ഗിരീഷ് വി നായർ
കറുത്തമേഘങ്ങള്‍ കുരുക്കഴിച്ചൊരാ
നനുത്തനൂലുകള്‍ പുരപ്പുറത്തിതാ
വെളിച്ചമേകുവാന്‍ തുനിഞ്ഞ സൂര്യനെ
മുഖംമറച്ചുവോ അരണ്ടമേഘങ്ങള്‍
ഒഴുക്കുവന്നിതാ എന്‍റെ ചാലിലും
ഒഴുകിവന്നുവോ നീര്‍ക്കുമിളയും
വെളുത്തപൂവുകള്കാര്ന്നുതിന്നു മീ
കറുത്തവണ്ടുകള്‍ വെളുത്തതാകുമോ
തണുത്തകാറ്റിനാല്‍ അടഞ്ഞകണ്ണുകള്‍
തുറിച്ചുനില്‍ക്കുമീ ഇടവപ്പാതിയില്‍
അകത്തളത്തിലായ് പുതച്ചുകട്ടിലില്‍
മരിച്ചുപോയൊരാ ദേഹമോടവള്‍
ചിരിച്ചുമെല്ലവേ എന്നെനോക്കിയോ
പിടഞ്ഞെണീറ്റുവോ എന്‍റെപ്രണയവും
കടുത്തവാക്കിനാല്‍ കൊടുത്തചിന്തകള്‍
പറിച്ചെറിഞ്ഞവള്‍ എന്നെവിട്ടുവോ
ഒഴിഞ്ഞസ്വപ്നമായ് കൊരുത്തമുത്തുകള്‍
ഓര്‍ത്തെടുക്കുമോ കഴിഞ്ഞകാലമേ
നിറഞ്ഞപാടത്തില്‍ വിളഞ്ഞനെല്ലിനാല്‍
വരമ്പുണങ്ങുമീ കല്‍പഥങ്ങളില്‍
നടന്നുനീങ്ങുമാ കറുത്തപെണ്ണിനെ
മനസ്സിനുള്ളിലായ് പ്രതിഷ്ഠവച്ചുഞാന്‍
വളഞ്ഞുകുത്തുമാ പുഴയ്ക്കു കുറകെയാ
മുറിച്ചതെങ്ങിന്‍റെ പാലമൊന്നതില്‍
കുറുക്കുവച്ചുഞാന്‍ തടഞ്ഞുനിര്‍ത്തവേ
ചിരിച്ചുനിന്നവള്‍ തുടിച്ചനെഞ്ചുമായ്
പറഞ്ഞപാട്ടിന്‍റെ ഈണമോതുവാന്‍
മടിച്ചതില്ലവള്‍ അലിഞ്ഞുപാടവേ
മിടിച്ച ഹൃദയമായ് ചേര്‍ന്നുയെന്നിലായ്
ഉറഞ്ഞുപൂര്‍ണ്ണമായ് എന്‍റെയുള്ളിലും
നീണ്ടകൂന്തലിന്‍ കുരുക്കിലെവിടെയോ
ഒളിച്ചുവച്ചൊരാ തുളസിപോലവള്‍
മറച്ചുയെന്നെയും നനുത്തസ്നേഹത്തില്‍
കരളിനുള്ളിലെ പ്രണയപുഷ്പമായ്
വിടര്‍ന്നകണ്ണുകള്‍ കൂമ്പിവച്ചവള്‍
ചേര്‍ന്നുയെന്നിലെ വാമഭാഗമായ്
ഋതുക്കള്‍ചേര്‍ത്തൊരാ വസന്തകാലത്തില്‍
പ്രണയമൊട്ടുകള്‍ പൂത്തുലഞ്ഞതും
കറുത്തപുഴുക്കളായ് വന്നരോഗമീ
കറുത്തപെണ്ണിനെ കാര്‍ന്നുതിന്നുവോ
വെളുത്തകണ്ണിലെ തെളിഞ്ഞവെണ്ണയും
