Followers

Showing posts with label mathew nellikkunnu. Show all posts
Showing posts with label mathew nellikkunnu. Show all posts

Thursday, June 7, 2012

എഡിറ്റോറിയൽ


മാത്യൂ നെല്ലിക്കുന്ന്

രാഷ്ട്രീയപ്രശ്നങ്ങൾ നമുക്ക് ജീവന്മരണ വിഷയങ്ങളുമാണ്.
എങ്കിലും സഹോദരന്മാരേ, നമുക്ക് കരയാം.
കേരളം മനസ്സാക്ഷിയില്ലാത്ത നാടല്ല.
അതിനു പുതുജീവൻ ഉണ്ടാകട്ടെ.
ഇനിയെങ്കിലും ടി.പി.ചന്ദ്രശേഖരൻ സംഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ.
നമുക്ക്  ഭാവിയെ സ്വപ്നം കാണുന്നതിൽ മുഴുകാം.
ഭാവി യാഥാർത്ഥ്യമാകാനായി പ്രവർത്തിക്കാം.എന്നാൽ മനുഷ്യസ്നേഹം നമ്മുടെ മേൽ വിലാസമാകണം.
ആരെയും കൊന്നിട്ട് നമുക്കൊന്നും നേടാനില്ല.
കൊല്ലുമ്പോൾ നമ്മൾ ഉത്തരാധുനികരല്ല, ഭീരുക്കളാവുകയാൺ`.
എതിരാളിയെ നേരിടാനുള്ള ചിന്താശേഷിയില്ലാത്തവന്റെ പാപ്പരത്തമാന് കൊല.
സർവ്വവും നഷ്ടപ്പെട്ട ഒരുവന്റെ അറപ്പുളവാക്കുന്ന വൈകൃതമാണത്.

Wednesday, January 27, 2010

കുളമ്പടികൾ

mathew nellickunnu


കുളമ്പടികൾ

വിശാലമായ ഷോപ്പിങ്‌ സെന്ററിലെ ഒഴിഞ്ഞ അലമാരയിൽ വികാഷ്‌ പുതിയ സാധനങ്ങൾ നിറച്ചുകൊണ്ടിരുന്നു. ഏറെ വർഷങ്ങളുടെ കൈവേഗതയിൽ അയാൾ യാന്ത്രികമായി ആ ജോലി തുടർന്നു

അടുത്ത തട്ടുകളുടെ അങ്ങേപ്പുറത്ത്‌ ഉയർന്നു വന്ന ശബ്ദം ആ തിരക്കിലും അയാൾ ശ്രദ്ധിച്ചു.
'ഇന്നു കുഞ്ഞിനുള്ള സാധനങ്ങൾ മാത്രം വാങ്ങിച്ചാൽ മതി.'
അപരിചിതമല്ലാത്ത ആ ശബ്ദത്തിലേക്ക്‌ അയാൾ അലമാരിയുടെ മറ പറ്റി ഒളിഞ്ഞു നോക്കി.
അതെ സുജാതയുടെ ശബ്ദം
പരിചിതമായ ശബ്ദം
നിങ്ങൾ എന്നെയോർത്ത്‌ ദുഃഖിക്കും. ഞാൻ നൽകിയതൊന്നും മറ്റൊരു പെണ്ണിൽ നിന്നും നിങ്ങൾക്കു കിട്ടില്ല.
നീ പറഞ്ഞത്‌ സത്യമായിരിക്കാം. എങ്കിലും ഞാനിറങ്ങുന്നു. തിരിഞ്ഞു നോക്കിയില്ല. ബലഹീനനായിക്കൂടാ. പ്രത്യേകിച്ച്‌ പെണ്ണിന്റെ മുമ്പിൽ.

അഞ്ചു വർഷങ്ങൾക്കു മുമ്പ്‌ സ്വന്തം വീടു വിട്ട്‌ കത്തുന്ന സൂര്യന്റെ ചൂടിലേക്ക്‌ മറനീക്കിയിറങ്ങിയതാണ്‌. മറ്റൊരു തണലിൽ പുതിയ സങ്കേതം കണ്ടെത്തിയ ഭാര്യയുടെ അവസാനത്തെ വാക്കുകൾ ഇന്നും കാതിൽ മുഴങ്ങുന്നു.

