഉണ്ടായിട്ടില്ല. സൗന്ദര്യപ്പിണക്കമോ സംശയമെന്ന തീരാരോഗമോ അവളെ
ബാധിച്ചിരുന്നില്ല. അതിനാണ്‌ ഇപ്പോൾ ഉലച്ചിൽ തട്ടിയിരിക്കുന്നത്‌.
   കഴിഞ്ഞ വെള്ളിയാഴ്ച, കൃത്യമായിപ്പറഞ്ഞാൽ വിവാഹത്തിന്റെ രജതജൂബിലി
ആഘോഷിച്ചതിന്റെ
പിറ്റേന്ന്‌ ഓഫീസിൽനിന്ന്‌ വൈകിയെത്തിയ സന്ധ്യയിലാണ്‌ മാറ്റത്തിന്റെ
അടയാളങ്ങൾ അവളിൽ കണ്ടുതുടങ്ങിയത്‌. ഭർത്താവിന്റെ വരവും പ്രതീക്ഷിച്ച്‌
കടുപ്പത്തിലൊരു ചായ തയ്യാറാക്കി വഴിക്കണ്ണുമായി നിറപുഞ്ചിരിയോടെ
നിൽക്കുകയാണ്‌ പതിവ്‌. അത്ഭുതംതോന്നി. എന്നാൽ അടുത്ത നിമിഷം ഒരു ആശങ്ക
എന്നെ പിടിച്ചുലച്ചു. അവൾക്കെന്തെങ്കിലും അസുഖം...? വിവാഹശേഷം സ്വന്തം
വീടിന്റെ കാളിംഗ്‌ ബെല്ലിന്റെ സ്വിച്ചിൽ വിരലമർത്തേണ്ടിവന്ന ചുരുക്കം ചില
അവസരങ്ങളിൽ ഒന്നായിരുന്നു അതെന്ന്‌ പറയുമ്പോൾ പലരുടെയും നെറ്റി
ചുളിയുമെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌..
   ജോലിക്കാരി ഭാനുവാണ്‌ കതക്‌ തുറന്നത്‌.
   "ദേവു എവിടെ? സുഖമില്ലേ?" ഉദ്വേഗത്തോടെയാണ്‌ ചോദിച്ചതു.
   "ഇല്ല സാർ, കുഴപ്പമൊന്നുമില്ല".
   മറുപടി അൽപം ആശ്വാസം നൽകി. ബഡ്‌ർറൂമിലേക്ക്‌ നോക്കി. ആൾ അവിടെയില്ല.
വിളിച്ചുനോക്കിയെ ങ്കിലും പ്രതികരണമുണ്ടായില്ല. അടുക്കളയിലേക്ക്‌
തിടുക്കത്തിൽ ചെന്നു. കാലവർഷസന്ധ്യയുടെ കാളിമ മുഴുവൻ തന്നിലേക്ക്‌
ആവാഹിച്ച്‌, നിഷ്ക്രിയയായി പുറത്തേക്ക്‌ മിഴികൾ പായിച്ച്‌ അവൾ
ഇരിക്കുന്നു! വിശ്വസിക്കാൻ കഴിഞ്ഞില്ല.
   "എന്താ ദേവു, സുഖമില്ലേ?"
   മറുപടി ഉണ്ടായില്ലെന്ന്‌ മാത്രമല്ല, മുഖം തിരിച്ച്‌ നോക്കുകകൂടി
ഉണ്ടായില്ല. അത്‌ ആദ്യത്തെ അനുഭവമായതിനാൽ ഹൃദയത്തിലെവിടെയോ ഒരു മുള്ള്‌
കൊണ്ടതുപോലെ!
   പതിവിന്‌ വിപരീതമായി ഭാനുവാണ്‌ ചായകൊണ്ടുവന്നത്‌. ഞൊടിയിടകൊണ്ട്‌
ജീവിതത്തിന്റെ കാൽ നൂറ്റാണ്ട്‌ നഷ്ടമായെന്ന്‌ എന്നെ ആരോ ഓർമിപ്പിച്ചു!
