മരണത്തിനും മണമുണ്ടോ
മരണ യാത്രക്ക്
നല്ല മണമുണ്ട്
നല്ല ചന്ദനം
നല്ല രാമച്ചം
നല്ല സാംബ്രാണി
നല്ല കുന്തിരിക്കം
നല്ല അത്തർ
എന്ത് പുകച്ചിട്ടെന്ത്
എന്ത് പൂശിയിട്ടെന്ത്
എവിടെയൊക്കെയോ
ഉതിരുന്ന
കണ്ണീരിനു മാത്രം
ഒരേ നിറം
ഒരേ രുചി
അതാണ് ആരും അറിയാതെ പോകുന്ന
മരണത്തിന്റെയും
യഥാർത്ഥ സുഗന്ധം