Followers

Showing posts with label thressiamma natavallil. Show all posts
Showing posts with label thressiamma natavallil. Show all posts

Sunday, September 2, 2012

മഴ

ത്രേസ്യാമ്മ നാടാവള്ളിൽ
 കണ്ണീരിന്റെ മഴയില്‍..
കാണാം ചില നനഞ്ഞ മുഖങ്ങള്‍
ആകാശം ഒടിഞ്ഞു മടങ്ങി പെയ്യുന്ന മഴ!
ഇടയ്ക്കു കൊഞ്ഞനം കുത്തുന്ന 
കൊള്ളിമീനുകള്‍ക്കായി മഴ!...
എത്ര കാലം മഴകൊണ്ടൂ...... 
എത്രയെത്ര നനഞ്ഞു...
എന്നിട്ടും..... 
എന്റെ മനസ്സിന്റെ മഴക്കാടുകളിലേക്കു
ഒരു നനവും വന്നു വീഴുന്നില്ലല്ലൊ...
ഒന്നു ഒഴുകാനാവുന്നില്ലല്ലൊ...
ഏതു മഴയിലാണ്..........
എനിക്കെന്നെ നഷ്ടമായത്?....
നൊമ്പരങ്ങളുടെ വേലിയെറ്റങ്ങളായി 
ഈ മഴയിലും വരുന്നുണ്ടൂ .....
ചില മഴകള്‍.