Followers

Showing posts with label MANAKAD SASIKUMAR. Show all posts
Showing posts with label MANAKAD SASIKUMAR. Show all posts

Tuesday, March 4, 2014

മിസ്‌ കോൾ




 
മണർകാട്‌ ശശികുമാർ


അച്ഛനുമമ്മയും പിണങ്ങിപ്പിരിഞ്ഞു
ഞങ്ങൾ മക്കൾ
ഇണങ്ങിക്കഴിയുന്നു
അമ്മയ്ക്ക്‌ സൗന്ദര്യ ഭ്രമം
അച്ഛന്‌ ജീവിത വിഭ്രാന്തി
ഒരിക്കൽ
ഒരു കൊച്ചു വള്ളത്തിൽ പടിഞ്ഞാറോട്ടു
തുഴഞ്ഞു പോയ അച്ഛനെ
പിന്നീടാരും കണ്ടിട്ടില്ല
സന്ധ്യാസൂര്യനൊപ്പം മുങ്ങിത്താഴ്‌ന്നെന്നു കൂട്ടുകാർ
പവിഴപ്പുറ്റുകൾക്കിടയിലൂടെ
മത്സ്യകന്യകയെ
പ്രണയിച്ചു നടക്കുന്നതു കണ്ടെന്ന്‌
നീലത്തിമിംഗലം
ശരിയെന്നു കിനാവള്ളിയുടെ
മൊബെയിൽ ഫോൺ
വാർത്ത വാനോളം
പിണങ്ങിപ്പോയ അമ്മ
ഓടിയെത്തി
തീരത്തണയുന്ന വഞ്ചികളിലെ
മത്സ്യക്കൂമ്പാരങ്ങളിൽ
അമ്മയുടെ വെപ്രാളത്തിന്റെ
വിരലടയാളങ്ങൾ
അച്ഛന്റെ മുഖമുള്ള കുഞ്ഞുങ്ങൾ
ഇല്ലെന്നുറപ്പു വരാതെ
ചിതറി വീണ തിരമാലകളിൽ
അമ്മയുടെ അന്വേഷണക്കിതപ്പുകൾ
ഒടുക്കം
പുറങ്കടലിലെ ശീതക്കാറ്റിനൊപ്പം
ജന്മത്തിന്റെ ലാന്റ്‌ ഫോണിലേയ്ക്ക്‌
ഒരു മിസ്കോൾ
അച്ഛന്റെ.