കണ്ണില്‍ കടല്‍ ഒളിപ്പിച്ച കൂട്ടുകാരീ
നിന്റെ കണ്ണിമകളില്‍
തണല്‍ മരങ്ങള്‍
വച്ച് പിടിപ്പിച്ചതാരാണ്
ഒരൊറ്റ വാക്കിന്‍റെ നനവില്‍
കാറ്റാടി മരങ്ങളില്‍
കാറ്റൊളിപ്പിച്ച തെന്തിനാണ്
കീടനാശിനി തളിക്കാത്ത
ഓര്‍മ്മകള്‍
സ്വപ്‌നങ്ങള്‍
സായാഹ്നങ്ങള്‍
നമുക്ക്മാത്രം സ്വന്തം ..