Followers

Friday, August 2, 2013

കവിതകൾ

 പ്രേംകൃഷ്ണ
1.മുള്ളുമനുഷ്യർ

നീയും ഞാനുമെന്നും
ഒരിലയുടെ
അകപുറങ്ങളെന്ന് .
എപ്പോഴും ഇറുത്ത്
വേദനിപ്പിച്ച് പറയും
ഇല വീണത്ര കുറ്റം മുള്ളിനില്ലെന്ന് .
പക്ഷെ കുറ്റവും ശിക്ഷയും 
എന്തെന്നറിയാത്ത
ഇലയും മുള്ളും
പണ്ടേ അറിഞ്ഞിട്ടുണ്ട്
ഏതോ ആലയിൽ രാകപ്പെടുന്ന
മൂർച്ചകളെ......


നിഗൂഡപുഷ്പം
നമ്മൾ ,
മൌനമെന്ന് ധരിക്കുന്ന നിശബ്ദതയും
വിസ്ഫോടനമെന്നു കരുതുന്ന ഭയങ്കര ശബ്ദവും
രണ്ട് വലിയ വിഡ്ഢിത്തരങ്ങളല്ലെ?
ഒരു പൂവ് വിരിയുന്ന
മൌന സൌന്ദര്യത്തിലുണ്ട്
മഹാവിസ്ഫോടനസത്യം .
കോഴി കൊക്കുന്ന ശബ്ദത്തിന്
തൊട്ടു മുന്നിലെ അഗാധതയിലാണ്
മൌനത്തിന്റെ ഗാഡസ്മിതം .
ഒരു ടെലിവിഷനിൽ ഇല്ലാത്തതും -
മൌന വിസ്ഫോടനങ്ങളുടെ
അപാര സാധ്യതകൾ .
അറിയും നാട്യങ്ങൾ
കണ്ടറിയാത്ത ഭാവങ്ങൾ .
മനുഷ്യൻ ഇത്രയധികം
വ്യർഥഭാഷണങ്ങളുരുവിടും കാലത്ത്, 
ജീവിതമെന്ന മനോഹര സത്യം
അവനിൽ നിന്നും അടർന്നിതാ
അതി വിചിത്രരീതികളിൽ
പരസ്പ്പരം നായാടുന്ന അവനെ നോക്കി
ഒരു മൌനത്തിൻ പ്രകാശപുഷ്പവും ചൂടി
നിഗൂഡമായി ചിരിച്ചു നില്ക്കുന്നു .
നമ്മിലുമുണ്ട്
അതേ മൌനവിസ്ഫോടനങ്ങളുടെ മഹാപുഷ്പം ,
പക്ഷെ നമുക്കിന്ന്
മൌനമെന്നതൊരു വെറും നിശബ്ദതയും
വിസ്ഫോടനമൊരുഭയങ്കര ശബ്ദവും മാത്രം !




അനന്തം

ഇന്ന് നാം കാണുമീ
മഴ പെയ്യും മരങ്ങളിൽ
എത്ര ദേശത്തിൻ കിളികൾ
നനഞ്ഞ തൂവൽ പൊഴിച്ചു.

ഇന്ന് നാം കാണുമീ
നഗരഗ്രാമ വീഥികളിൽ
എത്ര യുഗപ്പക്ഷികൾ
പറന്നു ചിറകടിച്ചു .

ഇന്ന് നാം കാണുമീ
വീടിൻ വിലാസ്സങ്ങൾ
എത്ര കടലിരമ്പിയ
എത്ര കാടൊച്ച വച്ച,
ഏതനന്ത വിചാരങ്ങൾ......