അത്‌ ഉള്ളിൽ അസ്വസ്ഥതയായി വളർന്നു. നഷ്ടങ്ങളുടെ ജീവിക്കുന്ന അടയാളമായ
നിറകപ്പിലേക്ക്‌ ഞാൻ തുറിച്ചു നോക്കി. അപ്പോൾ ആ ചായക്കപ്പ്‌ എന്നെ
കൊഞ്ഞനം കുത്തി.
    "നിന്റെ കൊച്ചമ്മയ്ക്ക്‌  എന്തുപറ്റി?"
    "അറിയില്ല സാറേ..."
   " വിശേഷിച്ച്‌ ആരെങ്കിലും ഇവിടെ വന്നിരുന്നോ?"
    "ഇല്ല സാർ." തിരിഞ്ഞ്‌ നടക്കുമ്പോൾ പെട്ടെന്ന്‌ ഓർമവന്നതുപോലെ അവൾ
തിരിഞ്ഞുനിന്നു.
    "പിന്നെ... സാർ..."
    "എന്താ...?"
    "അശ്വതിച്ചേച്ചി വന്നിരുന്നു."
    നിസാരകാര്യത്തിന്‌ വർഷങ്ങളായി മുഖാമുഖം കണ്ടാൽപോലും
മിണ്ടാതിരുന്നവരാണ്‌. നല്ലകാര്യം. മനുഷ്യർ പിണങ്ങി കഴിയേണ്ടവരല്ലല്ലോ.
പ്രത്യേകിച്ചും അയൽവാസികൾ. ആശ്വസിക്കാൻ ശ്രമിച്ചു. പക്ഷേ, ആ ഇണക്കവും ഈ
പിണക്കവും തമ്മിൽ...?
    വസ്ത്രംമാറി, കുളിച്ച്‌ എത്തുമ്പോഴും ദേവു അതേ ഇരിപ്പിൽനിന്ന്‌
അനങ്ങിയിരുന്നില്ല.
    അത്താഴം കഴിച്ചെന്നുവരുത്തി. ഭാഗ്യം! എന്നെ അത്താഴപ്പട്ടിണി കിടത്താൻ
അവൾ തയ്യാറായില്ലല്ലോ. മറ്റൊരു അമ്പറപ്പുകൂടി എനിക്ക്‌ സമ്മാനിച്ച്‌,
പതിവിന്‌ വിപരീതമായി ജോലികളെല്ലാം ഭാനുവിനെ ഏൽപ്പിച്ച്‌ അവൾ വളരെ നേരത്തെ
കിടപ്പുമുറിയിലെത്തി.
    മനുഷ്യന്റെ അസ്തിത്വദു:ഖത്തിന്റെ ആഖ്യായികാകാരനായ ഫ്രാൻസ്‌ കാഫ്കയുടെ
മെറ്റമോർഫസിസിലെ നായകൻ ഗ്രേഗർ സാംസ തന്റെ വിചിത്ര സ്വപ്നത്തിന്റെ അവസാനം
ഒരു കൂറ്റൻ പാറ്റയായി രൂപാന്തരപ്പെടുന്ന ഭീതിദമായ അവസ്ഥയിൽ ആമഗ്ദനായി
ഇരിക്കുകയായിരുന്നു ഞാനപ്പോൾ. അവൾ നിശബ്ദം കിടക്കയുടെ ഒരരുകുചേർന്ന്‌
കിടക്കാനുള്ള ശ്രമം ആരംഭിച്ചു. ആ മുഖത്ത്‌ കാർമേഘങ്ങൾ കനത്തുതന്നെ
കിടക്കുകയാണ്‌.
