ഷൈനി ടി.കെ
വായനയുടെ 2 ദിന രാത്രങ്ങൾ പിന്നിടുമ്പോൾ "ആമ്സ്ടര്ടാമിലെ സൈക്കിളുകൾ "
എന്റെ യാത്രാനുഭവങ്ങളുടെ ഭാഗമായി തീര്ന്നിരിക്കുന്നു.. 20 അധ്യായങ്ങളിലൂടെ
, ഒരു ചൂളമടിച്ച്ചുകൊണ്ട് സൈക്കിളോടിച്ചു പോകുന്നത്ര ലളിതവും മനോഹരവുമായ
ആഘ്യാന ശൈലി . ഒരു സൈക്കിൾ യാത്രാ കുറിപ്പ് ആണെന്ന മുൻവിധിയോടെയാണ് പുസ്തകം
തുറന്നതെങ്കിലും ഹോളണ്ടിലെ ജനതയുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെയും
,അവരുടെ സംസ്കാരത്തെയും , സൈക്കിൾ എന്ന സഞ്ചരിക്കുന്ന കണ്ണാടിയിലൂടെ
നോക്കിക്കാണാനും ആ കണ്ണാടി തിരിച്ചു പിടിച്ചു സ്വയം നോക്കിക്കാണാനും
പ്രേരിപ്പിക്കുന്ന ലോകപശ്ചാത്തലമാണ് എഴുത്തുകാരൻ മുന്നോട്ടുവയ്ക്കുന്നത്.
സൈക്കിളുകൾ നെതർലൻസിന്റെ "ആത്മാവാണെന്നു , സുഹൃത്ത് Dambar ന്റെ ഫോട്ടോ ഷൂട്ടുകളിലൂടെ, പറയാതെ പറയുന്ന entry point ൽ നിന്നും എഴുത്തുകാരനൊപ്പം ഞാനും എന്റെ സൈക്കിൾ ചവിട്ടിത്തുടങ്ങി. ആമ്സ്ടര്ടാമിലെ പേരറിയാത്ത തെരുവീഥികളിലൂടെ പല കാഴ്ചകളും വിസ്മയിപ്പിച്ചു കടന്നുപോകുന്നു..കൈകോർത്തു സൈക്കിളോടിക്കുന്ന കമിതാക്കൾ, ഒരുകുടുംബത്തെ മുഴുവൻ തണ്ടിലേറ്റുന്ന സൈക്കിളുകൾ , സൈക്കിളുകൾക്ക് മാത്രമായി റോഡുകൾ , മറ്റെല്ലാ വാഹനങ്ങളും അവയ്ക്ക് വഴിമാറുന്ന മര്യാദകളും നിയമങ്ങളും. കോടി വിലയുള്ള ബെന്സ് കാറിന്റെ മണ്ടയിൽ സൈക്കിൾ കാട്ടി നിങ്ങളെന്നെ ചിരിപ്പിച്ചു കൊന്നു (മണ്ടൻ എന്ന് പറയാൻ വരട്ടെ , കാറുകൾക്ക് പാതയൊരുക്കുന്നതു സൈക്കിൾ നികുതി ദാതാക്കൾ ആയിരിക്കുമ്പോൾ ഹോളണ്ടിൽ സൈക്കിളിനു എന്തുമാകാമല്ലൊ..)
പിന്നീട് , സാമ്പത്തിക മാന്ദ്യം മുന്നില്കണ്ട് "വില്പ്പനക്ക്" വ ച്ചിരിക്കുന്ന പള്ളികളുടെയും മടങ്ങളുടെയും കാഴ്ച്ചകളിലേക്കും"ജങ്കി"കളെയും
വേശ്യകളെയും സമൂഹത്തോട് ചേർത്തുനിർത്തുന്ന എനിക്കന്യമായ സോഷ്യലിസ്റ്റു
കാഴ്ച്ചപ്പാടിലേക്കും ഈ പുസ്തകം എന്നെ കൊണ്ടുപോകുന്നു. ഈ ഇന്ത്യാ
മഹാരാജ്യത്തെ ഒരു കോണിലിരുന്നു എന്റെ നാടിന്റെ മുഖം മൂടി വലിച്ചു കീറി
ഞാനും മൌനമായി ഉറക്കെ പ്രതികരിച്ചു "ഗ്രേറ്റ് ".
ലോകത്തെവിടെയും ദാരിദ്ര്യം, വേശ്യാവൃത്തി , എന്നീ അവസ്ഥകളിൽ മനുഷ്യന്റെ കണ്ണിലെ ദൈന്യതക്ക് സമുദ്രത്തേക്കാൾ ആഴമുണ്ടെന്ന് "കാസ്സ റോസ്സയിലെ ലൈവ് ഷോ" യിലൂടെ കാട്ടിത്തന്നുകൊണ്ട് എഴുത്തുകാ രാ നിങ്ങളെന്റെ കണ്ണു നിറയിച്ചു.
അതിനു ഞാൻ പകരം വീട്ടിയത് ഹേഗിലെ "പോളിറ്റ് ബ്യുറോ " യിൽ നിന്ന് നിങ്ങള്ക്ക് പണി കിട്ടിയപ്പോഴാണ് .