ഒലിച്ചിറങ്ങുമാ കവിള്‍ത്തടത്തിലും
പതറിനിന്നഞാന്‍ കൊടുത്തുമുത്തവും
ഒലിച്ചിറങ്ങിയോ എന്‍റെ വേദന
നീണ്ടനാളുകള്‍ ചേര്‍ത്ത നൊമ്പരം
കൂട്ടിവച്ചവള്‍ താണുകേണതും
തകര്‍ന്നുപോയിയെന്‍ ഹൃദയതാളവും
കൈമറച്ചവള്‍ ചുണ്ടുപൊത്തവേ
ഓര്‍ത്തെടുത്തുഞാന്‍ നനഞ്ഞവാക്കുകള്‍
കോര്‍ത്തെറിഞ്ഞവള്‍ നരകയാതന
മടുത്തജീവനെ യാത്രയാക്കുവാന്‍ വിഷ
തുള്ളിചേര്‍ത്തുഞാന്‍ പകര്‍ന്നുപാനീയം
അടര്‍ത്തിമാററിഞാന്‍ വിറച്ചകൈകളില്‍
ചിരിച്ചപെണ്ണിനെ വലിച്ചെറിഞ്ഞുവോ
തണുത്തകാറ്റിതാ അരിച്ചുകേറുന്നു
കുടിച്ചു ഞാനുമീ പകര്‍ന്നപാനീയം
കറുത്തമേഘങ്ങള്‍ കുരുക്കഴിച്ചൊരാ
നനുത്തനൂലുകള്‍ പുരപ്പുറത്തിതാ
വെളിച്ചമേകുവാന്‍ തുനിഞ്ഞ സൂര്യനെ
മുഖംമറച്ചുവോ അരണ്ടമേഘങ്ങള്‍
ഒഴുക്കുവന്നിതാ എന്‍റെ ചാലിലും
ഒഴുകിവന്നുവോ നീര്‍ക്കുമിളയും
വെളുത്തപൂവുകള്കാര്ന്നുതിന്നു മീ
കറുത്തവണ്ടുകള്‍ വെളുത്തതാകുമോ
തണുത്തകാറ്റിനാല്‍ അടഞ്ഞകണ്ണുകള്‍
തുറിച്ചുനില്‍ക്കുമീ ഇടവപ്പാതിയില്‍
അകത്തളത്തിലായ് പുതച്ചുകട്ടിലില്‍
മരിച്ചുപോയൊരാ ദേഹമോടവള്‍
ചിരിച്ചുമെല്ലവേ എന്നെനോക്കിയോ
പിടഞ്ഞെണീറ്റുവോ എന്‍റെപ്രണയവും
കടുത്തവാക്കിനാല്‍ കൊടുത്തചിന്തകള്‍
പറിച്ചെറിഞ്ഞവള്‍ എന്നെവിട്ടുവോ
ഒഴിഞ്ഞസ്വപ്നമായ് കൊരുത്തമുത്തുകള്‍
ഓര്‍ത്തെടുക്കുമോ കഴിഞ്ഞകാലമേ
നിറഞ്ഞപാടത്തില്‍ വിളഞ്ഞനെല്ലിനാല്‍
വരമ്പുണങ്ങുമീ കല്‍പഥങ്ങളില്‍
നടന്നുനീങ്ങുമാ കറുത്തപെണ്ണിനെ
മനസ്സിനുള്ളിലായ് പ്രതിഷ്ഠവച്ചുഞാന്‍
വളഞ്ഞുകുത്തുമാ പുഴയ്ക്കു കുറകെയാ
മുറിച്ചതെങ്ങിന്‍റെ പാലമൊന്നതില്‍
കുറുക്കുവച്ചുഞാന്‍ തടഞ്ഞുനിര്‍ത്തവേ
ചിരിച്ചുനിന്നവള്‍ തുടിച്ചനെഞ്ചുമായ്
പറഞ്ഞപാട്ടിന്‍റെ ഈണമോതുവാന്‍