   ഗ്രേഗർ സാംസയെപ്പോലെ ഒരു രൂപാന്തരം എന്നിലും സംഭവിക്കുന്നതായി ഞാൻ
സങ്കൽപ്പിച്ചു. ഒരു പാറ്റയായോ പല്ലിയായോ ഞാൻ മാറിയാലോ? ഭിത്തിയിലൂടെ
തലങ്ങും വിലങ്ങും ഓടാം. മുറിയുടെ മേൽത്തട്ടിൽ ഞാണ്‌ കിടക്കാം. കൺമുമ്പിൽ
പ്രത്യക്ഷപ്പെടുന്ന പ്രാണികളെ പിടിച്ച്‌ ഭക്ഷിക്കാം.
   ഭിത്തിയിലെ ട്യൂബ്‌ ലൈറ്റിന്‌ മുകളിലിരുന്ന്‌ ചിലച്ച ഒരു പല്ലിയിൽ
എന്റെ കണ്ണുകൾ ഉടക്കി. പാറ്റയെക്കാൾ ആകർഷകമായി എനിക്ക്‌ അപ്പോൾ
തോന്നിയത്‌ പല്ലിയെയാണ്‌. എന്നെ നോക്കി അത്‌ എന്തോ മുരണ്ടുവോ? അതിന്റെ
നീണ്ട ചുണ്ടിൽ ഒരു നേർത്ത മന്ദഹാസം വിരിഞ്ഞുവോ? നിമിഷങ്ങൾക്കകം
പല്ലിയുമായി എനിക്ക്‌ ഒരു ആത്മബന്ധം ഉടലെടുത്തതുപോലെ! കരച്ചിലിന്റെ ഒരു
നേർത്ത സ്വരം എന്റെ കാതുകളെ വിഴുങ്ങി. അത്‌ പല്ലിയിൽനിന്നുതന്നെയോ എന്ന്‌
എനിക്ക്‌ നിശ്ചയിക്കാനായില്ല. എന്നാൽ നിമിഷങ്ങൾക്കകം ഞാൻ
യാഥാർഥ്യബോധത്തിലേക്ക്‌ തിരികെയെത്തി.
    ദേവുവിന്റെ അടക്കിപ്പിടിച്ച കരച്ചിലാണത്‌!
    "നിനക്കെന്താ ദേവു പറ്റിയത്‌?" ചോദ്യം ഭാര്യയോടാണെങ്കിലും എന്നെ
സാകൂതം നോക്കിയിരിക്കുന്ന പല്ലിയിൽ അപ്പോഴും എന്റെ കണ്ണുകൾ
ഉടക്കിയിരുന്നു.
   "നിനക്കെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത്‌ എന്നോട്‌ പറയ്‌. നമുക്ക്‌
പരിഹാരമുണ്ടാക്കാം." പല്ലിയിൽനിന്ന്‌ കണ്ണുകളെടുക്കാതെ ഞാനറിയിച്ചു.
   "ഞാൻ നിങ്ങളുടെ ആരാ...?" എടുത്തടിച്ചതുപോലെയുള്ള ആ ചോദ്യം എന്നെ
വിസ്മയത്തിന്റെ കയത്തിലേക്ക്‌ തള്ളിയിട്ടു. ശബ്ദത്തിലെ രൂക്ഷതമൂലമാവാം
എന്നെ സാകൂതം വീക്ഷിച്ചിരുന്ന പല്ലി പേടിച്ചരണ്ട്‌ ട്യൂബ്‌ ലൈറ്റ്‌
ഫ്രെയിമിനിടയിലേക്ക്‌ ഓടിയൊളിച്ചു.
   മറുപടി കിട്ടാത്തതിനാലാവാം കുറേക്കൂടി ഉച്ചത്തിൽ അവൾ ചോദ്യം ആവർത്തിച്ചു.
   അപ്പോൾ ചിരിയാണ്‌ വന്നത്‌.
   "ഇപ്പോളിങ്ങനെ ഒരു സംശയം തോന്നാൻ...?"
   അതിനുള്ള മറുപടിയല്ല തുടർന്നുണ്ടായത്‌.
