ഗീത രാജന്‍
പിച്ച വക്കാന്‍ തുടങ്ങും മുന്‍പേ
പറന്നുയരുകയാണവള്‍
ചിറകു മുളച്ച പക്ഷിയെ പോലെ
സ്വതതന്ത്ര്യതിന്റെ ആകാശത്തിലേ ക്ക് !!
മേയുന്നു ചാറ്റിന് പുറങ്ങളില്‍ നിന്നും
ഡേറ്റിങ്ങ് മീറ്റിംഗ് താഴ്വരങ്ങളിക്ക് !
കാണും പച്ചിലകള്‍ മണപ്പിച്ചും
കടിച്ചും രുചിച്ചും മേഞ്ഞു നടക്കും
കെട്ടഴിഞ്ഞ കോലാടുകള്‍ പോലെ !!
പതിമൂന്നിന്‍ പടിവാതിലില്‍
ഗര്‍ഭത്തിന്‍ ഭാരം പേറി
അലസതയുടെ വക്കിലൂടെ
വഴുതി പോകുന്ന കറുത്ത പെണ്ണു
ബാല്യത്തെ കുഴിച്ചിടുന്നു !!
അമ്മയെന്ന മുഴുനീളന്‍
കുപ്പയത്തിലേക്ക് ഒളിപ്പിച്ചു
വക്കുന്നവളുടെ കുട്ടിത്തങ്ങളും
പുസ്തകങ്ങളും കളികൊപ്പുകളും!!
നഷ്ടപെടുവാന്‍ പോകുന്നതെന്തെന്നറിയാതെ
ബലിപീഠത്തിലേക്ക് ആനയിക്കപെടും
ബലിമൃഗങ്ങള്‍ എന്ന പോലെ!!
( ആഫ്രിക്കന്‍ അമേരിക്കന്‍ കറുത്ത വര്‍ഗ്ഗത്തില്‍ ജനിച്ചു
13 - വയസില്‍ അമ്മയായ വിദ്ധ്യാര്‍ഥിനിയുടെ ഓര്‍മ്മയില്‍)