ശീതൾ പി.കെ
കിനാവിന്‍ പൂമുഖപ്പടിയില്‍ അവന്‍
വന്ന് മുട്ടിയൊരാ ഏകാന്ത രാവില്‍
ആരെന്നറിയാതെ ഒന്ന് തുറന്നിട്ടു പോയതാവാം
അവളീ പ്രണയത്തിന്‍ ജാലകവും ...
ക്ഷണിക്കാത്ത വിരുന്നുകാരനായി
ക്ഷണികമാം ജീവിതത്തില്‍ ഒരു മാത്ര
അവനൊന്നവളെ നോക്കി ചിരിച്ചപ്പോള്‍, അവള്‍ക്കായ്
ആ കൈവിരല്‍ തുമ്പൊന്നുയര്‍ത്തിയപ്പോള്‍
കപടമീ ലോകമെന്നറിയാതെ അവളുമാ
കൈവിരല്‍ തുമ്പൊന്നു പിടിച്ചതാവാം...
ഒരു പൂക്കാലമായ് വിരിഞ്ഞ രാവില്‍
അവളറിയാതെ പോയ് ആ ശിശിരത്തെ ...
അകലുമാ മഴതന്‍ മാറില്‍ ഒരു മൃദുലമാം നനവാര്‍ന്ന
കണ്ണീരിന്‍ നോവും മൗനവുമായ്
അവള്‍ തേങ്ങി...
ആ തേങ്ങലിന്‍ ഈണവും പ്രണയത്തിന്‍ താരാട്ടായി...
ആരും കാണാതെ പോയൊരാ
സ്നേഹത്തിന്‍ ഓര്‍മ്മതന്‍ പൂന്തോപ്പില്‍
ഇന്നും പൂക്കള്‍ വിരിയുന്നു...
അവളുടെയാ കിനാവിന്‍ നൊമ്പരപ്പൂക്കള്‍ ...
നോവാണെന്നറിഞ്ഞിട്ടും ആ പ്രണയത്തെ
അവള്‍ വീണ്ടും പ്രണയിക്കുന്നു...
ഒരു മാത്ര അവനെയൊന്ന് ഓര്‍ക്കാനായ്...