ശ്രീദേവിനായർ
പ്രണയതീരത്തുനിന്ന് ഞാന്‍ മടങ്ങിപ്പോന്നത്
മനസ്സിന്റെ ഉഷ്ണവനത്തിലേയ്ക്കാണ്.
ഒന്നുമില്ലാത്ത ഈ ലോകത്തിന്റെ തനത്
സ്വഭാവംചൂടുമാത്രമാണെന്ന് ഇപ്പോഴറിയുന്നു.
മനസ്സിലുള്ളതെല്ലാം നമ്മുടെ അവകാശങ്ങളുടെ
പട്ടികയില്‍ ഇടം തേടുമെന്ന് നാം വ്യാമോഹിക്കുന്നു!
നമ്മള്‍ ശൂന്യരാണ്.
ആരോടും സ്നേഹമില്ലാത്തവര്‍.
ജനിതകമായും നമ്മള്‍ ശൂന്യരാണ്!
ശരീരത്തിനുള്ളിലെ അവയവങ്ങള്‍ക്ക്
നമ്മെക്കാള്‍ എത്രയോ മാന്യതയുണ്ട്.
വ്യക്തമായ കാരണങ്ങള്‍ ഉള്ളപ്പോഴാണ്
അവ സംവാദത്തിനോ,വിവാദത്തിനോ
ഒരുമ്പെടുന്നത്!
എന്നാല്‍ നമ്മള്‍;
അയുക്തിയുള്ളപ്പോഴെല്ലാം ക്രമം തെറ്റിയ്ക്കും.
(ഓര്‍മ്മയുടെ ദുരന്തങ്ങള്‍ക്ക് മേല്‍
സംഗീതത്തിന്റെയും,പ്രേമത്തിന്റെയും
സുഗന്ധം പുരട്ടി എല്ലാം മറക്കാന്‍
കഴിയുന്ന നമ്മള്‍ എത്ര ശൂന്യര്‍!