Followers

Saturday, October 29, 2011

ദൈവരാജ്യം



എം.കെ. ജനാര്‍ദ്ദനന്‍

മൂന്നു നാള്‍ ദാഹിച്ച്‌ ദാഹിച്ച്‌
തെണ്ടനീര്‍വറ്റി വീഴവെആശിച്ചു
ദൈവം അന്നംതരും, പാനം തരും
വാകീറിയെന്നത്‌ നേര്‌
അന്നം തന്നതാര്‌ ? ദൈവമോ?
വ്യക്തമല്ല, ആകാം അല്ലായിരിക്കാം
ശത്രുക്കള്‍ ആക്രമിച്ചപ്പോള്‍ ഉറക്കെ-
വിശ്വസിച്ചു, ശത്രുവെ ദൈവം നിഗ്രഹിക്കും!
ശരിയോ?
ശത്രുക്കള്‍ പനപോലെവളര്‍ന്നുനില്‍ക്കുന്നത്‌ മാത്രംകണ്ടു.
ശത്രു, അവനു മുന്നില്‍ വലുതൊ? ചെറുതൊ-എന്നറിയില്ല .
ശത്രുവിനാണു ഉയരമെന്നു കണ്ണുകള്‍ കാട്ടിത്തന്നു!
വിശപിന്‍ തളര്‍ച്ചയില്‍ ആധിയില്‍ പതര്‍ച്ചയിയിൽ

ദൈവം ശാന്തിയരുളുമെന്നു കരുതി.
ആധിയുടെ തീനാളം കൊടുമുടിപോലെ
വളരുന്നത്‌ മാത്രം കണ്ടു.
ഒടുവില്‍-അന്ത്യശ്വസനനേരം ദൈവം-
ശക്തിനല്‍കി ഉയര്‍ത്തുമെന്നു കരുതി.
ഒടുവില്‍ തിരിച്ചറിഞ്ഞു. രക്ഷിക്കാന്‍-
വരുമെന്നു കരുതിയ ദൈവം മരിച്ചുവീണ-
എന്റെ സഹന ശരീരംതന്നെ!
ലോകരെ-
ഞാന്‍ നിങ്ങളില്‍ നിന്നും പൂര്‍ണ്ണമായും -
മരിച്ചു പിരിഞ്ഞിരിക്കുന്നു-
ദൈവരാജ്യം എന്നെന്നേക്കുമായി
നിങ്ങള്‍ക്കുനഷ്ടപ്പെട്ടിരിക്കുന്നു.


--