Followers

Showing posts with label jyothi rajiv. Show all posts
Showing posts with label jyothi rajiv. Show all posts

Thursday, January 2, 2014

തടവു ജീവിതം

ജ്യോതി രാജീവ്


ആരോ മെനഞ്ഞൊരു
ഇരുളിന്‍റെ കൂട്ടില്‍ ; മൌനത്തിന്റെ
ചങ്ങലപ്പൂട്ടുകളാല്‍ തളച്ച്
തടവു ജീവിതം ജീവിക്കുന്നു
ചിലര്‍ .

മുന്നോട്ടും പിന്നോട്ടും ഇടയ്ക്കു
വശങ്ങളിലേക്കും
ചാഞ്ചാടി ചാഞ്ചാടിയുള്ള യാത്രയില്‍;
കൂടുകള്‍ ദ്രവിക്കുന്നതും
ചങ്ങലപ്പാടുകളിലെ
വ്രണങ്ങള്‍ പഴുക്കുന്നതും
അറിയാതെ പോകുന്നവര്‍ .

തടവറ തടവറ എന്ന്
ചിറകുകള്‍ കൊഴിയും വരെ
ആര്‍ത്തലച്ചു പറഞ്ഞിട്ടും ,
കൊട്ടാരം കൊട്ടാരം എന്ന കാഴ്ച്ചക്കാരുടെ
കൌതുക പറച്ചിലുകള്‍ക്കു മുന്നില്‍
ഇതെന്തൊരു അത്ഭുതം എന്ന്
പതറി ,വീണ്ടും
ചങ്ങലപ്പൂട്ടുകളിലേക്ക്
ഉള്‍വലിഞ്ഞു ജീവിതം ജീവിച്ചു തീര്‍ക്കുവാന്‍
പഴുതുകള്‍ തേടുന്നവര്‍.

Wednesday, December 5, 2012

മാതൃഭാവം

 
 ജ്യോതി രാജീവ്
എന്‍ മാതൃ ഭാവത്തെ പുല്‍കിയുണര്‍ത്തിയ ..
എന്നുണ്ണി കണ്ണനിന്നെരുകില്‍
വന്നിതാ പുഞ്ചിരി പൊഴിച്ചു കൊണ്ടെന്മുന്നില്‍....
സൂര്യതേജസ്സായി വിളങ്ങീടുന്നു
ഒരുകുഞ്ഞു നക്ഷത്രം പോലെയെന്‍മടിത്തട്ടില്‍
ചേര്‍ന്നുമയങ്ങിയ പൊന്‍കിടാവ് ..
മാറോട്ചേര്‍ന്നോരാ പുഞ്ചിരിപ്പാല്‍ മുഖം ,
ഇന്നെന്റെ നെറുകയില്‍ ചുംബിക്കവേ..
ഓര്‍മതന്‍ തേരേറിപ്പോകുന്നിതെന്‍ മനം ..
അവനായി മൂളിയ താരാട്ടിന്‍ വരികളില്‍...