Followers

Showing posts with label june. Show all posts
Showing posts with label june. Show all posts

Thursday, June 7, 2012

ezhuth online/contents/june/2012

courtesy:google

 ഉള്ളടക്കം

എഡിറ്റോറിയൽ:
മാത്യു നെല്ലിക്കുന്ന് 

 ജെ.ഗോപീകൃഷ്ണൻ

എൻ.ബി.സുരേഷ്

 സനൽ ശശിധരൻ

ശ്രീപാർവ്വതി

ജാനകി

രാംമോഹൻ പാലിയത്ത്

ആളവന്താൻ

ഇസ്മൈൽ കുറുമ്പടി

ശ്രീദേവി നായർ

 ശ്രീജിത്ത് മൂത്തേടത്ത്

സുറാബ്

അനിലൻ 

കണ്ണൂരാൻ

സതീശൻ

മനോജ്മേനോൻ

കണ്ണൻ

ആഷിഖ് തിരൂർ 

എം.കെ.ഹരികുമാർ
പംക്തികൾ

 പച്ചത്തുരുത്ത്
ഫൈസൽബാവ 
കേരളം എങ്ങോട്?
വെള്ളിയോടൻ

പക്ഷികളുടെ ഇഷ്ടം

എം.കെ.ഹരികുമാർ


ഒരുമിച്ച്‌ നടക്കുമ്പോള്‍
നിന്റെ മുഖം മാത്രം
ഞാന്‍ മനസ്സില്‍ കരുതാം.
ചില കവികൾ  പ്രേമിക്കുമ്പോഴും
കാടു കയറും.
സമാധാനത്തോടെ സ്നേഹത്തെപ്പറ്റി
ചിന്തിക്കാന്‍
കഴിയുന്നില്ലെങ്കില്‍
എന്ത്‌ പ്രയോജനം?
അതുകൊണ്ട്‌ നമുക്കിടയിലേക്ക്‌
ഞാന്‍ കാളകൂട വിഷം നിറച്ച
ഈ കാലത്തിന്റെ ദൃശ്യങ്ങളൊന്നും
കൊണ്ടുവരുന്നില്ല.
എല്ലാം വ്യര്‍ത്ഥമാകുന്ന കാലത്തെ
മുന്‍കൂട്ടി സങ്കല്‍പ്പിച്ച്‌
മറ്റൊരു രാവണാത്മകമായ ലങ്കയെ
ഞാന്‍ പ്രതീക്ഷിക്കുന്നില്ല.
ഇപ്പോഴും അവശേഷിക്കുന്ന
ഈ ഊര്‍ജം ഞാന്‍ നിന്നെക്കുറിച്ചുള്ള
വിചാരങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നു.
ആരും കേല്‍ക്കാനിടയില്ലാത്ത
ഈ ശബ്ദം
നിനക്ക്‌ തിരിച്ചറിയാനുള്ളതാണ്‌




എത്ര വരള്‍ച്ചയുള്ള
വേനലിലും ഈ ഓര്‍മ്മ നല്ലൊരു
നീര്‍ത്തടാകമാണ്‌..
ഇപ്പോള്‍ എല്ലാ പക്ഷികളും വരുന്നത്‌
ഞാന്‍ കൗതുകത്തോടെയാണ്‌
കാണുന്നത്‌.
മുമ്പ്‌ കാണാത്തതെന്തോ,
എല്ലാറ്റിലും, ഞാനിപ്പോള്‍ കാണുന്നു.
പ്രാവുകളെയോ
കാക്കകളെയോ
വേര്‍തിരിക്കുന്നില്ല .
അവ ഇഷ്ടം പോലെ പാടട്ടെ.
എല്ലാ കൂജനങ്ങളുടെയും
അര്‍ത്ഥം നിന്റെ മനസ്സിനു
സമാധാനം തരുന്ന എന്തോ ആണെന്ന്
എനിക്ക്‌ മനസ്സിലായി.
എത്ര കാലം
പിരിഞ്ഞിരുന്നാലും
ഈ പക്ഷികള്‍
ആ വിടവ്‌ നികത്തുമായിരിക്കും.
അവ്‌ എന്തറിയുന്നു!
കടുത്ത ,മനസ്സികമായ
ഇല്ലായ്മകളില്‍
അവ പാടിയാണോ
എല്ലാം മറക്കുന്നത്‌.?