വീർത്ത വയറു താങ്ങി കടയിലെ തുണിത്തരങ്ങൾ തിരയുകയാണവൾ.
തന്റെ പൂർവ്വകാലസുഹൃത്ത്‌ നടരാജൻ അവളുടെ അടുത്ത്‌ നിൽക്കുന്നു.
ഒഴിഞ്ഞ തട്ടുകളുടെ ഇടയിലേക്ക്‌ വികാഷ്‌ ഒതുങ്ങിക്കൂടി. ഇല്ല, തനിക്കവളെ കാണാനുള്ള ചങ്കുറപ്പില്ല.
നിങ്ങളുടെ ആറു സഹോദരികളെ കെട്ടിച്ചു വിട്ടു കഴിയുമ്പോഴേക്കും ഞാനൊരു മുതുക്കിയാവും.
സുജാതെ നീ കുറേക്കൂടി കാത്തിരിക്കു. എന്റെ കുടും‌ബത്തെ ഞാനല്ലാതെ മറ്റാരാണ്‌ സംരക്ഷിക്കുക?
എട്ടു വർഷം കഴിഞ്ഞിട്ടും നിങ്ങളുടെ കുടുംബസ്നേഹം കൂടിവരികയാണ്‌. ഞാനുമൊരു പെണ്ണാണ്‌. എനിക്കു കുറേ മോഹങ്ങളൊക്കെയുണ്ട്‌.
അവൾ പറയുന്നതിലും കാര്യമുണ്ട്‌. അമ്മ എയർപ്പോർട്ടിൽ വച്ച്‌ പറഞ്ഞ വാക്കുകൾ മനസ്സിൽ ബാക്കി കിടക്കുന്നു.
"മോനെ ഞങ്ങൾക്ക്‌ നീ മാത്രമാണുള്ളത്‌. നീയത്‌ മറക്കരുത്‌. ഗർഭനിരോധന ഗുളികകൾ സുജാത മുടങ്ങാതെ കഴിക്കുന്നുണ്ടെന്നുള്ള ഉറപ്പുകൾ ഒരിക്കൽ തെറ്റി.
പതിവില്ലാതെ ഓക്കാനവും വിമ്മിഷ്ടവും അയാളെ പരിഭ്രാന്തനാക്കി. എന്തു പറ്റി സുജാതെ? എന്തു പറ്റാനാണ്‌? ഞാൻ ഗുളിക നിർത്തി.
അവളുടെ ചുവന്നു കലങ്ങിയ കണ്ണുകളിലെ തീജ്വാലയിൽ അയാൾ ഒരു നിമിഷം വെന്തുരുകി.

സുജാതെ നീ എന്നെ ചതിക്കരുത്‌. രണ്ട്‌ അനുജത്തിമാരെക്കൂടി ഞാനൊന്ന്‌ കരകയറ്റി കൊള്ളട്ടെ.
വികാഷിന്റെ വാചാലതയിൽ അവൾ അബോർഷൻ ക്ലിനിക്കിലേക്ക്‌ കയറി. പിന്നീടൊരിക്കൽ അവൾ താനറിയാതെ ഗുളിക നിർത്തി. രണ്ടാം വട്ടം ക്ലിനിക്കിൽ കൊണ്ടുപോകാൻ ഏറെ പണിപ്പെടേണ്ടിവന്നു.
ഇൻഷ്വറൻസ്‌ ഏജന്റ്‌ നടരാജന്റെ ആഗമനത്തോടെ അഞ്ചു ലക്ഷം ഡോളറിന്റെ പോളിസിയും സുജാതയുടെ പേരിൽ എഴുതി വെച്ചു.
"
"കറവപ്പശുവിനെ കറന്നു മതിയായില്ലേ?എന്നുള്ള പ്രസ്താവനയോടെയാണ്‌ അവൾ പോളിസിയിൽ ഒപ്പു വെച്ചത്‌.
ഇനിയിപ്പോൾ എന്തു വന്നാലും പിടിച്ചുനിൽക്കാം .എല്ലാ നഷ്ടബോധങ്ങളുടേയും കണ്ണികൾക്ക്‌ ഒരു തിരിച്ചടി പോലെ ഇൻഷ്വറൻസ്‌ പോളിസി മേശപ്പുറത്തിരുന്ന്‌ ചിരിച്ചു.