മടിച്ചതില്ലവള്‍ അലിഞ്ഞുപാടവേ
മിടിച്ച ഹൃദയമായ് ചേര്‍ന്നുയെന്നിലായ്
ഉറഞ്ഞുപൂര്‍ണ്ണമായ് എന്‍റെയുള്ളിലും
നീണ്ടകൂന്തലിന്‍ കുരുക്കിലെവിടെയോ
ഒളിച്ചുവച്ചൊരാ തുളസിപോലവള്‍
മറച്ചുയെന്നെയും നനുത്തസ്നേഹത്തില്‍
കരളിനുള്ളിലെ പ്രണയപുഷ്പമായ്
വിടര്‍ന്നകണ്ണുകള്‍ കൂമ്പിവച്ചവള്‍
ചേര്‍ന്നുയെന്നിലെ വാമഭാഗമായ്
ഋതുക്കള്‍ചേര്‍ത്തൊരാ വസന്തകാലത്തില്‍
പ്രണയമൊട്ടുകള്‍ പൂത്തുലഞ്ഞതും
കറുത്തപുഴുക്കളായ് വന്നരോഗമീ
കറുത്തപെണ്ണിനെ കാര്‍ന്നുതിന്നുവോ
വെളുത്തകണ്ണിലെ തെളിഞ്ഞവെണ്ണയും
ഒലിച്ചിറങ്ങുമാ കവിള്‍ത്തടത്തിലും
പതറിനിന്നഞാന്‍ കൊടുത്തുമുത്തവും
ഒലിച്ചിറങ്ങിയോ എന്‍റെ വേദന
നീണ്ടനാളുകള്‍ ചേര്‍ത്ത നൊമ്പരം
കൂട്ടിവച്ചവള്‍ താണുകേണതും
തകര്‍ന്നുപോയിയെന്‍ ഹൃദയതാളവും
കൈമറച്ചവള്‍ ചുണ്ടുപൊത്തവേ
ഓര്‍ത്തെടുത്തുഞാന്‍ നനഞ്ഞവാക്കുകള്‍
കോര്‍ത്തെറിഞ്ഞവള്‍ നരകയാതന
മടുത്തജീവനെ യാത്രയാക്കുവാന്‍ വിഷ
തുള്ളിചേര്‍ത്തുഞാന്‍ പകര്‍ന്നുപാനീയം
അടര്‍ത്തിമാററിഞാന്‍ വിറച്ചകൈകളില്‍
ചിരിച്ചപെണ്ണിനെ വലിച്ചെറിഞ്ഞുവോ
തണുത്തകാറ്റിതാ അരിച്ചുകേറുന്നു
കുടിച്ചു ഞാനുമീ പകര്‍ന്നപാനീയം
നനുത്തനൂലുകള്‍ പുരപ്പുറത്തിതാ
വെളിച്ചമേകുവാന്‍ തുനിഞ്ഞ സൂര്യനെ
മുഖംമറച്ചുവോ അരണ്ടമേഘങ്ങള്‍
ഒഴുക്കുവന്നിതാ എന്‍റെ ചാലിലും
ഒഴുകിവന്നുവോ നീര്‍ക്കുമിളയും
വെളുത്തപൂവുകള്കാര്ന്നുതിന്നു
കറുത്തവണ്ടുകള്‍ വെളുത്തതാകുമോ
തണുത്തകാറ്റിനാല്‍ അടഞ്ഞകണ്ണുകള്‍
തുറിച്ചുനില്‍ക്കുമീ ഇടവപ്പാതിയില്‍
അകത്തളത്തിലായ് പുതച്ചുകട്ടിലില്‍
മരിച്ചുപോയൊരാ ദേഹമോടവള്‍
ചിരിച്ചുമെല്ലവേ എന്നെനോക്കിയോ
പിടഞ്ഞെണീറ്റുവോ എന്‍റെപ്രണയവും
