എം.കെ.ഹരികുമാർ
വേഗതയേറിയ ലോകത്ത്
പ്രണയത്തിന്റെ
വേഗത എങ്ങനെ നിയന്ത്രിക്കാമെന്ന് പഠിക്കാൻ
ഗുരുവിനെ തേടി.
എന്നാൽ ഗുരുവിനു സമയമില്ല.
പലയിടത്തും പോയി
പലതും പറഞ്ഞുകൊടുക്കാനായി
അദ്ദേഹം പറക്കുകയാണ്.
ഒരു ആമയായാൽ മതിയായിരുന്നു,
പ്രണയത്തിന്റെ
സൂപ്പർ ജെറ്റുകൾക്കും, മേട്രോകൾക്കുമിടയിൽ
ആമ യാതൊന്നുമറിഞ്ഞതായി ഭാവിക്കാതെ
വേഗക്കുറവിനെ വീണ്ടും വീണ്ടും
പരീക്ഷിക്കുന്നു.
പ്രണയം , ചിലപ്പോഴെങ്കിലും പരീക്ഷ്ണമാണ്.
നമുക്കു വേഗമില്ലെന്ന് അറിയാനുള്ള പരീക്ഷണം