വികാഷിന്റെ മുഖത്ത്‌ നേടിയവന്റെ വെളിച്ചം പരന്നു.
നാട്ടിൽ നിന്നും ഫോണ്‍‌ വന്നിരിക്കുന്നു. അമ്മയുടെ അന്ത്യാഭിലാഷം , മകനെ കാണണം. അപ്പോഴും പണത്തിന്റെ ചോർച്ചയുടെ പഴുതുകൾ അയാൾ കണ്ടു. ഭാര്യയെ പണിക്കു വിട്ടിട്ട്‌ വികാഷ്‌ നാട്ടിലേക്ക്‌ പറന്നു.
നടരാജന്റെ സാമീപ്യം സുജാതയുടെ ശൈത്യകാലത്തിന്റെ അവസാനമായിരുന്നു.
അമ്മയുടെ അന്ത്യാഭിലാഷം പൂർത്തീകരിച്ച്‌ മടങ്ങി വന്ന മകൻ പുതിയ മാനങ്ങളിലെ ചുഴികൾ കണ്ടു.
പുതിയ വെളിച്ചം വീണു നാമ്പു നീണ്ട വിത്തിന്റെ ചിരി.പുതിയ സുജാത.
കിടക്കറയിലെ സീൽക്കാരങ്ങളുടെ ധ്വനി പെരുമ്പറ പോലെ വികാഷിലേക്ക്‌ പടർന്നു. ഒരു ശിശിരത്തിന്റെ തേങ്ങലില്‍ അയാൾ അലിഞ്ഞു.

പണത്തിന്റെ തിരച്ചിലിനിടയിൽ നഷ്ടബോധത്തിന്റെ കുളമ്പടികൾ. മോഹങ്ങളുടെ അന്യമായ ആ തീരത്തു നിന്നും എന്നെന്നേക്കുമായി വിടുതൽ. അയാൾ പടിയിറങ്ങി.
ഒഴിഞ്ഞ അലമാരകൾക്കിടയിൽ കാലം ചവച്ചുതുപ്പിയ ഒരു തടവുകാരനെപ്പോലെ മരവിപ്പു വീണ പാദങ്ങളുമായി അയാൾ നിന്നു.

എഡിറ്റോറിയൽ

mathew nellickunnu



മതങ്ങളും മനുഷ്യരും ദൈവങ്ങളും കൂടി

മതങ്ങളും മനുഷ്യരും ദൈവങ്ങളും കൂടി മണ്ണും മനസ്സും പങ്കു വെച്ച കഥ പാടിയത്‌ വയലാർ രാമവർമ്മ. അദ്ദേഹം ആ കവിത രചിച്ചതു മുപ്പതു വർഷം മുമ്പാണ്‌. അതിനു ശേഷം സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയാണ്‌.

മുഖ്യമായും നാലഞ്ചു മതവിഭാഗങ്ങൾ നിലനിന്നിരുന്ന കേരളത്തിൽ ഇന്ന്‌ എത്ര മതങ്ങളും ഉപജാതികളും ഉണ്ട്‌. വെറുതെ ഒരു കൗതുകത്തിന്‌ എണ്ണമെടുക്കാം എന്നു വെച്ചാൽ പോലും എണ്ണിത്തീരുമോ എന്ന്‌ സംശയമുണ്ട്‌.

അതു പോകട്ടെ മതങ്ങളും വിശ്വാസങ്ങളും ഇത്ര കണ്ടു വർദ്ധിച്ചിട്ടും ഈ മനുഷ്യരെന്തേ നന്നായില്ല? ഒന്നിനൊന്ന്‌ കൂടിവരികയാണ്‌ പരസ്പരമുള്ള പാരപണിയലും കുതികാല്‍‌വെട്ടും. അങ്ങനെ വരുമ്പോൾ മതങ്ങളിങ്ങനെ പെരുകുന്നതിന്‌ എന്തു പ്രസക്തി? ഈ മതങ്ങൾ പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും എന്തു തരത്തിലുള്ള ആശയങ്ങളാവും?

മറ്റെന്തോ ലക്ഷ്യങ്ങൾക്കു വേണ്ടിയാണ്‌ പുത്തൻ മതങ്ങൾ രൂപീകരിക്കപ്പെടുന്നത്‌ എന്നു സംശയിക്കണം. ഏതെങ്കിലും ഒരു മതവിഭാഗത്തിലെ ഒരു ഉന്നത വ്യക്തി എന്തെങ്കിലും അഭിപ്രായഭിന്നത ഉടലെടുക്കുമ്പോൾ സ്വയം അടർന്നു മാറുന്നു. സമാന ചിന്താഗതിയുള്ള കുറച്ചുപേരേയും അടർത്തി സ്വന്തമാക്കി മറ്റൊരു സമാന്തര മതവിഭാഗമായി പരിവർത്തനം തുടങ്ങുന്നു. തലമുറകളായി കെടാതെ സൂക്ഷിച്ചു പോന്ന വിശ്വ്വാസ പാരമ്പര്യങ്ങൾ തച്ചുടച്ചുകൊണ്ട്‌!

