Followers

Showing posts with label preethi reghunath. Show all posts
Showing posts with label preethi reghunath. Show all posts

Tuesday, March 4, 2014

ഒട്ടിയകവിളുകളും ഒട്ടിയവയറും

പ്രീതി രഘുനാഥ്
കഴുത്തിലെതാലിച്ചരടിനെക്കാള്‍
അവള്‍വിശ്വസിച്ചത്
തുലാക്കട്ടയില്‍തൂങ്ങുന്ന
കയറിന്‍റെബലത്തിലായിരുന്നു
അതവളെചതിച്ചില്ല
അരുമയോടെ
ഇറുക്കിഓമനിച്ചു

പ്രണയത്തിന്‍റെതാപത്തില്‍
വീടിന്‍റെതണുപ്പ്പ്പുപേക്ഷിച്ചവളെ
താങ്ങാന്‍
മറ്റൊന്നുംഉണ്ടായിരുന്നില്ല

അടയാന്‍മടിച്ച
കണ്ണുകള്‍തുറിച്ചുനോക്കിയിരുന്നത്
വ്യഥകള്‍മാത്രംസമ്മാനിച്ച
ജീവിതത്തെയോ

ഒട്ടിയകവിളുകളും
ഒട്ടിയവയറും
പരസ്പരംമത്സരിച്ചിരുന്നുവെന്ന്
പോസ്റ്റ്‌മോര്‍ട്ടംറിപ്പോര്‍ട്ടില്‍
വിലയിരുത്തിയിരിക്കുമോ

മെലിഞ്ഞുണങ്ങിയശരീരത്തിലെ
എണ്ണമറ്റപാടുകള്‍
പ്രണയംമിഥ്യയാണെന്നും
ജീവിതമാണ്സത്യമെന്നും
അവളെപഠിപ്പിച്ചിരിക്കുമോ

ഏതായാലും
കരിഞ്ഞമാംസത്തോടൊപ്പം
എരിഞ്ഞടങ്ങാന്‍
സ്വപ്നങ്ങളൊന്നും
ബാക്കിയായിരുന്നില്ല
അതെന്നോ
കരിഞ്ഞുപോയതല്ലേ