മാതൃഭാവം
ജ്യോതി രാജീവ്
എന്‍ മാതൃ ഭാവത്തെ പുല്‍കിയുണര്‍ത്തിയ ..
എന്നുണ്ണി കണ്ണനിന്നെരുകില്‍
വന്നിതാ പുഞ്ചിരി പൊഴിച്ചു കൊണ്ടെന്മുന്നില്‍....
സൂര്യതേജസ്സായി വിളങ്ങീടുന്നു
ഒരുകുഞ്ഞു നക്ഷത്രം പോലെയെന്‍മടിത്തട്ടില്‍
ചേര്‍ന്നുമയങ്ങിയ പൊന്‍കിടാവ് ..
മാറോട്ചേര്‍ന്നോരാ പുഞ്ചിരിപ്പാല്‍ മുഖം ,
ഇന്നെന്റെ നെറുകയില്‍ ചുംബിക്കവേ..
ഓര്‍മതന്‍ തേരേറിപ്പോകുന്നിതെന്‍ മനം ..
അവനായി മൂളിയ താരാട്ടിന്‍ വരികളില്‍...