haridas valamangalam
ഇല
ഇല ഒരു ഹൃദയം
പക്ഷിപോലെ പറക്കുന്നത്
പകൽപോലെ വിസ്മയിക്കുന്നത്
അലിവുപോൽ തൊടുന്നത്
ആകാശംവായിക്കുന്നത്
ആഴിയിലേക്കു വേരുള്ളത്
ആദിയുടെ പതാകയായത്
നിനക്ക്
നിനക്ക് തീയുടെ ഹൃദയം
അത് നിറഞ്ഞ സ്നേഹമായ്
പടരുന്നെപ്പൊഴും
നിനക്കകത്തൊരു സരോവരം
അത് വിശുദ്ധപാപമായ്
തിളയ്ക്കുന്നെപ്പൊഴും
ആരുടെ
ഇലകളുടെ സാന്ദ്രഹരിതം
നേത്രമാരുടെ
മലകളിൽ കാടുപൂക്കും
ശീർഷമാരുടെ
അലയിളകിയും കോളുകൊണ്ടും
ശമത്തിന്റെ ലയമാഴമാണ്ടും
പരക്കുന്ന കടലിന്റെ
അറിവാരുടേത്.
ചരിത്രം
ഹരിദാസ് വളമംഗലം
ചരിത്രത്തിന്റെ ചവിട്ടേറ്റ്
പുൽമേടു ചതഞ്ഞു
പുഴുക്കളും പുൽച്ചാടികളും ചതഞ്ഞു
ദൈവത്തിന്റെ തലചതഞ്ഞു
കറന്റടിച്ച് കാക്കചത്തു
വിഷംതീണ്ടി ഞാഞ്ഞൂലുചത്തു
വായ്ത്താരികളുടെ ഇലകൊഴിഞ്ഞു
ഇല ഒരു ഹൃദയം
പക്ഷിപോലെ പറക്കുന്നത്
പകൽപോലെ വിസ്മയിക്കുന്നത്
അലിവുപോൽ തൊടുന്നത്
ആകാശംവായിക്കുന്നത്
ആഴിയിലേക്കു വേരുള്ളത്
ആദിയുടെ പതാകയായത്
നിനക്ക്
നിനക്ക് തീയുടെ ഹൃദയം
അത് നിറഞ്ഞ സ്നേഹമായ്
പടരുന്നെപ്പൊഴും
നിനക്കകത്തൊരു സരോവരം
അത് വിശുദ്ധപാപമായ്
തിളയ്ക്കുന്നെപ്പൊഴും
ആരുടെ
ഇലകളുടെ സാന്ദ്രഹരിതം
നേത്രമാരുടെ
മലകളിൽ കാടുപൂക്കും
ശീർഷമാരുടെ
അലയിളകിയും കോളുകൊണ്ടും
ശമത്തിന്റെ ലയമാഴമാണ്ടും
പരക്കുന്ന കടലിന്റെ
അറിവാരുടേത്.
ചരിത്രം
ഹരിദാസ് വളമംഗലം
ചരിത്രത്തിന്റെ ചവിട്ടേറ്റ്
പുൽമേടു ചതഞ്ഞു
പുഴുക്കളും പുൽച്ചാടികളും ചതഞ്ഞു
ദൈവത്തിന്റെ തലചതഞ്ഞു
കറന്റടിച്ച് കാക്കചത്തു
വിഷംതീണ്ടി ഞാഞ്ഞൂലുചത്തു
വായ്ത്താരികളുടെ ഇലകൊഴിഞ്ഞു