   "വീടുകാക്കുന്ന, അച്ഛന്റെയും മക്കളുടെയും കാര്യങ്ങൾ സമയാസമയം നോക്കി
നടത്തുന്ന, മനസ്സും വിചാരങ്ങളുമില്ലാത്ത ഒരു സ്ത്രീ അല്ലേ? ചുരുക്കത്തിൽ
ശമ്പളമില്ലാത്ത വേലക്കാരി."
   വിസ്മയത്തിന്റെ കയങ്ങൾ അവസാനിക്കുന്നില്ല. അതിന്റെ നിഗോ‍ൂഢതയും
വിപുലതയും അതിരുകളില്ലാതെ വളരുകയാണ്‌. വിടർന്ന മിഴികളോടെ അവളെ നോക്കി
ഇരുന്നുപോയി. എത്രകാലം ഒരേ കൂരയ്ക്കുകീഴിൽ, ഒരേ കിടക്കയിൽ സുഖദു:ഖാങ്ങൾ
പങ്കിട്ട്‌ കഴിഞ്ഞാലും ആർക്കും ആരേയും മനസ്സിലാക്കുവാൻ കഴിയില്ലെന്ന്‌
സഹപ്രവർത്തകൻ വിശ്വനാഥൻ രണ്ട്‌ പേഗ്‌ അകത്തായിക്കഴിയുമ്പോൾ സ്ഥിരമായി
പറയാറുള്ളത്‌ ഓർത്തു.
   "എനിക്കും നിങ്ങളെപ്പോലെ ഈ നാലുചുവരുകൾ കടക്കണം. വിശാലമായ പുറംലോകം കാണണം."
   കണ്ണുകൾ അവളുടെ മുഖത്തുതന്നെ ഉടക്കി നിൽക്കുകയായിരുന്നു. അവൾ
വാക്കുകൾക്ക്‌ കൃത്രിമത്വത്തിന്റെ കുപ്പായമണിയിച്ചിരിക്കുന്നു!
   "എന്താ നിങ്ങളൊന്നും പറയാത്തെ...?"
   "വേണമെന്നും വേണ്ടെന്നും നിശ്ചയിച്ചതു നീതന്നെയല്ലേ?"
   "എന്നാൽ ഇപ്പോൾ വേണമെന്ന്‌ ഞാൻ തീരുമാനിക്കുന്നു."
    "ആയിക്കോട്ടെ. നിനക്ക്‌ ഈ നാലു ചുവരുകൾക്ക്‌ പുറത്ത്‌ കടക്കണമെന്ന്‌
എപ്പോൾ തോന്നിയാലും എന്നോട്‌ പറഞ്ഞാൽമതി, ഞാൻ കൊണ്ടുപോകാം." ഏകപക്ഷീയമായ
വെടിനിർത്തൽ പ്രഖ്യാപിച്ചു, ഞാൻ.
    അതോടെ പല്ലിയെ മറന്നു. ഭാര്യയുടെ നിറം മാറ്റവും.
   പിറ്റേന്ന്‌ ഞായറാഴ്ചയാണ്‌. വൈകുന്നേരം അത്യാവശ്യമായി പങ്കെടുക്കേണ്ട
ഒരു മീറ്റിംഗിന്‌ പോകാൻ തയ്യാറാകുമ്പോൾ ഭാര്യയുടെ മൊബെയിലിലേക്ക്‌ ഒരു
വിളിവന്നു. വൈകാതെ കനപ്പിച്ച മുഖവുമായി അവൾ ധൃതിയിൽ കടന്നുവന്നു.
   "എനിക്കിപ്പോൾ കടപ്പുറത്ത്‌ പോകണം."
   ഒരു പാവാടക്കാരിയുടെ ശാഠ്യമാണ്‌ എനിക്ക്‌ ഓർമ വന്നത്‌.
   "ദേവു, അത്‌... ഇപ്പോൾ... എനിക്ക്‌..."
