ഇ എസ് സതീശൻ
നിയന്ത്രണം വിട്ടു പുറത്തു ചാടുന്ന
ഓരോ വാക്കും വിഴുങ്ങിക്കൊള്ളണം
മുന്നോട്ടു നീളുന്ന ഓരോ വിരലും
ചൂണ്ടിപ്പോകാതെ തക്കത്തിനു മടക്കിയേക്കണം
ധൃതിയില്‍ നടക്കേണ്ട
ചുവടുകള്‍ മെല്ലെ മതി
ശബ്ദം ഉയരേണ്ട
കണ്ടില്ലേ ചുവരില്‍
ചുണ്ടില്‍ വിരല്‍വെച്ച് "ശ് ശ് ശ്”'
കണ്ണുരുട്ടി 'അരുത് അരുത്'
ഇനിയും കുറച്ചുകൂടി വഴങ്ങാനുണ്ട്
ആരേയും വീഴ്ത്തുന്ന വെളുത്തചിരി
എല്ലാരും കാണെ
നുറുങ്ങു സഹായങ്ങള്‍
'പരോപകാരീ'
എന്നു വിളിക്കാന്‍ ഒരു ലിഫ്റ്റ്
ഏതു കൂട്ടത്തിലും കൂടണം
എല്ലാവരും വിസര്‍ജ്ജിക്കുമ്പോള്‍
കൂടെയങ്ങു കൂടിക്കൊള്ളണം
മൂക്കു പൊത്തുമ്പോഴും ഒപ്പത്തിനൊപ്പം
ഇനിയെല്ലാം ശരിയായിക്കൊള്ളും
നിയന്ത്രണം വിട്ടു പുറത്തു ചാടുന്ന
ഓരോ വാക്കും വിഴുങ്ങിക്കൊള്ളണം
മുന്നോട്ടു നീളുന്ന ഓരോ വിരലും
ചൂണ്ടിപ്പോകാതെ തക്കത്തിനു മടക്കിയേക്കണം
ധൃതിയില്‍ നടക്കേണ്ട
ചുവടുകള്‍ മെല്ലെ മതി
ശബ്ദം ഉയരേണ്ട
കണ്ടില്ലേ ചുവരില്‍
ചുണ്ടില്‍ വിരല്‍വെച്ച് "ശ് ശ് ശ്”'
കണ്ണുരുട്ടി 'അരുത് അരുത്'
ഇനിയും കുറച്ചുകൂടി വഴങ്ങാനുണ്ട്
ആരേയും വീഴ്ത്തുന്ന വെളുത്തചിരി
എല്ലാരും കാണെ
നുറുങ്ങു സഹായങ്ങള്‍
'പരോപകാരീ'
എന്നു വിളിക്കാന്‍ ഒരു ലിഫ്റ്റ്
ഏതു കൂട്ടത്തിലും കൂടണം
എല്ലാവരും വിസര്‍ജ്ജിക്കുമ്പോള്‍
കൂടെയങ്ങു കൂടിക്കൊള്ളണം
മൂക്കു പൊത്തുമ്പോഴും ഒപ്പത്തിനൊപ്പം
ഇനിയെല്ലാം ശരിയായിക്കൊള്ളും