Followers

Showing posts with label haridas valamangalam. Show all posts
Showing posts with label haridas valamangalam. Show all posts

Saturday, October 29, 2011

ആര്‌


ഹരിദാസ്‌ വളമംഗലം


ഇലകളും പൂക്കളും ചൂടി നില്‍ക്കുന്നതാര്‌
മലയോരങ്ങളില്‍ മഴനനയുന്ന
മനോജ്ഞമേനിയാരുടേത്‌
ജലദലങ്ങളില്‍ കാറ്റുവരയ്ക്കുന്ന
ചിത്രമാരുടേത്‌
തിരയില്‍ നിന്ന്‌ തിരയിലേക്ക്‌
പകരുന്ന പാട്ടാരുടേത്‌
ഉഷസ്സായി തെളിയുന്ന
മുഖമാരുടേത്‌
അസ്തമയമായി ലയം കൊള്ളുന്നതാര്
അനാദിയുടെ മലയിറങ്ങി
നദീതീരങ്ങള്‍താണ്ടി
നടന്നുവരുന്നതാര്‌
വെയിലിണ്റ്റെ വിഭൂതിയിലും
വിരിയുന്ന വെള്ളിലകളിലും
ആകാശത്തിന്റെ നീലയിലും
കാണുന്നതാരെ
വഴികളില്‍ വിളക്കായി
വിളങ്ങുന്നതാര്‌
പൂമരമായിപൂക്കുന്നതാര്‌
ഫലമായികാഴ്ക്കുന്നതാര്‌
കടല്‍പ്പച്ചയുടെയും
വനനീലയുടെയും
ആഴങ്ങളില്‍
ഒളിഞ്ഞിരിക്കുന്ന സ്വകാര്യം
ആരുടേത്‌
ഹൃദയത്തിലിരുന്ന്‌
ആദിതാളമായി
തുടിക്കുന്നതാര്‌
പാദങ്ങളില്‍തുടരുന്ന
പ്രയാണം ആരുടേത്‌
ശ്വാസോഛ്വാസത്തില്‍
ഹംസമായി പറന്നുനടക്കുന്നതാര്‌
പൊള്ളലുകളില്‍ പാരിജാതമായി
വിരിയുന്നതാര്
തരിശുകളില്‍ ശലഭങ്ങളായി
പരക്കുന്നതാര്‌
പച്ചോലകളില്‍ സാന്ത്വനമായി
തലോടുന്നതാര്‌

Monday, February 28, 2011

രാമൻ


haridas valamangalam

കബീറിന്റെ രാമനോ
ത്യാഗരാജന്റെ രാമനോ
ഗാന്ധിയുടെ രാമനോ
ദശരഥസൂനുവോ
സീതാപതിയോ
രാവണഹന്താവോ
വാത്മീകിയുടെ
തുളസീദാസന്റെ
കമ്പരുടെ
കണ്ണശ്ശന്റെ
എഴുത്തച്ഛന്റെ രാമനോ
ആത്മാവിൽ രമിക്കുന്നതെന്ന തത്വമോ
സരയൂനദിയിൽ ചാടിച്ചത്തരാമനോ
അയോദ്ധ്യയിൽ പണിയാനിരിക്കുന്ന
അമ്പലത്തിലെ രാമനോ
ചിന്താവിഷ്ടയായി സീത
വിചാരണചെയ്യുന്ന രാമനോ