വിദർഭ
ഒരിക്കലും അവൻ
നല്ല ഭക്ഷണം കഴിച്ചിട്ടില്ല
പക്ഷേ, അശുപത്രിയിൽ
അവനു അയല്പക്കത്തെ പട്ടിണിക്കാർ പോലും
ഓറഞ്ചും മുന്തിരിയും ഗ്ലൂക്കോസും ഓട്ട്സും വാങ്ങിച്ചു കൊടുത്തു.
ഒരിക്കലും അവൻ കൈനിറയെ പണം കണ്ടിട്ടില്ല;
ഏറിയാൽ ഒരു ദിവസത്തെ കൂലി.
ആശുപത്രിയിൽ സന്ദർശിക്കാൻ വന്ന അയൽ വീടുകളിലെ ചിലർ
നൂറ്, അമ്പത്,പത്ത്, ഇരുപത്
അടക്കം നൽകിയ മുന്നൂറോളം രൂപ
ഒരുമിച്ചു കണ്ടത്
തലയണ പൊക്കി നോക്കിയപ്പോഴാണ്.
ഒരിക്കലും സമാധാനത്തോടെ ഉറങ്ങാൻ കഴിഞ്ഞിട്ടില്ല
മൂട്ടകടി, കൊതുകുകടി,
സമീപത്തെ പാളത്തിലൂടെ ഓടുന്ന
തീവണ്ടിയുടെ ശബ്ദം...
എന്നാൽ മരിച്ചു കിടന്നപ്പോൾ
നഴ്സുമാർ വെളുത്ത തുണികൊണ്ട് സ്നേഹം പകർന്നു
തോണ്ടി വിളിക്കാൻ ആരും വന്നില്ല
മൂട്ടകളും കൊതുകുകളും അവനെ ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു
ഒരു നാളിലും അവനോടു മിണ്ടാത്ത അയൽ വീട്ടിലെ
പഠിപ്പുള്ള പയ്യനും ഭാര്യയും
അവന്റെയടുത്തു വന്ന്
കുറേനേരം മിണ്ടാതെ നിന്നു
ഒരിക്കലും അവനെ ആരും കുളിപ്പിച്ചിട്ടില്ല
പക്ഷേ,മരിച്ചതുകൊണ്ട്
അവനു ആശുപത്രിയിലെ
വിലകൂടിയ ആംബുലൻസിന്റെ
ശീതളിമയിൽ
നീണ്ടു നിവർന്നു കിടക്കാനായി
ഒരിന്ത്യൻ പൗരനെന്ന നിലയിൽ പവിത്രൻ തൃപ്തനാണ്.
അവനേക്കുറിച്ച്
ഇപ്പോൾ ആളുകൾ നല്ലതേ പറയുന്നുള്ളു.