   "നിങ്ങളല്ലേ പറഞ്ഞത്‌ എപ്പോൾ എവിടെ പോകണമെങ്കിലും പറഞ്ഞാൽ മതിയെന്ന്‌..."
  അതിനെ ഖണ്ഡിക്കാനാവാതെ ഞാൻ കുഴങ്ങി.
   "ആദ്യമായി ഞാനൊരു കാര്യം ആവശ്യപ്പെട്ടപ്പോൾ..." ഒരു പൊട്ടിത്തെറിക്ക്‌
മുമ്പുള്ള തീപ്പൊരിയാണതെന്ന്‌ തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല.
   "ശരി. തയ്യാറായിക്കൊള്ളു." മറ്റൊന്നും എനിക്ക്‌ പറയാൻ കഴിഞ്ഞില്ല.
   നിമിഷങ്ങൾക്കകം സാരി വാരിവലിച്ചുറ്റി അവൾ തിടുക്കത്തിൽ പുറത്തെത്തി.
   എത്ര പെട്ടെന്നാണ്‌ മനുഷ്യർക്ക്‌ മാറ്റങ്ങൾ സംഭവിക്കുന്നതെന്ന
ചിന്തയായിരുന്നു തിരക്കേറിയ നഗരമദ്ധ്യത്തിലൂടെ വണ്ടിയോടിക്കുമ്പോഴും
എന്നെ മഥിച്ചിരുന്നത്‌.
   കടപ്പുറം ജനനിബിഢമായിരിക്കുന്നു. ഞായറാഴ്ചയായതിനാൽ ദൂരെ
സ്ഥലങ്ങളിൽനിന്നുപോലും ജനം ഒഴുകിയെത്തിക്കൊണ്ടിരുന്നു.
   വണ്ടിയുടെ വീലുകൾ നിശ്ചലമാകുംമുമ്പ്‌ അവൾ ചാടിയിറങ്ങിക്കഴിഞ്ഞു.
തകർന്ന്‌ അടുത്തൂൺ പറ്റാറായ കടൽപ്പാലത്തിന്റെ തൂങ്ങിയാടുന്ന
അവശിഷ്ടങ്ങൾക്കടുത്തേക്ക്‌ അവൾ അതിവേഗം നടന്നു. ഒപ്പമെത്താൻ എനിക്ക്‌
നന്നേ ക്ലേശിക്കേണ്ടിവന്നു.
   തിരമാലകൾ അതിക്രമിച്ചുകയറി നക്കിത്തുടച്ച, കടൽപ്പാലം
ആരംഭിക്കുന്നിടത്തെ മണ്ണ്‌ പരവതാനി വിരിച്ചപോലെ! ലക്ഷ്യത്തിലെത്തിയപോലെ
അവിടെ അവൾ നിശ്ചലയായി. പിന്നെ കണ്ണുകൾ നാലുപാടും ആരെയോ തിരയുകയായി!
കപ്പലണ്ടി വിൽപ്പനക്കാരൻ പയ്യനിൽനിന്ന്‌ വാങ്ങിയ പൊതികളിലൊന്ന്‌
നീട്ടിയെങ്കിലും അവളത്‌ കണ്ടതായി നടിച്ചില്ല.
   "ദേവൂ, നീ ആരെയാണ്‌ തിരയുന്നത്‌? കൂട്ടുകാരികൾ ആരെങ്കിലും വരുമെന്ന്‌
പറഞ്ഞിരുന്നോ?"
   അതിന്‌ മറുപടി പറയാതെ അവൾ തറപ്പിച്ചൊന്ന്‌ നോക്കുക മാത്രം ചെയ്തു.
   കൈയിൽ പിടിച്ച്‌ ബലമായി വലിച്ചപ്പോഴാണ്‌ ചൊരിമണലിൽ ഇരുന്നത്‌.
