
സുനിൽ സി.ഇ
കിനാക്കളുടെ വക്രത
ഇരുളിലേക്ക് കുടിയേറുന്നു.
കൂർത്ത നഖങ്ങൾ
കനത്ത നഗ്നതയിലേക്ക്
നീളുന്നു.
ഭീരുത്വം ഉരുകിയുരുകി
നേർത്ത വിറകുകൊള്ളിപോലെ
നീ ഒരൊറ്റപ്പെട്ട നക്ഷത്രം
ഞാൻ പാതിയുറങ്ങിയ
ഒരു മേഘപാളി.
ഇന്ന്
രുധിരം ചാലിച്ച
നിലവിളികൾ-
എന്നെ പൊതിയുന്നു
കിനാക്കളില്ലാതെ...
