
ചിത്രശലഭത്തിന്റെ ചിറകുകൾ
പൊടുന്നനെ മടങ്ങുന്നു
അതിന്റെ വർണ്ണോജ്ജ്വലത
മരത്താലിയുടെ നിറത്തിലേക്ക് ഒഴുകിയിങ്ങൂ.
ആഹ്ലാദത്തിന്റെ ചിറകുകൾ മടങ്ങിയപ്പോൾ
അതു ചൈതന്യശൂന്യമായി
കുത്സിതമായി മറുപുറത്തുനിന്ന്
ഉറ്റുനോക്കുന്നു!
തേജസ്സാർന്ന എത്ര ചിത്രശലഭങ്ങൾ
നീലലോഹിതമാർന്നതു, ഊഷ്മളാന്തരീക്ഷമുള്ള
അവ നമ്മെ പ്രലോഭിപ്പിക്കുന്നു
ക്ഷോഭമാർന്നയെന്റെ ഹൃദയം തരളിതമായി
ഇരിക്കാനിടം കാണുമ്പോൾ അവയിരിക്കുന്നു
ചിറകുകൾ മടക്കിവെച്ചുകൊണ്ട്
നിശ്ശബ്ദമായി സ്നേഹിച്ചുകൊണ്ട്
ചിറകിൽ ചിറകുവെച്ചുകൊണ്ട്...!!
പൊടുന്നനെ മടങ്ങുന്നു
അതിന്റെ വർണ്ണോജ്ജ്വലത
മരത്താലിയുടെ നിറത്തിലേക്ക് ഒഴുകിയിങ്ങൂ.
ആഹ്ലാദത്തിന്റെ ചിറകുകൾ മടങ്ങിയപ്പോൾ
അതു ചൈതന്യശൂന്യമായി
കുത്സിതമായി മറുപുറത്തുനിന്ന്
ഉറ്റുനോക്കുന്നു!
തേജസ്സാർന്ന എത്ര ചിത്രശലഭങ്ങൾ
നീലലോഹിതമാർന്നതു, ഊഷ്മളാന്തരീക്ഷമുള്ള
അവ നമ്മെ പ്രലോഭിപ്പിക്കുന്നു
ക്ഷോഭമാർന്നയെന്റെ ഹൃദയം തരളിതമായി
ഇരിക്കാനിടം കാണുമ്പോൾ അവയിരിക്കുന്നു
ചിറകുകൾ മടക്കിവെച്ചുകൊണ്ട്
നിശ്ശബ്ദമായി സ്നേഹിച്ചുകൊണ്ട്
ചിറകിൽ ചിറകുവെച്ചുകൊണ്ട്...!!