Followers

Thursday, May 3, 2012

ഒരിക്കലും തിരിച്ചു വരാത്തവര്‍..


ഷാജഹാന്‍ നന്മണ്ടന്‍.

കാത്തിരിപ്പുകള്‍ എപ്പോഴും അങ്ങിനെയാണ് .കാലവും ദേശവും ,സംവല്സരങ്ങളും ,പിന്നിട്ടാലും ചില കാത്തിരിപ്പുകള്‍ തുടര്ന്നു കൊണ്ടേയിരിക്കും.ചില കാത്തിരിപ്പുകള്‍  വൃഥാ വിലാവുകയും,ചിലവ സഫലമാവുകയും,മറ്റു ചിലത് ഒന്നുമാവാതെ മണ്ണടി യുകയും ചെയ്യും.
ഒരിക്കലും തിരിച്ചു വരാത്തവന് വേണ്ടിയാണ്  മിഴിയുടെ കാത്തിരിപ്പെന്നു അയാള്‍ക്ക്‌ അറിയാമായിരുന്നു.പാപങ്ങള്‍ ചെയ്യാതിരിക്കുക ,നിന്റെ പരിധി ക്കനുസരിച്ച്  നന്മകള്‍ മാത്രം ചെയ്യുക.എന്നാല്‍ നിന്റെ ശവമഞ്ചം ചുമക്കുന്നവര്‍ക്കു ഭാരം തോന്നുകയില്ല.കാത്തിരിപ്പിന് വിരാമമിടാന്‍ ഒരിക്കലും തിരിച്ചു വരാത്തവന്‍ പറയാറുള്ള  വേദാന്തങ്ങള്‍  അയാള്‍ ഓര്‍മ്മിച്ചു.
ആത്മാക്കള്‍ ചിലപ്പോള്‍  ഖസാക്കിന്റെ  ഇതിഹാസ ചിന്തകള്‍  പോലെ തുമ്പി കളായും ,ഓന്തുകളായും ചിലപ്പോള്‍  നീയായും പുനര്‍ജ്ജനിക്കും.തിരിച്ചു വരാത്തവന്റെ അവസാന വാക്കുകളായിരുന്നു അത്.
മഴ കാക്കുന്ന വേഴാമ്പലിന്റെ  പ്രതീകമായിരുന്നു മിഴിയെന്നു  തിരിച്ചു വരാത്തവന്‍.മഴ പെയ്യും കാലം വരെയായിരുന്നു വേഴാമ്പലുകളുടെ കാത്തിരിപ്പ്.എന്നാല്‍ മിഴിയുടെ കാത്തിരിപ്പ് അങ്ങിനെയെന്നു വിശ്വസിക്കാന്‍ അയാള്‍ മടിച്ചു.
തന്നെ പിന്തുടര്ന്നയാല്‍ താനും അയാളും തമ്മിലുള്ള അകലം  ഏറെയല്ലാതിരുന്നിടത്ത് അയാളുമായി സന്ധിച്ചത്,ഒരിക്കലും മടങ്ങി വരില്ലെന്ന അറിവ്  സമ്മാനിക്കാനായിരുന്നു.പിന്നെ മിഴിയെ തനിച്ചാക്കി തന്നെയും പുറകിലാക്കി  അയാള്‍ ബഹു ദൂരം സഞ്ചരിച്ചിരുന്നു.
മിഴിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തൊരു സമസ്യ പോലെ അയാലെനിക്കും തീരാത്ത നോവ്‌ സമ്മാനിച്ചു.തിരിച്ചു വരാത്തവനെ കാത്തിരുന്ന മിഴിയെ താനും കാത്തിരിക്കാന്‍ തീരുമാനിച്ചത് തന്നെയും മടുപ്പുളവാക്കാത്തതെന്തെന്നു  ചിന്തിക്കുകയായിരുന്നു അയാള്‍.
ഒരിക്കലും തിരിച്ചു വരാത്തവരുടെ കൂട്ടത്തിലേക്ക് മിഴിയുടെ പേരും തുന്നി ചേര്‍ക്കുമ്പോള്‍ വൃഥാ അയാള്‍ തന്റെ കാത്തിരിപ്പ് തുടരുന്നുണ്ടായിരുന്നു.