Followers

Showing posts with label jayachandran pukkarathara. Show all posts
Showing posts with label jayachandran pukkarathara. Show all posts

Thursday, January 2, 2014

അങ്കക്കോഴി


ജയചന്ദ്രന്‍ പൂക്കരത്തറ
9744283321

ഉയിരിന്റെ
ഉശിരാര്‍ന്ന
ഉറുമികള്‍ക്കുള്ളില്‍
നേര്‍ത്തു
നേര്‍ത്തകലുന്ന
വൃത്തത്തിനുള്ളില്‍
ഒളിമിന്നി
ഒരുമിച്ചിരുന്നു മിന്നി
ഓര്‍ക്കാപ്പുറത്തുമിന്നി
ചതിക്കാത്ത
കളമതില്‍
കള്ളികള്‍ക്കുള്ളില്‍
കാല്‍കുത്തി നില്ക്കാന്‍
കഴിയാത്ത വാക്കില്‍
ചുരുണ്ടരയിലൊരു
വൃത്തമായ്
തീര്‍ന്നോരുറുമിയാണിപ്പോള്‍
നീയെന്ന സത്യം
വിളിച്ചു കൂവട്ടെ.

Sunday, September 29, 2013

കരാര്‍


ജയചന്ദ്രന്‍ പൂക്കരത്തറ
9744283321

തലയ്ക്കു വെടികൊണ്ടാല്‍
അംബാസഡറും
മരിച്ചാല്‍
ചക്രവും.

കൈയില്‍
തോക്കേന്തി നില്ക്കുന്നവരേ,
നിങ്ങളാണ് ചരിത്രം
തിരുത്തുന്നത്.

ഒരു വെടിയുണ്ടയും
തലയും
തമ്മിലുള്ള
കരാറുണ്ടല്ലോ
അതാണ്
അതിശയകരം.

Sunday, September 1, 2013

കരിഞ്ചുവപ്പ്


ജയചന്ദ്രന്‍ പൂക്കരത്തറ
9744283321

കരിയിലകള്‍
ഇളകിയിളകിക്കിടന്നു.
ചുവന്ന വാലുമായി
ഒരരണക്കുട്ടി
അതിന്നടിയിലൊളിച്ചു.

കാറ്റിളകി
ചുവന്നൊരു നക്ഷത്രത്തിന്റെ
മുകളില്‍
കരിയിലകള്‍.

ഒരു വാല്‍ നക്ഷത്രം
ഓടിയോടിയകന്ന്
വാല്‍മുറിച്ച്
ശൂന്യതയിലൊളിച്ചു.

പാറ്റിത്തുപ്പിയ
മുറുക്കാന്‍
മണ്ണില്‍ക്കിടന്ന്
കറുത്തുണങ്ങി.

-------
കോലൊളമ്പ് - പി.ഒ.
എടപ്പാള്‍ - 679576
മലപ്പുറം ജില്ല.




Friday, August 2, 2013

തിരനോട്ടം


ജയചന്ദ്രന്‍ പൂക്കരത്തറ
9744283321

നെഞ്ചിടിപ്പ്
ആരംഭിക്കുകയായി
അരങ്ങില്‍
അഞ്ചാം തരക്കാരന്‍
അണിയറയില്‍
അമ്പതുകാരി.

ചെസ്റ്റ് നമ്പര്‍ സെവന്‍...”

ഗുരുവിനെ വണങ്ങാന്‍
അവന്‍ കാല്ക്കല്‍ വീണു.
വെളുത്ത്...മൃദുലമാര്‍ന്ന....

നാടോടിനൃത്തം
പൊടിപൊടിച്ച്
അവന്‍ വിയര്‍ത്ത്
തളര്‍ന്നു വീണു.

സ്വപ്നത്തില്‍നിന്നും
ഗുരുനാഥ എഴുന്നേറ്റപ്പോള്‍
പുറത്ത്
ലേശം ചളി പറ്റിയിരിക്കുന്നു.

എങ്കിലും
അവന്‍
തിരനോട്ടം നടത്തിയല്ലോ.
------