ഉദ്ദേശ്യവും ആദർശങ്ങളും ശുദ്ധമാണെങ്കിൽ ഹൃദയത്തോടൂ ചേർന്നു നിൽക്കുന്ന അത്രയെങ്കിലും ആളുകൾ സാത്വികന്മാരാകുമായിരുന്നു. ലക്ഷ്യം ഇത്രമാത്രം , തെറ്റിപ്പിരിഞ്ഞു പോന്ന തനിക്കും ആളായി സമൂഹത്തിൽ വിലസണം. തല്ലിപ്പിരിഞ്ഞു പോയി രൂപപ്പെടുന്ന വിഭാഗങ്ങളും മാതൃവിഭാഗവും തമ്മിൽ പിന്നെ ഉൾപ്പോരു തുടങ്ങുകയായി. ആരാദ്യം, ആരു മുമ്പിൽ എന്നൊക്കെ കിടമത്സരമാണ്‌. അതിനിടയിൽ ആത്മചൈതന്യത്തെ നേടാൻ ആർക്ക്‌, എവിടെ നേരം?

അസ്വസ്ഥരായ ഇത്രയേറെ ജനം ഇവിടെ തിങ്ങിപ്പാർക്കുമ്പോൾ അനുയായികളെ കിട്ടാൻ എളുപ്പമാണ്‌. എന്തെങ്കിലും പൊടിവിദ്യകൾ കാട്ടാനും കഴിഞ്ഞാൽ ഒരാൾദൈവം കൂടി സൃഷ്ടിക്കപ്പെടുകയായി. അതിന്റെ പേരിൽ വൻ പിരിവു നടത്താം. മതത്തിന്റെ കാര്യമെന്നു കേട്ടാൽ ആയിരങ്ങള്‍ വാരിയെറിയാൻ ആവേശത്തോടെ ചാടിയിറങ്ങുന്നവർ അനവധി. അവരുടേയും മറ്റു സാധാരണക്കാരുടേയും പണം പിരിച്ചെടുത്ത്‌ സ്വന്തമാക്കാനും ധൂർത്തടിക്കാനും എന്തു സൗകര്യം?

യൗവനത്തിൽ തന്നെ ആൾദൈവങ്ങളായ എത്രയോ കപടമുഖങ്ങളാണ്‌ ഈ അടുത്ത നാളിൽ തന്നെ പുറത്തറിഞ്ഞത്‌. പേരും പണവും പ്രശസ്തിയും ഒത്തുകഴിഞ്ഞാൽ പിന്നെ ചെയ്യുന്നതിനൊന്നും കടിഞ്ഞാണില്ല. ഭക്തിയുടെ മറവിൽ കാമവും കഞ്ചാവും വിൽക്കാം.

അമർഷം പുകയുന്ന മനുഷ്യരാശി അസ്വസ്ഥതകളെ അകറ്റാൻ ഒരത്താണി തേടി അലയുകയാണ്‌. ഭ്രാന്തിന്റെ വക്കിൽ നിൽക്കുന്ന മനുഷ്യനെ ആകർഷിച്ചു നിർത്താൻ പദവിക്കും അംഗീകാരത്തിനും കഴിയും.
മതങ്ങൾ പെരുകിയാലും മനുഷ്യനെ നന്നാകാൻ അനുവദിച്ചാൽ മതിയായിരുന്നു. ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്ന്‌.
മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പ്രഖ്യാപിച്ച ആചാര്യന്മാരും നടന്നുപോയ വഴികളെ പിന്‍‌തുടരുന്ന കേരളീയന്റെ ഇപ്പോഴത്തെ മനോഭാവം എന്തായിരിക്കുമോ എന്തോ?

