Followers

Showing posts with label shyaiju raveendran. Show all posts
Showing posts with label shyaiju raveendran. Show all posts

Tuesday, March 4, 2014

രാധ വചനീയ

   
     ഷൈജു രവീന്ദ്രൻ

രാധയോടെന്തിനു നീരസം കണ്ണാ 
രാവേറെയായാലും പോകല്ലേ കണ്ണാ 
രാകേന്ദു പാരിനെ പുല്‍കുമ്പോള്‍ കണ്ണാ 
രാഹിത്യമെന്‍ ദുഃഖമാക്കല്ലേ കണ്ണാ 

തുളസി കതിര്‍മണി വീശല്ലേ കണ്ണാ 
തമസ്സില്‍ പൂമേനി നോവുന്നു കണ്ണാ 
തുകടിയുലഞ്ഞു കളിരുമ്പോള്‍ കണ്ണാ 
തൃണകുടം മാടി വിളിക്കുന്നു കണ്ണാ

നീലാഭയാര്‍ന്ന നിന്‍ നെഞ്ചകം കണ്ണാ
നന്‍പ് നിറയുന്ന നീര്‍ത്തടം കണ്ണാ
നന്തുണി നീയെന്നു തോന്നുകില്‍ കണ്ണാ
നൂപുരം കൊഞ്ചാന്‍ തുടങ്ങില്ലേ കണ്ണാ

പയ്യാരം ചൊല്ലാന്‍ മടിയ്ക്കാതെ കണ്ണാ
പല്ലവം ചെഞ്ചുണ്ടില്‍ ചാര്‍ത്തു നീ കണ്ണാ
പാരുഷ്യം കേട്ട് മടങ്ങല്ലേ കണ്ണാ
പ്രാണന്‍റെ പീയൂഷം നീയല്ലേ കണ്ണാ