ഫൈസൽബാവ
കേരളം
ച്ചുട്ടുപൊള്ളുകയാണ്. സൂര്യാഘാതം എല്ക്കുന്നവർ കേഴുന്ന ഇടമായി ഈ
ദൈവത്തിന്റെ സ്വന്തം നാട് മാറിയിരിക്കുന്നു. കാടും നാടും വെട്ടി
വെളുപ്പാക്കാൻ മുന്നിട്ടിറങ്ങിയവര്ക്കിന്നു ഉത്തരമില്ല. കാടും കുന്നും
വെട്ടി ഇടിച്ചു ഇല്ലാതാക്കുമ്പോൾ ആരും ഒന്നും മിണ്ടുന്നില്ല എന്നാൽ സ്വന്തം
ശരീരം പൊള്ളുമ്പോൾ നമ്മുടെ ചർച്ചകൾ കൂടുന്നു. ഇവർ തന്നെ ജീവജലം
മുട്ടിക്കുന്ന, ജീവജാലങ്ങളെ നശിപ്പിക്കുന്ന, പച്ചപ്പിനെ ഇല്ലാതാക്കുന്ന,
ജീവന്റെ ഉറവുകളെ കെടുത്തുന്ന ഈ പദ്ധതിക്കായി വാശി പിടിക്കുന്നു.
ചുട്ടുപ്പൊള്ളുന്ന ഭൂമിയെ കാത്തിരിക്കാന്‍ നമുക്കാവുമോ? എന്നാ ചോദ്യം
പൊള്ളുമ്പോൾ മാത്രം ചോദിക്കേണ്ടതല്ല. ദാഹമകറ്റാന്‍ കുടിവെള്ളത്തിനായി
സധാരണക്കാരന്‍ പൊരുതുമ്പോള്‍ മറുവശത്ത് വെള്ളം വിറ്റ് കാശാക്കുന്ന കുത്തക
കമ്പനികള്‍. പ്രകൃതി വിഭവങ്ങള്‍ സ്വന്തമാക്കി കുത്തക കമ്പനികള്‍ തടിച്ചു
വീര്‍ക്കുമ്പോള്‍ സാധാരണക്കാരന്റെ ഭാവിയെ പറ്റി നാം ചിന്തിക്കാൻ
മറക്കുന്നു. ആ ഓർമ്മപ്പെടുത്തലുകളാണ് ഈ പൊള്ളലുകൾ തരുന്നത്. “ജീവന്റെ
അതിബ്ര്യഹത്തായ ഒരു സിംഫണിയാണ് പ്രക്ര്യതിയൊരുക്കുന്നത്, ഈ പ്രതിഭാസമാണ്
ഭൂമിയുടെ ജീവന്‍” ഈ സിംഫണിയാണ് നാം മനസിലാക്കാതെ പോകുന്നത്
ആഗോള താപനത്തിന്റെ (Global Warming) ദുരന്ത ഫലങ്ങള്‍
ലോകത്തിന്റെ പല ഭാഗങ്ങളിലായി പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. ഭൂമി
വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവ ജാലങ്ങളും അതിജീവിക്കാ
നാവാതെ ഉരുകി ഇല്ലാതാവും. WWF ന്റെ കണക്ക് പ്രകാരം ആഗോള താപനം മൂലം
1,60,000 പേര്‍ പ്രതി വര്‍ഷം മരണമട യുന്നുണ്ടെ ന്നാണ് പറയുന്നത്, 2030
ആകുന്നതോടെ ഇത് 300,000 കവിയുമെ ന്നാണ് സൂചിപ്പി ക്കുന്നത്. 2025
ആകുന്നതോടെ 4 ഡിഗ്രി സെല്‍ഷ്യസ് ചൂട് വര്‍ദ്ധിക്കുമെന്നും ഈ നൂറ്റാണ്ടിന്റെ
അവസാന മാകുമ്പോഴേക്കും 1.4 മുതല്‍ 8.9 വരെ ചൂട് വര്‍ദ്ധിച്ചാല്‍ അത്
അത്ഭുതപെടേണ്ട എന്ന് കണക്കുകള്‍ പറയുമ്പോള്‍ ഭൂമി ഒരു ചുടു ഗോളമാകാന്‍
അധികം താമസമുണ്ടാകില്ല. ആഗോള താപന ഫലമായി സമുദ്ര നിരപ്പ് ഇനിയും
ഉയര്‍ന്നേക്കാം, അപ്പോൾ മുങ്ങിയില്ലാതാകാനും സാ ധ്യത കൂടുതലാണ് ഹരിത
ഗൃഹ വാതകങ്ങളുടെ അമിതോ പയോഗം വരുത്തി വെച്ച വിനാശകരമായ നാളെയെ പറ്റി
ഇനിയെങ്കിലും ചിന്തിക്കേണ്ടി യിരിക്കുന്നു. അന്തരീക്ഷ ത്തിലേക്ക് അമിതമായി
തുറന്നു വിടുന്ന കാര്‍ബണ്‍ മൂലകങ്ങളുടെ അതി പ്രസരം ഭൂമിയെ ഒരു ചുടു
ഗോളമാക്കി മാറ്റുന്നു എന്ന തിരിച്ചറിവാണ് കാര്‍ബണ്‍ വാതകങ്ങളുടെ ഉപയോഗം
കുറച്ചു കൊണ്ടു വരണമെന്ന് പറയുന്നതിന്റെ സാരം. ഇപ്പോള്‍ തന്നെ അന്തരീക്ഷ
ത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ലെവല്‍ 383 ppm (parts per million) ആണ്.