കടുത്തവാക്കിനാല്‍ കൊടുത്തചിന്തകള്‍
പറിച്ചെറിഞ്ഞവള്‍ എന്നെവിട്ടുവോ
ഒഴിഞ്ഞസ്വപ്നമായ് കൊരുത്തമുത്തുകള്‍
ഓര്‍ത്തെടുക്കുമോ കഴിഞ്ഞകാലമേ
നിറഞ്ഞപാടത്തില്‍ വിളഞ്ഞനെല്ലിനാല്‍
വരമ്പുണങ്ങുമീ കല്‍പഥങ്ങളില്‍
നടന്നുനീങ്ങുമാ കറുത്തപെണ്ണിനെ
മനസ്സിനുള്ളിലായ് പ്രതിഷ്ഠവച്ചുഞാന്‍
വളഞ്ഞുകുത്തുമാ പുഴയ്ക്കു കുറകെയാ
മുറിച്ചതെങ്ങിന്‍റെ പാലമൊന്നതില്‍
കുറുക്കുവച്ചുഞാന്‍ തടഞ്ഞുനിര്‍ത്തവേ
ചിരിച്ചുനിന്നവള്‍ തുടിച്ചനെഞ്ചുമായ്
പറഞ്ഞപാട്ടിന്‍റെ ഈണമോതുവാന്‍
മടിച്ചതില്ലവള്‍ അലിഞ്ഞുപാടവേ
മിടിച്ച ഹൃദയമായ് ചേര്‍ന്നുയെന്നിലായ്
ഉറഞ്ഞുപൂര്‍ണ്ണമായ് എന്‍റെയുള്ളിലും
നീണ്ടകൂന്തലിന്‍ കുരുക്കിലെവിടെയോ
ഒളിച്ചുവച്ചൊരാ തുളസിപോലവള്‍
മറച്ചുയെന്നെയും നനുത്തസ്നേഹത്തില്‍
കരളിനുള്ളിലെ പ്രണയപുഷ്പമായ്
വിടര്‍ന്നകണ്ണുകള്‍ കൂമ്പിവച്ചവള്‍
ചേര്‍ന്നുയെന്നിലെ വാമഭാഗമായ്
ഋതുക്കള്‍ചേര്‍ത്തൊരാ വസന്തകാലത്തില്‍
പ്രണയമൊട്ടുകള്‍ പൂത്തുലഞ്ഞതും
കറുത്തപുഴുക്കളായ് വന്നരോഗമീ
കറുത്തപെണ്ണിനെ കാര്‍ന്നുതിന്നുവോ
വെളുത്തകണ്ണിലെ തെളിഞ്ഞവെണ്ണയും
ഒലിച്ചിറങ്ങുമാ കവിള്‍ത്തടത്തിലും
പതറിനിന്നഞാന്‍ കൊടുത്തുമുത്തവും
ഒലിച്ചിറങ്ങിയോ എന്‍റെ വേദന
നീണ്ടനാളുകള്‍ ചേര്‍ത്ത നൊമ്പരം
കൂട്ടിവച്ചവള്‍ താണുകേണതും
തകര്‍ന്നുപോയിയെന്‍ ഹൃദയതാളവും
കൈമറച്ചവള്‍ ചുണ്ടുപൊത്തവേ
ഓര്‍ത്തെടുത്തുഞാന്‍ നനഞ്ഞവാക്കുകള്‍
കോര്‍ത്തെറിഞ്ഞവള്‍ നരകയാതന
മടുത്തജീവനെ യാത്രയാക്കുവാന്‍ വിഷ
തുള്ളിചേര്‍ത്തുഞാന്‍ പകര്‍ന്നുപാനീയം
അടര്‍ത്തിമാററിഞാന്‍ വിറച്ചകൈകളില്‍
ചിരിച്ചപെണ്ണിനെ വലിച്ചെറിഞ്ഞുവോ
തണുത്തകാറ്റിതാ അരിച്ചുകേറുന്നു
കുടിച്ചു ഞാനുമീ പകര്‍ന്നപാനീയം