ഒളിക്ക്യാമറ അഥവാ വെളിച്ചത്തിൻ കവചം .
ഒരു ക്യാമറയിൽ അഹങ്കരിക്കുന്നവർക്ക് -
നിങ്ങളൊരു വംശാവലിയുടെ
തുടര്ക്ക്യാമറ മാത്രം . 
പിറന്നു വീഴുന്ന ഓരോ ജന്മത്തിനും
ആട് /കോഴി / മരം
എന്നിങ്ങനെയുള്ള സകല ചിത്രങ്ങളും
മുറ തെറ്റാതെ പകർത്തി നൽകുന്നൊരു തുടർക്ക്യാമറ .
പക്ഷെ കല്ലിനെ പകർത്തി കൊടുക്കുന്നത്
കല്ലെടുക്കാതിരിക്കാനുള്ള നിഗൂഡ തന്ത്രം ചൊല്ലിയാണ് .
സ്സർവ്വശൂന്യതകളിലുമുണ്ട്
നീ കാണാത്ത ഒരൊളിക്ക്യാമറ .
പക്ഷെ പതുങ്ങലിന്റെയും
പരദൂഷണത്തിന്റെയും
ജീർണ സ്വഭാവമില്ലാത്ത 
പരമമായ ഒന്നാണത് .
യുഗങ്ങളായി / അസ്ഥികൂടങ്ങളായി
രേഖപ്പെടുത്തി തരുന്നത്,
ആദ്യവേട്ടക്ക് പ്രേരണ തന്നത് ,
ആദ്യ അക്ഷരത്തിന് പ്രചോദനമരുളിയത്,
നീ കാണാത്ത എന്നാൽ നിന്നിലുമുള്ള
ആ ഒളിക്ക്യാമറയാണ് .
ആ കണ്ണിന്റെ തെളിച്ചം ഇരുളിലാണ് ,
അത് നിങ്ങൾ കാണാത്ത കറുപ്പിന്റെ വെളുപ്പ്‌ ,
അല്ലെങ്കിൽ വെളിച്ചത്തിന്റെ കവചം ....


എന്റെ കത്ത്

എന്റെ ഹൃദയത്തിലൊരു കത്തുണ്ട് ,
എന്നേ എഴുതി പൂർത്തിയായത് .
പക്ഷെ കടലാസ്സിൽ പകര്ത്തി
തപാൽ വഴി അയക്കപ്പെട്ട് ,
മൊബയിലിൽ ടൈപ്പ് ചെയ്ത്
എസ് എം എസ് ആക്കപ്പെട്ട്
ഒരേ ഒരാൾ മാത്രമറിയേണ്ടുന്ന
വെറുമൊരു ഒന്നല്ല
അതെന്ന വ്യക്തമായ ധാരണയാൽ
ഞാനതിനെ കത്തുന്നൊരു കത്തായി തന്നെ
ഉള്ളിൽ കരുതുന്നു.

കണ്ണ്
"പൈതൃക സംരക്ഷകർ "
എന്ന നാമം ചാർത്തപ്പെട്ടൊരു
ശംഖുരൂപം കയ്യിൽ കിട്ടി .
കൌതുകം പൂണ്ടുതാനാഞ്ഞു ,
മാഹാഭാഗ്യം
കണ്ണുള്ളത് കൊണ്ടറിഞ്ഞു
" ശംഖല്ലത് ശംഖുവരയൻ ".
ചിത്തം

മഹാനഗരത്തിലെ വഴിവക്കിൽ
മരിച്ചു കിടന്ന അജ്ഞാതന്റെ
ബാഗിൽ നിന്നും തെറിച്ചു വീണ കണ്ണാടി
മരണ റിപ്പോ ർട്ടെഴുതിയ
പോലീസു കാരനിലുണർന്ന ഒരജ്ഞാത കൗതുകത്താൽ
അയാൾക്കൊപ്പം വീട്ടിലേക്ക് ചലിച്ചു .
സ്വയം മറന്ന്
അതിലേക്കു തന്നെ നോക്കിയിരിക്കെ
കണ്ണാടിയുടെ കണ്ണുകൾ
അവന്റെ പ്രതിബിംബം മായ്ച്ച്
മറ്റൊരു ചിത്രം വരച്ചു തുടങ്ങി.
അകലെ അകലെയായൊരു ഗ്രാമം
ഓർമ്മകളിൽ വിറങ്ങലിച്ചു .
അവിടെ കാത്തിരിപ്പുകളുടെ നിഴലുകളുറങ്ങുന്ന
ഊദുവഴിയിലെ കാവ്
സാന്ധ്യ ദീപങ്ങൾ തെളിച്ച് ,
ഒരു മടങ്ങി വരവും കാത്ത് കൈകൂപ്പി നിൽക്കുന്നു.

ഓർമ്മകളുടെ പാടവക്കത്തതാ
കൂട്ടുകാർ കോർത്ത്‌ വയ്ക്കുന്നു
അവനില്ലാത്ത സായന്തനങ്ങളിലേക്ക്
പാടാത്ത പാട്ടുകളുടെ ബാഷ്പമാലകൾ .
ഉമ്മറത്തിരുന്നു മുത്തശി
കണ്ണുനീർ വാർത്ത് മൊഴിഞ്ഞ
പൂതപാട്ടിന്റെ മുറിഞ്ഞ ഈണം
അവൻ പിച്ച വച്ച തൊടിയിൽ
അവനെ തേടി കരയുന്നു .
വരാനിരിക്കുന്ന പ്രളയമറിയാതെയമ്മ
വരണ്ട വരിക്കപ്ലാവിലിരുന്നു
വിരുന്നു വിളിക്കുന്ന കാക്കയെ പ്രണയിക്കുന്നു .
മരക്കൊമ്പിലൊപ്പമിരുന്ന കുഞ്ഞിനോട്
ദീർഘദർശിയായ കാക്ക
ഒരു കർക്കടകബലിയുടെ കഥ പറയുന്നു .
ഇപ്പോൾ കണ്ണാടിയിലൊരു കണ്‍മുത്തടരുന്നു ,
അത് ചിതറുന്നു .......
കടലാകുന്നു .......

