Followers

Saturday, December 31, 2011

അരുതാത്തത്‌



ഇസ്മയിൽ മേലടി

ഭാര്യയോട്‌
എല്ലാ കാര്യങ്ങളും
പറയരുത്‌
കുട്ടികളോട്‌
എല്ലാ കാര്യങ്ങളും
ചോദിയ്ക്കരുത്‌
ചുറ്റുപാടും
കാണുന്നതിനോക്കെ
പ്രതികരിക്കരുത്‌
ആരോടും
അളന്നു തൂക്കാതെ
കരുണ കാണിക്കരുത്‌
എല്ലാവരെയും
മുഖം നോക്കാതെ
സഹായിക്കരുത്‌
എവിടെയും
അധികസമയം
ചെലവഴിക്കരുത്‌
എല്ലാവരോടും
ഉള്ളു തുറന്ന്‌
ചിരിക്കരുത്‌ .