Saturday, May 23, 2009

എഴുത്ത്‌ ഓണ്‍ലൈന്‍- ഉള്ളടക്കം[ june 2009]


ezhuth online inauguration: sajimon parayil


എഡിറ്റോറിയല്‍:



മലയാളി:
മാത്യൂ നെല്ലിക്കുന്ന്



ഗദ്യം



മനുഷ്യന്‍ ചീത്ത മൃഗമാണ്‌
സുകുമാര്‍ അഴീക്കോട്‌

സംഗീതം കാണുന്നവര്‍
ഇ. പി . ശ്രീകുമാര്‍

ആരോഗ്യരംഗം:
ഡോ . കാനം ശങ്കരപ്പിള്ള.


culture a rose:
k. santhosh kumar


sreedevi nair's poems:
uthama narayanan


സഫലമീ യാത്ര-
കലവൂര്‍ രവി


ശ്രീലങ്കന്‍ യാത്ര-
എ. ക്യൂ. മഹ്‌ദി



സിനിമ


പാസഞ്ചര്‍ - ആര്‍ജവത്തിന്‌ നൂറ്‍ മാര്‍ക്ക്‌ :
സനല്‍ ശശിധരന്‍


art exihibition:
gayatri


ഈ മാസത്തെ കവി:

പി. എ അനീഷ്‌





കഥ:


മുഖങ്ങളുടെ ഉത്സവം
ഗണേഷ്‌ പന്നിയത്ത്‌

അക്വേറിയം
ജോയല്‍




കവിത


പാഞ്ചാലിക്കൊന്ന
ഒ എന്‍ വി

a love lyric
o n v kurup

ഉള്‍പ്പാര്‍ട്ടി കുരങ്ങന്‍മാര്‍
ചെമ്മനം ചാക്കോ

വഴക്കാളികളായ അടുക്കളപ്പാത്രങ്ങള്‍
ശ്രീദേവി നായര്‍

ഒരു ശിശിര സന്ധ്യ-
മാത്യു നെല്ലിക്കുന്ന്

ഒരു പൂവു വിരിുയുന്നു
ബൃന്ദ

കനവിലെ അച്ഛന്‍:
ഇന്ദിരാ ബാലന്‍

കല്ലുകള്‍:
എം കെ ഹരികുമാര്‍

ശലഭങ്ങള്‍:
സക്കീര്‍ ഹുസൈന്‍

നൊമ്പരക്കാഴ്‌ച:
ഡെല്‍ന നിവേദിത

രണ്ട്‌ കവിതകള്‍ :
ബെന്നി ദാമോദരന്‍

the expatriate:
a sasidhara panicker


asathoma satgamaya:
winnie panicker

ഭാഷാ കേരളം - ഏപ്രില്‍ 2009


നോവല്‍: ദേവവാണി
മാത്യൂ നെല്ലിക്കുന്ന്

ലേഖനം: അര്‍ബുദം അറിഞ്ഞിരിക്കേണ്ടവ
ഡോ. ഷഫാത്ത്‌ തൃശൂര്‍

കവിത: ഓര്‍മ്മയിലെ തേങ്ങല്‍
ജിഷ്‌ന അബൂട്ടി

ലേഖനം: ഈ അരാജകവാദി ചെമ്പു തെളിയിക്കുന്നു
ഡോ. വിജയന്‍ ചാലോട്‌

ചിരി:
എ. സി . ജോര്‍ജ്‌

ഭാഷാകേരളം: ഉള്ളടക്കം


മറ്റു വായനകള്‍:

പി ശ്രീധരന്‍
ബിനു എം ദേവസ്യ
നന്ദിത, മരണം , പ്രണയം
സണ്ണി കുലത്താക്കല്‍





essential readings

interview:

the quiet rebel:
amit chaudhuri


on sex, politics, style and ping-pong
adam thirlwell


the authority of a writer:
nikki geowanny


I have a long list of places I want to go back to
karen schaler


we value the dream of home more strongly than the dream of departure:
salman rushdie


comic elegies and dead dancers:
petina gappah


performatism:
reol eshelman

book review:

super market :
satoshi azuchi


the proof of the honey:
salwa al neimi


the manuel of detection:
Jedediah Berry


poems 19968- 1998
paul muldoon


savage detectives:
roberto bolano


sex collectors:
jonathan yardley


articles:


places where Hemingway fished in Michigan
william burr


the masterpeice that killed George Orwell
robert mccrum


case of vincent van gogh
john lich field


noam chomskly : a new galileo
chris knight


claims against nobel laureate:
alison flood


read more:


the death of post modernism
alan kirby


sex and death

the death of literature
alvin kernan