Followers

Thursday, May 3, 2012

എഡിറ്റോറിയൽ



മാത്യു നെല്ലിക്കുന്ന്

പുതിയ സിനിമകൾ പുതിയ  ആലോചനയ്ക്ക്
 വഴിമാറട്ടെ


താരങ്ങളെ കേന്ദ്രീകരിച്ച് നിന്ന മലയാളസിനിമയിൽ അടുത്തിടെ കാണുന്ന പ്രവണതകൾ ആലോചിക്കാൻ വക തരുന്നു.
സിനിമ സമൂഹത്തിൽ കൂടുതൽ പേർ   ശ്രദ്ധിക്കുന്ന കലയാണ്.
സിനിമ സംവിധായകന്റെ കലയാണെന്നും അതല്ല,സിനിമ തന്നെ കലയല്ലെന്നും പറയുന്നവർ ഉണ്ടാകാം.
എന്നാൽ ഇപ്പോൾ സംഭവിച്ച മാറ്റം സ്വാഭാവികമാണെന്ന് കാണാം.
ജനങ്ങളുടെ രുചിബോധം മാറി.
അവർ പുതിയ ലോകത്തെ കാണാൻ ആഗ്രഹിക്കുന്നു.
താരങ്ങളുടെ അമാനുഷ ജീവിതത്തേക്കാൾ കുറേക്കൂടി യഥാതഥവും അഭികാമ്യവുമായ ദൃശ്യാനുഭവമാണ് വേണ്ടതെന്ന് പ്രേക്ഷകർ തെളിയിച്ചു കഴിഞ്ഞു.
ഒരാൾക്ക് സംവിധായകനാകാൻ സൂപ്പർതാരങ്ങളുടെ ഡേറ്റ് നോക്കി ഇരിക്കണമെന്ന് ഇനി പറയില്ല.
അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു.
ചെറുപ്പക്കാരെ കാണാൻ , അവരുടെ കഥ കേൾക്കാൻ കാശുകൊടുക്കാതെ പ്രേക്ഷകർ എത്തുകയാണ്.
സിനിമയിൽ നായക സങ്കൽപ്പം തന്നെ തകരുകയാണ്.

നായകന്റെ ശരീരവും വലിപ്പവും സംഗീത  പാരമ്പര്യവും വെറും കെട്ടുകഥകളായിരുന്നുവെന്ന് തെളിയിക്കുന്നതാണ് 'ഈ അടുത്തകാലത്ത്', 'ചാപ്പാകുരിശ്', 'സോൾട്ട് ആൻഡ് പെപ്പർ', തുടങ്ങിയ സിനിമകൾ .