brinda
ആണ്‍ നഗരം
ഇന്നലെ നഗരത്തിലൂടെ
പ്രിയ പുരുഷാ, നിന്‍റെ
മുഖ സാദൃശ്യം വെറുതെ തിരഞ്ഞ്
ഉച്ച കണ്‍ പോളകളുടെ
ആലസ്യമില്ലാതെ..
ജല പീരങ്കിയില്ലാത്ത തണുത്ത നട്ടുച്ച,
കത്തുന്ന കണ്ണോടെ
കറുത്ത ഷര്‍ട്ട്‌ഇട്ട വെളുത്ത മുടി ,
വെള്ളി വളയ കാതുകളില്‍
സൈലന്‍സര്‍ ഇല്ലാത്ത കൌമാരം ,
പ്ലാസ്ടികില്‍ പണിത
ചായക്കോപ്പ
നിലത്തെറിഞ്ഞുടക്കുന്ന
കറുത്ത ബെല്‍റ്റ് ,
വെളുത്ത ട്രൌസര്‍ ഇട്ട
വെള്ളക്കാരന്‍റെ
വെണ്ണക്കാലുകള്‍ ,
വീല്‍ക്കാലുകളില്‍
ഭാഗ്യം വില്‍ക്കുന്ന
ഭാഗ്യരേഖയില്ലാത്ത
വരണ്ട വലതു കൈ ,
ഏതു തിരിവിലും
യാത്ര തിരയുന്ന
ഓട്ടോക്കണ്ണുകള്‍,
മദ്യശാലയ്ക്ക് മുന്നില്‍
ക്ഷമ ക്യു നില്‍ക്കുന്നു,
വാഹനങ്ങളില്‍ നിന്ന്
അലസ നോട്ടങ്ങള്‍
വിടര്‍ന്നു വരുന്നു ,
ആണ്‍ കൂട്ടങ്ങളുടെ
ആരവ പെയ്ത്തുകള്‍...
നിന്‍റെ
അവയവങ്ങളോരോന്നു
ഒട്ടിചെടുക്കുന്ന
എന്‍റെ വെറും കണ്ണുകള്‍ .
ഇപ്പോള്‍ നഗരം നിശ്ചലം .
അമ്പലക്കുളത്തില്‍
ഭ്രാന്തന്‍
ഭക്തന്
മോക്ഷം നല്‍കുന്നു .
നീയും ഞാനും
പൊന്‍ വെയിലേറ്റുരുകി
മധുരം പുരളാ കാല്‍ വെള്ള
പൊള്ളിക്കുമിളച്ച്
നഗരം നിറഞ്ഞ്
നടുവിലൂടെ വകഞ്ഞ്.....
ഇന്നലെ നഗരത്തിലൂടെ
പ്രിയ പുരുഷാ, നിന്‍റെ
മുഖ സാദൃശ്യം വെറുതെ തിരഞ്ഞ്
ഉച്ച കണ്‍ പോളകളുടെ
ആലസ്യമില്ലാതെ..
ജല പീരങ്കിയില്ലാത്ത തണുത്ത നട്ടുച്ച,
കത്തുന്ന കണ്ണോടെ
കറുത്ത ഷര്‍ട്ട്‌ഇട്ട വെളുത്ത മുടി ,
വെള്ളി വളയ കാതുകളില്‍
സൈലന്‍സര്‍ ഇല്ലാത്ത കൌമാരം ,
പ്ലാസ്ടികില്‍ പണിത
ചായക്കോപ്പ
നിലത്തെറിഞ്ഞുടക്കുന്ന
കറുത്ത ബെല്‍റ്റ് ,
വെളുത്ത ട്രൌസര്‍ ഇട്ട
വെള്ളക്കാരന്‍റെ
വെണ്ണക്കാലുകള്‍ ,
വീല്‍ക്കാലുകളില്‍
ഭാഗ്യം വില്‍ക്കുന്ന
ഭാഗ്യരേഖയില്ലാത്ത
വരണ്ട വലതു കൈ ,
ഏതു തിരിവിലും
യാത്ര തിരയുന്ന
ഓട്ടോക്കണ്ണുകള്‍,
മദ്യശാലയ്ക്ക് മുന്നില്‍
ക്ഷമ ക്യു നില്‍ക്കുന്നു,
വാഹനങ്ങളില്‍ നിന്ന്
അലസ നോട്ടങ്ങള്‍
വിടര്‍ന്നു വരുന്നു ,
ആണ്‍ കൂട്ടങ്ങളുടെ
ആരവ പെയ്ത്തുകള്‍...
നിന്‍റെ
അവയവങ്ങളോരോന്നു
ഒട്ടിചെടുക്കുന്ന
എന്‍റെ വെറും കണ്ണുകള്‍ .
ഇപ്പോള്‍ നഗരം നിശ്ചലം .
അമ്പലക്കുളത്തില്‍
ഭ്രാന്തന്‍
ഭക്തന്
മോക്ഷം നല്‍കുന്നു .
നീയും ഞാനും
പൊന്‍ വെയിലേറ്റുരുകി
മധുരം പുരളാ കാല്‍ വെള്ള
പൊള്ളിക്കുമിളച്ച്
നഗരം നിറഞ്ഞ്
നടുവിലൂടെ വകഞ്ഞ്.....