Followers

Thursday, January 2, 2014

ഏകാകി

സ്റ്റീഫൻ മിനൂസ്

ഈ ....സാഗരത്തിന്‍റെ മവ്നം
ഇന്നീ തീരമുറങ്ങുന്ന നേരം
എകാകിയായീ തുഴയില്ലാത്തോണിയില്‍
അലസ്സമായ്‌ നീങ്ങുന്നീ കാറ്റിനൊപ്പം

അകലെയാണിന്നെന്‍റെ മാനസ്സമെത്രയോ
അടക്കിപ്പിടിച്ചതാണൊരു നാളിലായ്‌
കൈവിട്ട പട്ടംപോലലയുന്നു ഇന്നും
അറിവില്ലാത്തീരങ്ങള്‍ പിന്നിടുന്നു

ഹൃദയം പറിച്ചെടുത്തകന്നുപോയാത്തീരം
അലയാഴിയില്‍ നിണമോഴുകിപ്പോയി
അടക്കുവാനാകാത്ത നൊമ്പരം മാത്രമായ്
അന്ത്യമാം നാളിലെ ഈ യാത്രയില്‍

ഉടഞ്ഞ മണ്‍പാത്രത്തിലവസാന തുള്ളിയില്‍
ഊറുന്ന കണ്ണീര്‍ക്കണങ്ങള്‍ മാത്രം
പൊരിയുന്ന നെഞ്ചിലെ തീക്കനലന്നേരം
നെയ്യ്‌വീണ് ആളിപ്പൊലിയുംപോലെ ....


.ഏകാകി ........സ്റ്റീഫന്‍മിനുസ്‌ ........[ഗസ്സല്‍].