   കാറ്റിനേയും കടലിനേയും ഭേദിച്ച്‌ ഒരു ചെറുകപ്പൽ തിരകളിൽ
ചാഞ്ചാടുന്നത്‌ കാണാം. തിരമാലകളെ ഗർഭഗൃഹത്തിലൊതുക്കി പോക്കുവെയിലിന്റെ
ശോണിമയെ ആലിംഗനം ചെയ്യാനുള്ള നിതാന്ത ശ്രമത്തിലാണ്‌ കടൽ.
   പെട്ടെന്ന്‌ മുന്നിലൂടെ ഏതാനും കുട്ടികൾ ആരവമുയർത്തി ഓടിപ്പോയി. അവരിൽ
ഒരു കുട്ടിയുടെ മുഖത്തേക്ക്‌ അവൾ ഉത്ക്കണ്ഠയോടെ നോക്കുന്നതും പൊടുന്നനെ ആ
കണ്ണുകളിൽനിന്ന്‌ തീ ചിതറുന്നതും കണ്ടു.ഒരുവേള ഭയം എന്റെ പെരുവിരൽ മുതൽ
അരിച്ചുകയറി. എന്റെ ഭാര്യയുടെ മനോനിലയെങ്ങാനും...
    അവളെ പ്രകോപിപ്പിച്ചതു ആരെന്നായി എന്റെ അന്വേഷണം. കണ്ണുകൾ ആ
കുട്ടിയുടെ മുഖത്ത്‌ പതിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയത്‌ ഞാനാണ്‌.
ഭാര്യയുടെ കണ്ണുകളിൽനിന്ന്‌ ചിതറുന്ന തീയുടെ ചൂട്‌ എന്നിലേക്ക്‌ പടർന്നു
കയറി. അത്‌ എന്നെ ഭസ്മമാക്കുമോയെന്ന്‌ ഞാൻ ഭയന്നു.
    ആ കുട്ടിക്ക്‌ എന്റെ മകന്റെ മുഖച്ഛായ...!
   ഭാര്യ പൊട്ടിത്തെറിയുടെ വക്കിലെത്തുമ്പോൾ, ഒരു യുവാവ്‌ ഓടിയെത്തി
കുട്ടിയുടെ കൈയിൽ പിടിച്ച്‌ വാത്സല്യത്തോടെ ശകാരിച്ചു.
   മറ്റൊരു അത്ഭുതം...!
   എന്റെ പ്രതിച്ഛായ കാണുംപോലെ ഞാൻ അയാളെ തുറിച്ചുനോക്കി.
   ട്യൂബ്‌ ലൈറ്റിനുള്ളിൽ മറഞ്ഞ പല്ലി പൊടുന്നനെ എന്റെ മുമ്പിൽ
പ്രത്യക്ഷപ്പെട്ടു. നിമിഷാർധത്തിൽ അത്‌ വളരുകയായി. അതിനിപ്പോൾ എന്നെ
വിഴുങ്ങാനുള്ള വലിപ്പം! നോക്കിനിൽക്കെ, അതിന്റെ മുഖച്ഛായ മാറുന്നതും
എന്റെ മുഖം അതിന്റെ തലയോട്‌ ചേരുന്നതും ഞാനറിഞ്ഞു. അപ്പോൾ എനിക്ക്‌ എന്റെ
മുഖം നഷ്ടപ്പെട്ടു. അത്‌ പല്ലിക്ക്‌ സ്വന്തമായി!
    പല്ലിയുടെ നീണ്ടുകൂർത്ത മുഖം എനിക്ക്‌ സ്വന്തമായോയെന്ന വിഭ്രാന്തിയിൽ
ഞാൻ ഭാര്യയുടെ മുഖത്തേക്ക്‌ നോക്കി. അവിടെ കുറ്റബോധം കരിവാളിച്ചുകിടന്നു.
അകലെ കണ്ട ചെറുകപ്പൽ അപ്പോൾ കൂറ്റൻ തിരമാലകളിൽ ആടിയുലഞ്ഞ്‌
അപ്രത്യക്ഷമായിരുന്നു.