എ വി സന്തോഷ്കുമാർ
------------------------
വെള്ളപുതച്ച മരങ്ങള്‍,പാതകള്‍
വെള്ളപുതപ്പിച്ച കാറ്റിന്‍റെ ഇടനെഞ്ചില്‍
ശൈത്യം മരവിച്ച ശ്വാസക്കുറുകലുകള്‍
നടന്നു പോകുന്ന രൂപങ്ങള്‍
ചീറിപ്പായുന്ന റോഡുകള്‍
വദനദ്വാരങ്ങള്‍ പുകക്കുഴലുകള്‍
ആവിപറക്കുന്ന ശരീരങ്ങള്‍.
ശരീരമേ ശരീരമേ നിന്നില്‍ നിന്നും
പുക ഉയരുന്നത് ഞാന്‍ ഒരിക്കലേ കണ്ടിട്ടുള്ളു!
------------------------
വെള്ളപുതച്ച മരങ്ങള്‍,പാതകള്‍
വെള്ളപുതപ്പിച്ച കാറ്റിന്‍റെ ഇടനെഞ്ചില്‍
ശൈത്യം മരവിച്ച ശ്വാസക്കുറുകലുകള്‍
നടന്നു പോകുന്ന രൂപങ്ങള്‍
ചീറിപ്പായുന്ന റോഡുകള്‍
വദനദ്വാരങ്ങള്‍ പുകക്കുഴലുകള്‍
ആവിപറക്കുന്ന ശരീരങ്ങള്‍.
ശരീരമേ ശരീരമേ നിന്നില്‍ നിന്നും
പുക ഉയരുന്നത് ഞാന്‍ ഒരിക്കലേ കണ്ടിട്ടുള്ളു!