Followers

Showing posts with label pradeep ramanattukara. Show all posts
Showing posts with label pradeep ramanattukara. Show all posts

Thursday, July 28, 2011

എന്ട്രന്‍സ്


പ്രദീപ് രാമനാട്ടുകര

എനിക്കും
മൌനത്തിന്
പഠിക്കണമെന്നുണ്ട്
ബിരുദവും
ബിരുദാനന്തരബിരുദവും
ഗവേഷണവുംകഴിഞ്ഞവര്‍
ഒച്ചയില്ലാതെ
ഓടാന്‍ തുടങ്ങിയിട്ട്
കാലം കുറച്ചായി
തീരെ ചെറിയ
ചില അനക്കങ്ങളില്‍
തൂവല്‍ വീഴ്ചകളില്‍
അടയിരിക്കുന്നതിന്‍റെ സുഖം
പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറം
മോഹിപ്പിക്കുന്നു
കാക്കയും പൂച്ചയും
ബസ്സും തീവണ്ടിയും
ആള്‍ക്കൂട്ടവും കുട്ടികളും
ഇങ്ങനെ ബഹളം വെച്ച്
തോല്പിക്കുമ്പോള്‍
എങ്ങനെയാണു മാഷേ
ഞാന്‍
പ്രവേശന പരീക്ഷകള്‍
പാസ്സാവുക