സ്റ്റീഫൻ മിനൂസ്
നിശയുടെ നീലിമ തഴുകിവന്നെത്തുന്ന
അജ്ഞാത സുന്ദരിയീ രാത്രി
നിലാവുണര്‍ത്തും മിന്നും താരകകൂട്ടരും
മിഴിതുറന്നെത്തുമീ ശാന്തരാത്രി
വിടരും നിശാഗന്ധി ചിരിയുമായെത്തുന്ന
പവിഴനിറമുള്ളോരീ രാത്രി
രാക്കിളി കൊഞ്ചുന്ന രാഗങ്ങളില്‍ ശ്രുതി
മീട്ടിയുണരുന്നോരീ രാത്രി
വിടപറയും ത്രിസന്ധ്യ കല്‍വിളക്കിലായ്
പ്രഭചോരിയുന്നോരീ രാത്രി
കര്‍പ്പൂര സുഗന്ധം പേറിവന്നെത്തുന്ന
മകരമഞ്ഞില്‍ കുളിച്ചോരീ രാത്രി
സ്വപ്‌നങ്ങള്‍ കണ്ടു മയങ്ങാനൊത്തിരി
സ്വര്‍ഗ്ഗവാതില്‍ തുറക്കുമീ രാത്രി
ഏഴിലംമ്പാലയും പിച്ചകവള്ളിയും
മദഗന്ധം പരത്തുന്നോരീ രാത്രി
തിരപതഞ്ഞീതീരം മിനുക്കുമ്പോളൊത്തിരി
മുത്തുകള്‍ ചിതറുന്നൊരീ രാത്രി
മധുചഷകങ്ങളൊഴിയാതെയിന്നീ
ലഹരിയുണര്‍ത്തുന്നൊരീ രാത്രി ....
രാത്രിയുടെ ലഹരി ............സ്റ്റീഫന്‍മിനുസ് ...