കണ്ണൻ
സന്ധ്യയാവുന്നു തോഴി,
സാഗരം ചുവക്കുന്നു,
അർക്കനാഴിയിലേക്കൂളിയിടുന്നു,ത്
ഞാനുമീ ഇരുട്ടിലേക്ക്, ഏകനായ്
സാരമില്ലെന്ന് ചൊല്ലുവാൻ ചാരെയില്ലാരുമിന്ന്
അന്നാ അലകളാഞ്ഞടിച്ചതും,പേടിയാൽ നീയോടിയതും
നിന്റെ പുഞ്ചിരിമാഞ്ഞതെന്റെ കടലറിഞ്ഞതും
അലകളടക്കിയാ ആഴി തിരികെ വിളിച്ചതും
സമ്മാനമായാ മുത്തിനെ കരയിലേക്കിട്ടതും
പിന്നെനീയതിനെ ഇരുകൈകളാൽ
വാരിയെടുത്തതും,മുത്തമിട്ടതും
ആതിരരാവുകളിലാക്കഥ പറഞ്ഞതും
പാതിരാവിലമ്പിളിയെ പാടിയുറക്കിയതും,
നിന്റെയാ പാട്ടെന്നെയുന്മാദിയാക്കിയതു,മെ
പാട്ടിനാൽ നീയുണർന്നതും,
സ്നേഹമെന്നാലെന്തതെന്നെന്നെ മറ്റൊരു
സ്നേഹചരിതത്താൽ പഠിപ്പിച്ചതും,
അങ്ങിനെയങ്ങിനെ ഒരു മുഴുമഴക്കാലരാത്രിയിലെതെല്ലാം
മറന്ന് നീയെങ്ങോ പോയതും..
ഓർമ്മ മാത്രമായതെന്തന്നതിന്നുത്തരങ്ങൾ
തേടി,നീ വിടചൊല്ലിയാനാൾ മുതലീ
നിശയിൽനിന്നും പകലിലേക്ക് ഞാനും
യാത്ര പോയ് വന്നു
കൊണ്ടേയിരിക്കുന്നീയർക്കനേപ്പോ
ചോദ്യമൊന്നൊന്നെയ്കുകിൽ കിട്ടുകില്ലുത്തരം
പക്ഷേയൊരു ഫിക്ഷനാൽ കിട്ടും പത്ത്
തർക്കവിഷയങ്ങളനന്തരം
ഉത്തരങ്ങളില്ലാതീ ചോദ്യങ്ങളിങ്ങിനെ പെറ്റ് പെരുകവേ
ചോദ്യകർത്താവിന്റെ ഓർമ്മയിലവകൾ
സംഘടിക്കുന്നു.
വേതനമില്ലാ തൊഴിലാളികളെപ്പോലെയവരും
സമരത്തിലാകുന്നു,തടഞ്ഞു വെക്കുന്നു,അസഭ്യം പറയുന്നു പിന്നെ മർദ്ദിക്കുന്നു.
താങ്ങുവാനാകുന്നില്ല തോഴി
ഈ ഫാക്ടറി ഞാൻ പൂട്ടുന്നു. ചോദ്യത്തൊഴിലാളികളെ
പട്ടിണിയിലേക്കയയ്ക്കുന്ന ബൂർഷാ മൂരാച്ചിമുതലാളിയല്ലാതാവാനായ്
ഈ പണിശാലഞാൻ പൂട്ടുന്നു.
ഒന്ന്മാത്രമിന്നിപ്പഴും കത്തുന്നുണ്ടെന്റെ നെഞ്ചിലത്
ചോദ്യമെന്നിലേക്കെയ്തു പോയ സ്നേഹിത,
ചോദ്യമാലകൾ
ദൃശ്യമാകാനായാ ഇരുട്ടുകോട്ടയിൽ
നാട്ടിയ മെഴുകിതിരിയുടെയവസാന നാളമാണെന്ന്,
കഞ്ചാവു വലിച്ച് വലിച്ച്
ചുമച്ച് ചുമച്ച് മരിച്ച ഭ്രാന്തന്റെ,
മാറാപ്പിലെ ഡയറിയിൽ
അടിവരയിട്ടെഴുതിയിട്ടുണ്ടായിരു