മാത്യൂ നെല്ലിക്കുന്ന്
ഈ നിത്യ ഹരിതമായ കേരളത്തെ സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്.
കാരണം നമുക്ക് കിട്ടിയ സൗഭാഗ്യങ്ങൾ നശിപ്പിക്കാതെ വരുംതലമുറയ്ക്കും പകർന്നു കൊടുക്കാൻ കടമയുണ്ട്.
എന്നാൽ ഇന്ന് പത്രത്താളുകളിൽ നിന്ന് കേൾക്കുന്നത് എന്താണ്?
പ്രകൃതിയെ നിഷ്കരുണം
കൊല്ലുകയാണ്.
അതും പോരാഞ്ഞ് വിവരംകെട്ട പെരുമാറ്റവും കാഴ്ചവയ്ക്കുകയാണ്.
മനുഷ്യവിസർജ്യങ്ങൾ ലോറിയിൽ ശേഖരിച്ച് പുഴയിൽ ഒഴുക്കുന്നവന്റെ പൗരബോധം എന്താണ്?
അവിടെയും തീരുന്നില്ല, ആ ലോറിയിൽതന്നെ പിറ്റേ ദിവസം കുടിവെള്ളം
വിതരണം നടത്തുകയാണ്!
ഇതു ജീവിക്കാനുള്ള ആർത്തികൊണ്ട് ചെയ്തുപോകുന്ന തെറ്റല്ല.
വിവരമില്ലാത്തതുകൊണ്ടും ക്രൂരവും ബധിരവുമായ മനോഭാവം കൊണ്ടും ഉണ്ടാകുന്നതാണ്.
ഇന്ന് കേരളം നേരിടുന്ന തലതെറിച്ച മാനസികജീവിതമാണ് ഇത് തുറന്നു കാണിക്കുന്നത്