സുനിൽ സി.ഇ
ഭിത്തിയിലുടക്കിയ
ഭൂപടത്തിൽ
കാശ്മീർ അവിവാഹിത
വായുകരിച്ച്
കീറിമുറിച്ചെത്തുന്ന
വെടിയുണ്ടകൾ
ആ കന്യകയെ
മാനഭംഗം ചെയ്യുന്നു.
പാക്-നിന്റെ മിഴികൾ
വെറുപ്പിന്റെ തീക്കായുന്നു
നിന്റെ താഴ്‌വരകൾ
ശത്രുതയുടെ
നിണം ത്രസിക്കുന്നു.
നിന്റെ തലച്ചോറിൽ നിന്ന്
അശാന്തത്തയുടെ പുക തുപ്പുന്നു
നിനക്ക് സൂര്യൻ
അഗ്നിത്തൊണ്ട്
ഇരുൾ പുതപ്പും.