ബി.ഷിഹാബ്
പ്രേമശില്പികളില്‍ രാജശില്പിയാണ്
നിന്‍പ്രേമസാഗരതീരങ്ങളില്‍
രാജഹംസങ്ങളെ
പഞ്ചാര മണല്‍ത്തടങ്ങളെ
പാലമൃതൂട്ടുന്ന പൌര്‍ണ്ണമികളെ
പച്ചിലക്കാടുകളെ
പാടുന്ന
പുഴകളെ
നീ രചിക്കുന്നു
പകര്‍ത്തുന്നു
പകര്‍ന്നു കൊടുക്കുന്നു
വാര്‍ത്തെടുക്കുന്നു
വച്ചു സൂക്ഷിക്കുന്നു
വലിച്ചെറിഞ്ഞുടയ്ക്കുന്നു
എന്നിരുന്നാലും
നിന്‍ പ്രേമസാഗരതീരങ്ങളില്‍
പ്രേമം വിളമ്പി
തിരിച്ചു വരാത്ത യാത്ര പോയ
പ്രിയരെയോര്‍ക്കുമ്പോള്‍
കണ്ണു നനയുന്നു
കരള്‍ പിടയുന്നു
എങ്കിലും നീ പ്രേമശില്പികളില്‍
രാജശില്പിയാണ്.