ഗോത്രയാനം
അനിൽ കുറ്റിച്ചിറ
കോളനിപ്പുരകള്‍ക്ക് മേലെ
ഇത്തിരിപ്പോന്ന ആകാശത്ത്
ഞങ്ങളുടെ
പകലുകളെ നരപ്പിച്ച്
ഒരു മേഘം പതിവായി
ചത്ത് മലക്കും
മണ്ണും ചാണകവും
നിവര്‍ത്തിയ
പൗരാണികമായ
തണുപ്പില്‍ നിന്നും
സ്വപ്നങ്ങളെ വര്‍ത്തമാനത്തിന്‍
സിമെന്‍റുചൂളയില്‍ നിരത്തും
നിങ്ങള്‍
ബി സി ജി കുത്തിനും
ജനനമരണ കണക്കുകള്‍ക്കുമായി
താലിയില്ലാതെ പെറ്റവള്‍ക്ക്
കൂലിയുമായി വരും
മുഖം കറുപ്പിച്ച്
മൂക്ക് പൊത്തി
ബന്ധുക്കള്‍ആകാന്‍
ജാപ്പാണവും പാനും വിഴുങ്ങി
ഉള്ളെരിഞ്ഞു പുളയ്ക്കുന്ന
ഞങ്ങടെ കുഞ്ഞുങ്ങളുടെ
ഒലിക്കും മൂക്കില്‍ നോക്കി
ഓക്കാനിക്കും
മടങ്ങുമ്പോള്‍
ഇരുട്ടുവകഞ്ഞു
തിരിച്ചെത്താന്‍
അടയാളം വയ്ക്കും
ഞങ്ങളാകട്ടെ
ചുണടുകള്‍ കൂട്ടിതുന്നാന്‍
എത്തുന്നവരെ ഭയന്ന്
തോള്ളയില്‍ പൊട്ടിയത്
വിഴുങ്ങി
നിങ്ങള്‍ഇട്ടു വിളിച്ച
പേരും ചുമന്ന്
മുമ്പേ പിറന്നവരായ്
പച്ചപ്പിനോടൊപ്പം
ചുരുങ്ങി ചുരുങ്ങി
സ്വന്തമിടങ്ങളിലും
അന്യരായങ്ങനെ ...................