വ്യവസായ യുഗത്തിന് മുമ്പ് ഇത് 280 ppm ആയിരുന്നു. 2100 ആകുന്നതോടെ ഇത് 500
ppm ആയി വര്‍ദ്ധിക്കുമെന്നും അപ്പോള്‍ ജീവ ജാലങ്ങള്‍ക്ക് അതി
ജീവിക്കാനാവില്ല എന്ന് ശാസ്ത്ര ലോകം പറയുന്നു.
ഭൂമി അതിന്റെ ഏറ്റവും ദുരിത പൂര്‍ണമായ കാലഘട്ട ത്തിലൂടെയാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഇതേ നില തുടര്‍ന്നാല്‍ വരും നാളുകള്‍ കൂടുതല്‍ കറുത്തതാകുമെ ന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ഈ ആകുലതകല്ക്കൊപ്പം നിന്നുവേണം നാം ഇപ്പോൾ നേരിടുന്ന സൂര്യതാ പത്തെ പറ്റി ചിന്തിക്കാൻ. കേ രളം
മരതക കാന്തിയിൽ മുങ്ങികുളിച്ച് കിടക്കുന്നു എന്നൊക്കെ നാം വീമ്പിളക്കി
നടക്കുമ്പോളും ദിനം പ്രതി കുറഞ്ഞത് നാല്പത് മരങ്ങൾ എങ്കിലും നാം
മുറിച്ചിടുന്നു. സൈലന്റ് വാലിയടക്കം നമ്മുടെ പ്രധാനപെട്ട കാടുകൾ ഒക്കെ
തന്നെ ഭീഷണിയിൽ ആണ്. അതും നാം മുറവിളി കൂട്ടുന്ന വികസന ഭീകരതയുടെ പേരിലാണ്
കൂടുതലും ഭീഷണി എന്നത് നമ്മെ ഇനിയെങ്കിലും ചിന്തിപ്പിക്കണം. നദികളുടെ
പ്രഭവസ്ഥാനങ്ങളിലെ വന നശീകരണം മൂലം നദികൾ വറ്റി വരളുന്നു. എന്നിട്ടും
നമ്മൾ ഇപ്പോളും ചിന്തിക്കുന്നത് കാടുവെട്ടി വികസനം കൊണ്ടുവരാനാണ്. ഈ
ചിന്തയില നിന്നാണ് മലയാളി മാറേണ്ടത് . സ്വന്തം വീട് നിര്മാണം മുതൽ നമ്മുടെ
എല്ലാ മേഖലകളിലും മാറ്റത്തിന് മുതിരണം. ഭൂമിയുടെ നിലനില്പ്പിനു ഈ കൊച്ചു
ഇടത്തിനും കാര്യമായ പങ്ക് ഉണ്ടെന്ന ബോധം ഏവരിലും ഉണ്ടാകണം. പൊള്ളുന്ന
സമയത്തെങ്കിലും ഈ ചിന്ത നമ്മളിൽ പടരട്ടെ.
ഭൂമി അതിന്റെ ഏറ്റവും ദുരിത പൂര്‍ണമായ കാലഘട്ട ത്തിലൂടെയാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഇതേ നില തുടര്‍ന്നാല്‍ വരും നാളുകള്‍ കൂടുതല്‍ കറുത്തതാകുമെ ന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ഈ ആകുലതകല്ക്കൊപ്പം നിന്നുവേണം