
രാജു കഞ്ഞിരങ്ങാട്
വെളുത്ത സ്വപ്നങ്ങളുമായാണ്
കറുത്ത മണ്ണില്‍ കാലു കുത്തിയത്
കൊലമര ച്ചുവട്ടിലെ
കൊച്ചു വര്ത്തമാനങ്ങലായിരുന്നു -
യെല്ലാം
പാല് കൊടുത്തകൈയില്‍തന്നെ
പാമ്പ് കൊത്തുന്നു
കരളില്‍ കറുപ്പ് നിറച്ചു
വെളുത്ത മുഖം കാട്ടുന്നു
താലത്തില്‍ വെച്ചുതന്ന ഉടവാള്
തലയെടുക്കാനുള്ളതെന്ന് വ്യഗ്യം
വാക്കുകള്‍ നാക്കില്‍ സര്‍പ്പത്തിന്റെ -
ചീറ്റലുകളാകുന്നു
കുരുതിപ്പൂക്കള്‍ കുന്നേറിയ-
സമതലങ്ങളില്‍
പൊള്ളുന്ന വെയിലുകള്‍
പൊട്ടിച്ചിരിക്കുന്നു
കാലമെന്ന കാര്‍മ്മികന്റെ
ആലയിലേക്ക്
ശിരസ്സു കുനിച്ചുപോകുന്ന
ബലിയാടാണ് ഞാന്‍