സൈക്കിളുകൾ നെതർലൻസിന്റെ "ആത്മാവാണെന്നു , സുഹൃത്ത് Dambar ന്റെ ഫോട്ടോ ഷൂട്ടുകളിലൂടെ, പറയാതെ പറയുന്ന entry point ൽ നിന്നും എഴുത്തുകാരനൊപ്പം ഞാനും എന്റെ സൈക്കിൾ ചവിട്ടിത്തുടങ്ങി. ആമ്സ്ടര്ടാമിലെ പേരറിയാത്ത തെരുവീഥികളിലൂടെ പല കാഴ്ചകളും വിസ്മയിപ്പിച്ചു കടന്നുപോകുന്നു..കൈകോർത്തു സൈക്കിളോടിക്കുന്ന കമിതാക്കൾ, ഒരുകുടുംബത്തെ മുഴുവൻ തണ്ടിലേറ്റുന്ന സൈക്കിളുകൾ , സൈക്കിളുകൾക്ക് മാത്രമായി റോഡുകൾ , മറ്റെല്ലാ വാഹനങ്ങളും അവയ്ക്ക് വഴിമാറുന്ന മര്യാദകളും നിയമങ്ങളും. കോടി വിലയുള്ള ബെന്സ് കാറിന്റെ മണ്ടയിൽ സൈക്കിൾ കാട്ടി നിങ്ങളെന്നെ ചിരിപ്പിച്ചു കൊന്നു (മണ്ടൻ എന്ന് പറയാൻ വരട്ടെ , കാറുകൾക്ക് പാതയൊരുക്കുന്നതു സൈക്കിൾ നികുതി ദാതാക്കൾ ആയിരിക്കുമ്പോൾ ഹോളണ്ടിൽ സൈക്കിളിനു എന്തുമാകാമല്ലൊ..)
പിന്നീട് , സാമ്പത്തിക മാന്ദ്യം മുന്നില്കണ്ട് "വില്പ്പനക്ക്" വ
ലോകത്തെവിടെയും ദാരിദ്ര്യം, വേശ്യാവൃത്തി , എന്നീ അവസ്ഥകളിൽ മനുഷ്യന്റെ കണ്ണിലെ ദൈന്യതക്ക് സമുദ്രത്തേക്കാൾ ആഴമുണ്ടെന്ന് "കാസ്സ റോസ്സയിലെ ലൈവ് ഷോ" യിലൂടെ കാട്ടിത്തന്നുകൊണ്ട് എഴുത്തുകാ
അതിനു ഞാൻ പകരം വീട്ടിയത് ഹേഗിലെ "പോളിറ്റ് ബ്യുറോ " യിൽ നിന്ന് നിങ്ങള്ക്ക് പണി കിട്ടിയപ്പോഴാണ് .
പിന്നെയും ,വെറും ഒരു "ണിം" നാദത്തിൽ ബെല്ജിയതിന്റെ രാജ്യാന്തരാതിർത്തി കടക്കുന്നതിന്റെ ത്രിൽ
നിങ്ങൾക്ക് നഷ്ടപ്പെട്ടപ്പോഴും ആ പഴയ പ്രതികാരം ഞാൻ വീട്ടിയപോലെ തോന്നി. ആ
സന്തോഷത്തിൽ ഞാനും എന്റെ സൈക്കിളിൽ ,അതിര്ത്തി കടന്ന് അപ്പുറത്തെ
പാക്കിസ്ഥാനിലേക്കൊന്നു പോയി, വെടികൊണ്ട് തുള വീണു ചിന്നിച്ചിതറിയ
മുഖവുമായി തിരിച്ചുവന്ന് എന്റെ അഹങ്കാരത്തിന്റെ കോട്ട "ണിം "
ന്നഴിച്ചുവച്ചു. മൊബൈലിൽ നിന്നുള്ള ഒരു "ണിം " നാദത്തിൽ അലിഞ്ഞു പോകുന്ന
വേര്തിരിവ് ഒരു സൈക്കി ളിൽ അനുഭവവേദ്യമാക്കിയ സുഹൃത്തേ നിങ്ങളോട് ഞാൻ
കടപ്പെട്ടിരിക്കുന്നു.
എഴുത്തുകാരാ, വായനയുടെ ഒടുവിൽ ഞാനും നിങ്ങളോടൊപ്പം നില്ക്കുന്നു..Yes ..'Every cycle is green'.......എന്നെ
മോഹിപ്പിച്ചുകൊണ്ട് വീടിനു മുന്നിൽ എണ്ണയിട്ടു മിനുക്കി വച്ചിരിക്കുന്ന
അച്ഛന്റെ സൈക്കിൾ . ഒന്ന് ചുറ്റിയിട്ടു വന്നാലോ എന്ന് ഞങ്ങൾ രഹസ്യം
പറഞ്ഞു ...തുരുംബെടുത്തു പോയ എന്റെ ഓപ്പഫെയറ്റ് , നീ സൈക്കിൾ ആയി പുനർജനിക്കുമെങ്കിൽ ....ആമ്സ്ടര്ടാമിലെ സൈക്കിളായി പുനർജനിച്ചുവെങ്കിൽ .....
സൈക്കിൾ കാഴ്ച്ചകൾക്കും സവാരിക്കും കടപ്പാട് : "ആമ്സ്ടര്ടാമിലെ സൈക്കിളുകൾ"
BY Mr . Raju Raphael .