അദൃശ്യനാമം

തൂക്കുമരം എന്നത് വെറുമൊരു നാമമല്ല.
തോക്ക് എന്നത് കുട്ടികൾ കാണുന്നത് പോൽ
ഒരാശ്ചര്യ ചിഹ്ന്നവുമല്ല!
അടുക്കളയിലും ഉപയോഗിക്കപ്പെടുന്നത്
എന്നാ ലാളിത്യമുന്ടെങ്കിലും
"കത്തി" എന്ന നാമം
ഓരോ തോന്നലുകൾക്കനുസരിച്ചു മൂര്ച്ച കൂട്ടപ്പെടുന്നു .

ഹൃദയം / നാവ്
എന്നീ നിത്യഹരിതനാമങ്ങൾ
കണ്ണടച്ച് ഇരുട്ടാക്കുക
എന്ന കിരാത ദർശനതാൽ
ഓരോ ആയുധങ്ങളിലൂടെയും
നാമാവശേഷമാക്കപ്പെടുന്നെപ്പോഴും .

നശിപ്പിക്കപ്പെട്ട പൂന്തോട്ടങ്ങളാണ്
ഓരോ പൈത്രുകങ്ങളും,
പക്ഷെ മരിക്കാത്തവയാണ്
അതിന്റെ ഗന്ധങ്ങൾ .
കാലാൾ / കുതിര / ആന / ടാങ്കർ / വിമാനം -
ഓരോ പൂക്കളുടെ തലയരിയുമ്പോഴും
ഇവ മണ്ണിനടിയിലെ
അന്ജാതയിടങ്ങളിൽ നിന്നും
സ്മാരകനാമങ്ങളായി പുനർജനിക്കുന്നു .

തൂക്കുമരം / തോക്ക് / കത്തി
എന്നിവ സ്വയം ചലിക്കാനാകാത്ത
ഉപകരണങ്ങൾ മാത്രമെങ്കിലും
ഇവയ്ക്കെല്ലാം പിന്നിലെ ഒരദൃശ്യനാമത്തെ
ഓരോ ശ്വാസത്തിലും ഭയപ്പെടണം .
കാരണം അത് " അ " എന്ന അക്ഷരത്തിൽ തുടങ്ങുന്നു ,
ധിക്കാരം അതിന്റെ പൂര്തീകരണവും .

ഭേദം

വഴക്ക് കേൾക്കാത്തവരുണ്ടോ?
വഴക്കിനും വഴക്കില്ലായ്മക്കും വേണ്ടി
എന്നുമെപ്പോഴും വഴക്ക് തന്നെ .
അതിൽ നിന്നും രക്ഷപ്പെടാൻ
റയിൽ പാളത്തിനരികെ വീടുള്ളവനും
കടൽത്തീരത്തൊരു മാടമുള്ളവനും
ചിലപ്പോൾ ഒരറ്റകൈപരീക്ഷിക്കാറുണ്ട് .
അറ്റകൈ എന്നുള്ളത്
ഇപ്പോൾ നിങ്ങൾ ഞെട്ടിയോർത്ത
അവസ്സാനിപ്പിക്കുന്ന കാര്യമല്ല .
അവർ ,
വഴക്കൊന്നും മുഖത്ത് കാട്ടാതെ
കണ്ണിലൊരു ഗഹനതയുടെ വിളക്ക് കൊളുത്തി
കടലിലേക്കും,റെയിൽപാളത്തിലേക്കു
തറപ്പിച്ചു നോക്കിയിരിക്കും .
അപ്പോളതാ വഴക്കിന്റെ വിളക്കാളുന്നവരുടെ കണ്ണിൽ
സഹതാപത്തിന്റെ / ഭയത്തിന്റെ
പടുതിരി കത്തുന്നത് കാണാം .
അപ്പോളറിയും
വഴക്കെത്ര ഭേദമെന്ന് ,
അത് കേൾക്കാതിരിക്കാൻ
ട്രെയിനിരമ്പന്ന , കടലിളകി മറിയുന്ന
ശബ്ദമുണ്ടല്ലോ,
പക്ഷെ ഇത് കാണാതിരിക്കാൻ !!!


2013/7/8 m k harikumar <kuthattukulam@gmail.com>
hi
thank you.
ella kavithakalum e mailil paste cheythu kittiyal upakaram.
mk


2013/7/8 Premkrishna Krishna <krishnathejas79@gmail.com>
പ്രിയ ഹരികുമാർ സാർ,
 എന്റെ  പേര് പ്രേംകൃഷ്ണ . ആനുകാലികങ്ങളിലെ എന്റെ ഇഷ്ട പംക്തികളിൽ ഒന്നാണ് 
കലാ കൌമുദിയിൽ താങ്കൾ എഴുതി വരുന്ന അക്ഷര ജാലകം. . താങ്കളുടെ ശ്രദ്ധയിലേക്ക് ഞാൻ എഴുതിയ കുറച്ചു കവിതകള അയക്കുന്നു . ദയവായി സമയം പോലെ ഇതൊന്നു വായിച്ചു നോക്കണം എന്നപേക്ഷിക്കുന്നു . ഫേസ് ബുക്കിലും മറ്റും ഇടയ്ക്കിടെ കവിതകള ഇടാറുണ്ട് . കുറച്ചു കവിതകൾ അറ്റാച്ച് ചെയ്തും ഒന്ന് രണ്ടെണ്ണം മെയിലിന്റെ കൂടെയും അയക്കുന്നു .  ..അക്ഷര ജാലകം പംക്തിക്ക് എല്ലാ മംഗളങ്ങളും നേർന്നു കൊണ്ട്
ആദരപൂർവ്വം
പ്രേംകൃഷ്ണ


1.മുള്ളുമനുഷ്യർ

നീയും ഞാനുമെന്നും
ഒരിലയുടെ
അകപുറങ്ങളെന്ന് .
എപ്പോഴും ഇറുത്ത്
വേദനിപ്പിച്ച് പറയും
ഇല വീണത്ര കുറ്റം മുള്ളിനില്ലെന്ന് .
പക്ഷെ കുറ്റവും ശിക്ഷയും 
എന്തെന്നറിയാത്ത
ഇലയും മുള്ളും
പണ്ടേ അറിഞ്ഞിട്ടുണ്ട്
ഏതോ ആലയിൽ രാകപ്പെടുന്ന
മൂർച്ചകളെ......


നിഗൂഡപുഷ്പം
നമ്മൾ ,
മൌനമെന്ന് ധരിക്കുന്ന നിശബ്ദതയും
വിസ്ഫോടനമെന്നു കരുതുന്ന ഭയങ്കര ശബ്ദവും
രണ്ട് വലിയ വിഡ്ഢിത്തരങ്ങളല്ലെ?
ഒരു പൂവ് വിരിയുന്ന
മൌന സൌന്ദര്യത്തിലുണ്ട്
മഹാവിസ്ഫോടനസത്യം .
കോഴി കൊക്കുന്ന ശബ്ദത്തിന്
തൊട്ടു മുന്നിലെ അഗാധതയിലാണ്
മൌനത്തിന്റെ ഗാഡസ്മിതം .
ഒരു ടെലിവിഷനിൽ ഇല്ലാത്തതും -
മൌന വിസ്ഫോടനങ്ങളുടെ
അപാര സാധ്യതകൾ .
അറിയും നാട്യങ്ങൾ
കണ്ടറിയാത്ത ഭാവങ്ങൾ .
മനുഷ്യൻ ഇത്രയധികം
വ്യർഥഭാഷണങ്ങളുരുവിടും കാലത്ത്, 
ജീവിതമെന്ന മനോഹര സത്യം
അവനിൽ നിന്നും അടർന്നിതാ
അതി വിചിത്രരീതികളിൽ
പരസ്പ്പരം നായാടുന്ന അവനെ നോക്കി
ഒരു മൌനത്തിൻ പ്രകാശപുഷ്പവും ചൂടി
നിഗൂഡമായി ചിരിച്ചു നില്ക്കുന്നു .
നമ്മിലുമുണ്ട്
അതേ മൌനവിസ്ഫോടനങ്ങളുടെ മഹാപുഷ്പം ,
പക്ഷെ നമുക്കിന്ന്
മൌനമെന്നതൊരു വെറും നിശബ്ദതയും
വിസ്ഫോടനമൊരുഭയങ്കര ശബ്ദവും മാത്രം !